ക്യാമറാമാനായ ഭർത്താവും മകളും. ശ്രീക്കുട്ടിയുടെ ജീവിതം.

in News 83 views

ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ ഒരു പരമ്പര തന്നെയായിരുന്നു ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീരിയലിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ഫൈ ഫിംഗേഴ്സ് എന്ന ഗ്യാങ്ങും അതിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി എന്നുമുണ്ടായിരുന്നു. സീരിയലിലെ മൃദുല എന്ന കഥാപാത്രം അവതരിപ്പിച്ചത് നടി ശ്രീ കുട്ടിയായിരുന്നു. നിരവധി സീരിയലുകളിൽ ചെറുതും വലുതും ആയിട്ടുള്ള കഥാപാത്രങ്ങൾ നടി ഇതിനോടകം തന്നെ ചെയ്തുകഴിഞ്ഞിരുന്നു. ഭർത്താവ് മനോജിനും മകൾ വേദനയുടെയും കൂടെ സന്തുഷ്ട കുടുംബിനിയായാണ് ഇപ്പോൾ താരം കഴിയുന്നത്. എങ്കിലും ഈ സാഹചര്യത്തിലും അഭിനയ മറന്നിട്ടില്ല എന്ന് പറയുകയാണ് ശ്രീക്കുട്ടി തന്നെ.

മകൾ ജനിച്ചതോടെ ശരീരഭാരം കൂടിയെങ്കിലും ഫിറ്റ്നസിലേക്ക് തിരിച്ചു വരുകയാണ്. നല്ല അവസരങ്ങൾ വന്നാൽ ഇനിയും അഭിനയത്തിലേക്ക് തിരിച്ചു വരുമെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നതും. ഒപ്പം വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയത്തിനും താരം മറുപടി പറയുന്നുണ്ട്. ശ്രീക്കുട്ടി എന്ന അഭിനേത്രിക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ഒരു പരമ്പര തന്നെയാണ് ഓട്ടോഗ്രാഫ്. ഈ പരമ്പര തന്നെയാണ് തൻ്റെ ജീവിതത്തിലെ പ്രണയത്തിലും വിവാഹത്തിലും ഒക്കെ വഴിയൊരുക്കി തന്നതെന്നും ശ്രീക്കുട്ടി തുറന്നുപറയുന്നു. ഓട്ടോഗ്രാഫിലെ ലൊക്കേഷനിൽ നിന്നാണ് വിവാഹജീവിതത്തിലേക്ക് എത്തുന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്.

ഓട്ടോഗ്രാഫ് പരമ്പരയുടെ തന്നെ ക്യാമറാമാനായ മനോജാണ് താരത്തിൻ്റെ ഭർത്താവ്.മുൻവ്യം ഇവർ തമ്മിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഓട്ടോഗ്രാഫ് എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടയിലാണ് മനോജ് ശ്രീക്കുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നത് ശ്രീക്കുട്ടി തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ലൊക്കേഷനിൽ ആദ്യം എല്ലാപേരും മനോജിനെയും ശ്രീക്കുട്ടിയെയും വെറുതെ തമാശയ്ക്ക് പറഞ്ഞു കളിയാക്കി തുടങ്ങിയതാണ്. ഇവരുടെ ബന്ധത്തെ കുറിച്ച് എല്ലാപേരും ഇവരെ കളിയാക്കുമായിരുന്നു. പിന്നീട് ഈ കളിയാക്കൽ ഇവരുടെ സീരിയസ് പ്രണയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തു എന്നും ശ്രീക്കുട്ടി വെളിപ്പെടുത്തുന്നുണ്ട്. അതേസമയം പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ അതിനും രണ്ടുപേർക്കും വ്യക്തതയില്ല.

പക്ഷേ ആദ്യം ഇങ്ങനെ ഒരു ബന്ധത്തെക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങിയത് ശ്രീക്കുട്ടി തന്നെയാണ്. പിന്നീടാണ് ഇങ്ങനെ ഒരു കാര്യം ഇവരുടെ വിവാഹത്തിലേക്ക് എത്തുന്നതെന്നും താരം വ്യക്തമാക്കുന്നു. ശ്രീക്കുട്ടിയുടെ വിവാഹം കുറച്ചുനേരത്തെ ആയിപ്പോയില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. അതിനു മറുപടിയും ശ്രീക്കുട്ടി തന്നെ വ്യക്തമാക്കുന്നു. വിവാഹമെന്നത് എൻ്റെ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ നേരത്തെ ആയി പോയോ എന്ന് തോന്നിയിട്ടില്ല എന്നും താരം വ്യക്തമാക്കുന്നു. എന്നാൽ ‘ ബാക്കിയുള്ളവരുടെ കാര്യത്തിൽ കുറച്ച് മെച്യൂരിറ്റി വന്നതിനുശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത് എന്ന് പലപ്പോഴും തനിക്ക് തോന്നുന്നുണ്ടെന്ന് നടി വ്യക്തമാക്കുന്നു.

തൻ്റെ കാര്യത്തിൽ സ്വയം എടുത്ത തീരുമാനം ആയതുകൊണ്ട് അത്ര പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഭർത്താവിൻ്റെയും ളുടെയും കൂടെ സന്തോഷത്തോടുകൂടി ഒരു കുടുംബിനിയായി ജീവിക്കുകയാണ്. ഞങ്ങളുടെ എല്ലാ കാര്യത്തിനും എപ്പോഴും ആദ്യമായി കൂടെ പിന്തുണയായി നിൽക്കുന്നത് കുടുംബം തന്നെയാണ്.ഞങ്ങൾ ഹാപ്പിയായി ജീവിതം ആഘോഷിക്കുകയാണ് എന്നും താരം വ്യക്തമാക്കുന്നു. ശ്രീക്കുട്ടിയുടെയും മനോജിൻ്റെയും മ കളായ വേദ മനോജ് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എഴുത്തും നാടകവുമൊക്കെയായി കലാകാരനായ അച്ഛൻ്റെ പിന്തുണയാണ് അഭിനയത്തിലേക്ക് എത്തിച്ചതെന്നും ശ്രീക്കുട്ടി വ്യക്തമാക്കുന്നു.

ഇപ്പോൾ അഭിനയം തീർത്തും ഉപേക്ഷിച്ചു എന്ന് പറയാൻ സാധിക്കില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷമാണ് ശ്രീക്കുട്ടി അഭിനയത്തിൽ നിന്നൊരു ഇടവേള എടുക്കുന്നത്. പിന്നീട് മകൾ ജനിച്ച തോടുകൂടി മകളുടെ കാര്യങ്ങളൊക്കെ നോക്കുന്നതി വേണ്ടി കുടുംബം എന്ന ഒരു കാര്യത്തിൽ ഒതുങ്ങിക്കൂടുകയായിരുന്നു .അവളെ നോക്കാൻ ആണ് അഭിനയത്തിൽ നിന്യ ബ്രെയ്ക്ക് എടുത്തിരിക്കുന്നത്. അല്ലാതെ താരം അഭിനയം പൂർണമായും ഉപേക്ഷിച്ചിട്ടില്ല എന്നും ഇനിയും നല്ല അവസരങ്ങൾ കിട്ടിയാൽ ഉറപ്പായും തിരിച്ച് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നും ശ്രീക്കുട്ടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
All rights reserved News Lvoers.

Share this on...