വരനും വധുവും തിരിച്ച് വീട്ടിലേക്ക് ആംബുലൻസിൽ.. സൈറനും ഹോണുമായി നാട്ടുകാരെ ഞെട്ടിച്ചു.. വീടിൻ്റെ മുന്നിൽ വരെ ഉള്ള യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ..

in News 38 views

കല്യാണ ഓട്ടത്തിനു പോയ ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ പിടികൂടിയിരിക്കുകയാണ്. വധുവിനെയും വരനെയും കൊണ്ട് സൈബർ മുഴക്കി പായുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആദ്യമൊക്കെ ആളുകൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീട് വെറൈറ്റി കല്യാണം ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അതിൻ്റെ പുറകെ ധാരാളം വിമർശനമാണ് വരുന്നത്. എല്ലാവരും പേടിച്ചു പോയില്ലോ ഇങ്ങനെയാണോ സന്തോഷം ആഘോഷവും ഒക്കെ. ഇങ്ങനെ നൂറുകണക്കിന് വിമർശനമുണ്ടായിരുന്നു. എന്നാൽ വെറൈറ്റി കല്യാണം എന്ന് പറഞ്ഞ് എല്ലാവരും മില്യൻ വ്യൂയേസാണ് ഈ വീഡിയോയ്ക്ക് നൽകിയത്.ഈ ദൃശ്യങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.

ഡ്രൈവറുടെ ലൈസൻസും വാഹനത്തിൻ്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്തു. കായുകുളം കച്ചാടത്ത് സർവീസ് നടത്തുന്ന എയ്ഞ്ചൽസ് എന്ന ആംബുലൻസ് ആണ് നിയമങ്ങൾ മറികടന്ന് വിവാഹത്തിനായി ദുരുപയോഗം ചെയ്തത്. ഇതേ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവറുടെ വിവാഹത്തിനായാണ് ആംബുലൻസ് ഉപയോഗിച്ചത്.വധുവിൻ്റെ വീട്ടിലേക്ക് എത്തണം എന്ന ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞു. ഈ ആഗ്രഹം സുഹൃത്തുക്കൾ നടത്തി കൊടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കത്താനം ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ശേഷം വരനും,ധുവും വെട്ടിക്കോട്ടെ വീട്ടിലേക്ക് ആംബുലൻസിൽ കയറി കുതിക്കുകയായിരുന്നു. റോഡിലൂടെ പായുമ്പോൾ ഉച്ചത്തിൽ ഹോൺ മുഴുകുക, സൈറൺ പ്രവർത്തിക്കുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം സുഹൃത്തുക്കൾ ക്യാമറയിൽ ഒപ്പിയെടുത്തു.

വീടിനു മുന്നിൽ ആംബുലൻസ് നിന്നതോടെ വധു ചാടി ചാടി ഇറങ്ങി. പിന്നാലെ വരനും. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സംഭവം ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മീഷണർ ആലപ്പുഴ ആർ ടി ഒ സൈജു പ്രസാദ് വാഹനം കസ്റ്റഡിയിലെടുത്ത് നടപടിയെടുക്കാൻ നിർദ്ദേശം നൽകി. തുടർന്ന് മാവേലിക്കര ജോ ആർടിഒഇസി ഡാറിയലിന് വിവരം കൈമാറുകയും ചെയ്തു. മാവേലിക്കര ജോയിൻ്റ് ആർടിഒ ഓഫീസിലെ മോട്ടോർ വാഹന ഇൻസ്പെക്ടറായ എസ്.സുബി, സിബി അജിത് കുമാർ, എം പി ഗുരുദാസ്, ഡ്രൈവർ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ വാഹനം പിടിച്ചെടുക്കുകയായിരുന്നു. ആദ്യം വാഹനം കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥൻ കറ്റാണത്തെത്തിയെങ്കിലും രോഗിയുമായി പുഷ്പഗിരി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

പിന്നീട് മടങ്ങി വന്ന ആംബുലൻസ് വെട്ടിക്കോട് വച്ച് കസ്റ്റഡിയിൽ എടുക്കുകയും, നൂറനാട് പോലീസിൽ കൈമാറുകയും ചെയ്തിരുന്നു. പെർമിറ്റില്ലാത്ത വാഹനമാണ് ആംബുലൻസ്.ആംബുലൻസ് രജിസ്ട്രേഷൻ കഴിഞ്ഞാൽ രോഗികളെ കൊണ്ടുപോകാനും അടിയന്തരാവശ്യങ്ങൾക്കുമെല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ല. രജിസ്ട്രേഷൻ വിരുദ്ധമായി പെർമിറ്റുള്ള വാഹനം ഓടേണ്ട സ്ഥലത്ത് പെർമിറ്റില്ലാത്ത വാഹനമോടിച്ചതിന് 7500 രൂപ പിഴയും, ഡ്രൈവറുടെ ലൈൻസ്, വാഹനത്തിൻ്റെ രജിസ്ട്രേഷൻ വിശദീകരണം ലഭിച്ചശേഷം റദ്ദ് ചെയ്യുമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഇതിനോടകം തന്നെ ഈ വാർത്തയോട് പ്രതികരിക്കുന്നത്.

വല്ലാത്തൊരു കഴപ്പ് ആയി പോയി എന്ന് തന്നെയാണ് ഇത് കാണുന്ന മലയാളികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആയപ്പോൾ കല്യാണസമയത്ത് ആരോ മ,രി,ച്ചു,പോയി എന്നാണ് കരുതിയത്. അമ്മാതിരി ഒരു ആ,ക്സി,ഡ,ൻറ് ആയിരുന്നു അന്ന് സംഭവിച്ചത്. അതു പോലെ തന്നെ ഇവർ വീട്ടിലേക്ക് ആംബുലൻസിൽ എത്തിയപ്പോൾ എല്ലാവരും പേടിച്ചതും. അടുപ്പമുള്ളവരെ ഇങ്ങനെയൊക്കെ പേടിപ്പിക്കാമോ, ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ടാണ് മിക്കവരും, പാർട്ടിക്കും വിവാഹത്തിനുമെത്തിയത്.

Share this on...