കറുത്ത മുത്തിലെ കാർത്തികയെ പോലെ ജീവിതത്തിലും പാവം…! ജീവിതത്തെ പോസിറ്റീവായി കണ്ട നടി രേണു സൗന്ദറിന്റെ ഇന്നത്തെ ജീവിതം ഇങ്ങനെ

in News 49 views

സീരിയൽ മേഖലയിലുള്ള നിരവധി താരങ്ങളാണ് സിനിമാ മേഖലയിലേക്ക് എത്താറുള്ളത്. അക്കൂട്ടത്തിൽ പ്രേക്ഷകരുടെ ഏറെ ശ്രദ്ധ നേടിയ താരമാണ് രേണു സൗണ്ടർ.കറുത്ത മുത്ത് എന്ന ജനപ്രിയ പരമ്പരയിലെ കാർത്തുവിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറാൻ കാർത്തു ആയി അഭിനയിച്ച രേണു സൗണ്ടറിന് സാധിക്കുകയും ചെയ്തു. മറ്റൊരു നടിക്ക് പകരക്കാരിയായിട്ടായിരുന്നു താരം പരമ്പരയിലേക്ക് കുറച്ചുകാലത്തേക്കെങ്കിലും എത്തിയത്. സീരിയൽ നടി മാത്രമല്ല രേണു അറിയപ്പെടുന്നത്. സിനിമ അഭിനേത്രി എന്ന നിലയിൽ കൂടിയാണ്. മിനിസ്ക്രീനിലെയും വെള്ളിത്തിരയിലെയും തന്നെ അനുഭവങ്ങളെല്ലാം പലപ്പോഴും താരം തുറന്നു പറയാറുണ്ട്.

വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ൽ താരം എത്തിയിരുന്നു. ചിത്രത്തിൽ നീലി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചതും രേണു തന്നെയായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം രേണു ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.നാടകത്തിലും, ചിത്രരചനയിലുമെല്ലാം രേണു ഇതിനോടകം തന്നെ സജീവമാണ്. ഇവയിലെല്ലാം രേണു തൻ്റെ കയ്യൊപ്പ് ചാർത്തുകയും ചെയ്തിട്ടുണ്ട്. കൈരളി ടിവിയിൽ ഉൾക്കടൽ എന്ന പരമ്പരയിലൂടെയാണ് ആദ്യം മിനിസ്ക്രീനിലേക്ക് രേണു എത്തുന്നതും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘കറുത്തമുത്ത് ‘ എന്ന സീരിയലിലെ നായിക കഥാപാത്രത്തിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് പിന്നെ സുപരിചിതമായി മാറുകയും ചെയ്തു.

ഇതോടെയാണ് രേണുവിൻ്റെ കൈയിൽ വലിയ ഒരു മാറ്റങ്ങൾ തന്നെ സംഭവിക്കുന്നത്. തുടർന്ന് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ‘മാൻഹോൾ ‘ എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ഋതുവിൻസെൻ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. മാൻഹോളിൽ ശാലിനി എന്ന കഥാപാത്രമായിട്ടാണ് രേണു സൗണ്ടർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ആദ്യസിനിമയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ ആയിരുന്നു പിന്നീട് താരത്തെ തേടി സിനിമ മേഖയിൽ നിന്നും എല്ലാം എത്തിയത്.വിനയൻ സംവിധാനം ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ആയിരുന്നു രേണുക ആരാധകർക്ക് മുന്നിൽ എത്തിയത്.

കലാഭവൻ മണിയുടെ ജീവിത കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വിജയമാവുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. ഓട്ടം, പെങ്ങളില, മാർ ജാല തുടങ്ങിയ സിനിമകളിലും രേണു അഭിനയമികവ് കാണിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ജുവാര്യർ നായികയായെത്തിയ ജാക്ക് ആൻറ് ജിൽ രേണുക അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കറുത്തമുത്തിലെ പോസ് കഥാപാത്രങ്ങൾക്ക് പകരം നെഗറ്റീവ് കഥാപാത്രങ്ങൾ കിട്ടിയാലും താരം അഭിനയിക്കുമെന്ന് ഒരു വേള തുറന്നുപറഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രം ആയാലും അതിനോട് പരമാവധി നീതി പുലർത്തുക എന്നതാണ് തൻ്റെ ലക്ഷ്യം എന്നും താരം പറഞ്ഞിട്ടുണ്ട്.

എന്നാൽ കറുത്ത മുത്തിലെ കാർത്തുവിനെ പോലെ ജീവിതത്തിൽ പാപമാണ്. എന്നാൽ അതോടൊപ്പം തന്നെ ബോൾഡ് നിൽക്കേണ്ടിടത്ത് ബോൾഡ് ആയി നിൽക്കും എന്നും രേണുക വെളിപ്പെടുത്തിയിട്ടുണ്ട്. താരം തൻ്റെ അഭിനയവും പഠനവുമെല്ലാം ഒന്നിച്ചുകൊണ്ടുപോകുന്നത് സഹപാഠികളുടെയും അധ്യാപകരുടെയും എല്ലാം സഹായത്തോടെയാണ്. രണ്ടുപതിറ്റാണ്ട് ചാരിത്രമുള്ള ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ ആദ്യമായി ഒരു മലയാളി വനിതാ സംവിധായകരുടെ ചിത്രം പ്രവേശനം നേടുമ്പോൾ അതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള അവസരം ലഭിച്ചത് രേണു ഭാഗ്യമായി തന്നെ ഇതിനോടകം തന്നെ കാണുകയും ചെയ്യുന്നുണ്ട്.

Share this on...