രണ്ടാം വിവാഹത്തിന് ഒരുങ്ങി ധനുഷ്.. ധനുഷും രജനീകാന്തിൻ്റെ മകൾ ഐശ്വര്യയും വേ,ർ,പി,രി,യുന്നു… താരം രണ്ടാമത് വിവാഹം ചെയ്യുന്നത് തമിഴ് നടിയെ…

in News 24 views

സിനിമ താരങ്ങളുടെ വിവാഹവും വേർപിരിയലും എല്ലാം ഒരു പോലെ വാർത്ത ആകാറുണ്ട്.കഴിഞ്ഞ ദിവസം നമ്മൾ എല്ലാവരെയും ഞെട്ടിച്ച വാർത്ത ആയിരുന്നു തമിഴ് നടൻ ധനൂഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്നു എന്നുള്ള വാർത്ത.ഒരു മികച്ച നടനിലേയ്ക്ക് എത്തുംമുമ്പുതന്നെ ധനുഷ് വാര്‍ത്തകളില്‍ ഇടംനേടിയത് അദ്ദേഹത്തിന്റെ വിവാഹവാര്‍ത്തകളിലൂടെയായിരുന്നു. രജനികാന്തിന്റെ മകള്‍ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കാന്‍പോകുന്നു എന്ന വാര്‍ത്തകള്‍ അക്കാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു.

എന്നാല്‍ മനസ്സുകൊണ്ട് ഇവരെ അംഗീകരിക്കാന്‍ രജനികാന്ത് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് രണ്ട് കുടുംബങ്ങള്‍ക്കുമിടയിലുള്ള മഞ്ഞുരുകുകയും കുടുംബാംഗങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ആ വിവാഹം നടക്കുകയുമായിരുന്നു. 2004 നവംബര്‍ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. 18 വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വേര്‍പിരിയാന്‍ തിരഞ്ഞടുത്തതും അതേ തീയതിയാണെന്നുള്ളത് മറ്റൊരു ആകസ്മികതയാകാം.തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് ധനുഷ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ… ’18 വര്‍ഷത്തെ ഒരുമിച്ചുള്ള യാത്ര, സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയാകാക്ഷികളായുമുള്ള യാത്ര.

പരസ്പരം മനസ്സിലാക്കിയും പൊരുത്തപ്പെട്ടുമുള്ളതായിരുന്നു ആ യാത്ര. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഞങ്ങളുടേതായ വഴികള്‍ വേര്‍പിരിയുന്ന ഒരിടത്താണ്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ പരസ്പരം മനസ്സിലാക്കാനും ശ്രമിക്കും

Share this on...