പ്ലസ് വൺ കാലം മുതൽ തുടങ്ങിയ ബന്ധം തുറന്നു പറഞ്ഞു ലക്ഷ്മിയും കല്യാണും.

in News 71 views

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് കല്യാൺ ഖന്നയും രേഷ്മയും. മൗനരാഗം സീരിയലിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കല്യാൺ ജനമനസ്സുകളിൽ ഇടം നേടുന്നത്. ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് സീരിയലിലെ സുമിത്രയുടെ മരുമകളാണ് രേഷ്മ അവതരിപ്പിക്കുന്ന കഥാപാത്രം.ഇരു സീരിയലുകളും വിജയകരമായി സംപ്രേക്ഷണം ചെയ്യുന്നതിനാൽ വലിയ ആരാധക പിന്തുണയും താരങ്ങൾക്ക് ലഭിക്കാറുണ്ട്. ഒരിടക്കാലത്ത് കല്യാണും രേഷ്മയും തമ്മിൽ വിവാഹിതരാകാൻ പോവുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. താരങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട് കണ്ടതോടു കൂടിയാണ് സംശയങ്ങൾക്ക് വഴിയൊരുങ്ങിയത്.

ഇപ്പോഴിതാ സാസ്വി ക അവതാരികയായെത്തിയ റെഡ്കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കവെ പ്രണയകഥയെക്കുറിച്ച് രേഷ്മയും കല്യാണും മനസ് തുറക്കുകയാണ്. ഒപ്പം പ്ലസ് വണ്ണിൽ പഠിക്കുന്ന കാലം മുതലേ അറിയാവുന്നവരാണെന്ന് താരങ്ങൾ വെളിപ്പെടുത്തുന്നു. യുട്യൂബിലാണ് ഏറ്റവും കൂടുതൽ ഇങ്ങനത്തെ ഗോസിപ്പുകൾ വരുന്നത്. ശരിക്കും പറഞ്ഞാൽ ഞാൻ ഈ കാര്യം അറിഞ്ഞപ്പോൾ പാനിക്കായി പോയെന്നാണ് കല്യാൺ പറയുന്നത്.കാരണം ആദ്യമായിട്ടാണ് തൻ്റെ പേരിലൊരു ഗോസിപ്പ് വരുന്നത്.പിന്നീട് അതങ്ങ് ശീലമായി. ഒരുപാട് പേരോടൊപ്പം വീണ്ടും കുറെ പേരുകൾ വന്നിരുന്നു. സീരിയലിൽ ഭാര്യയായി അഭിനയിക്കുന്ന കുട്ടിയുടെയും, പ്രതീക്ഷയുടെയുമൊക്കെ പേര് വച്ചാണ് എൻ്റെ പേരിൽ വാർത്ത വന്നതെന്നാണ് കല്യാൺ പറയുന്നത്.

കഴിഞ്ഞ ക്രിസ്തുമസിൻ്റെ സമയത്ത് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.അതു കണ്ട് ആളുകൾ വിചാരിച്ചത് ഞങ്ങൾ എൻഗേജ്മെൻ്റ് കഴിഞ്ഞു എന്നാണ്. അതിനു ശേഷമാണ് ഇങ്ങനെ സംസാരിക്കാൻ തുടങ്ങിയതെന്നാണ് പറയുന്നത്.കുടുംബവിളക്കിൽ തൻ്റെ ഭർത്താവായി അഭിനയിക്കുന്ന വ്യക്തിയുമായി യഥാർത്ഥത്തിൽ വിവാഹം കഴിച്ചെന്നും പ്രചാരണമുണ്ടായിരുന്നു. ഗൂഗിളിൽ എടുത്ത് നോക്കുമ്പോൾ അങ്ങനത്തെ ഒത്തിരി ഫെയ്ക്ക് ന്യൂസുകൾ വന്നിട്ടുണ്ട്. കല്യാണിൻ്റെ മൂന്നാമത്തെ വിവാഹമാണ് എന്ന് വരെ പ്രചരണമുണ്ടായിരുന്നുവെങ്കിലും, അതൊക്കെ ഇപ്പോൾ ശീലമായി എന്നാണ് താരങ്ങൾ ഇപ്പോൾ ഒരു പോലെ പറയുന്നത്.ആദ്യം സീരിയലിൽ നിന്ന് ഓഫർ വന്നെങ്കിലും വേണ്ടെന്ന് പറഞ്ഞ് നിൽക്കുകയായിരുന്നു.

ആ സമയത്ത് ഡിഗ്രിക്ക് ജോയിൻ്റ് ചെയ്തതേ ഉണ്ടായിരുന്നുള്ളൂ. ക്ലാസിൽ പോയില്ലെങ്കിൽ പിന്നെ എനിക്ക് ഒന്നും ഓർമ്മയിൽ നിൽക്കില്ല. അതിൻ്റെ ഒരു പേടി ഉണ്ടായിരുന്നു.പിന്നെ അമ്മയാണ് നീ ഇത് ചെയ്യണമെന്ന് പറഞ്ഞ് തള്ളിവിട്ടത്. നിൻ്റെ ഇഷ്ടമല്ലേ, അതിൽ ചേർന്ന് കഴിയുമ്പോൾ അതിൻ്റെ രസം നിനക്ക് മനസിലാകുമെന്നൊക്കെ പറഞ്ഞത് എൻ്റെ അമ്മ ആയിരുന്നുവെന്ന് രേഷ്മ പറയുന്നു. സീരിയലിൽ വരുന്നതിനു മുൻപേ ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ അഭിനയിച്ച ഷോർട്ട് ഫിലിമിൽ കല്യാണും അഭിനയിച്ചിരുന്നു. ഫോൺ കാര്യമായി ഉപയോഗിക്കാത്ത വ്യക്തിയാണ് താനെന്നും കല്യാൻ പറയുന്നു .വിളിച്ചാൽ പോലും കിട്ടാറില്ലെന്ന് രേഷ്മയും പറയുന്നു. വർഷങ്ങൾക്ക് മുൻപേ അറിയുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നും, എന്നും വിളിച്ച് സംസാരിക്കുന്നവരെല്ലും സ്വാസികയുടെ ചോദ്യത്തിന് മറുപടിയായി കല്യാണും രേഷ്മയും പറഞ്ഞു.

Share this on...