കൈലാസനാഥൻ സീരിയൽ നടൻ വിവാഹിതനായി. ചിത്രങ്ങൾ വൈറൽ.

in News 70 views

മഹാദേവനായി ലോകമെമ്പാടുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് മോഹിത് റെയ്ന. സ്വന്തം പേരിൽ ഉപരി മഹാദേവൻ, കൈലാസനാഥൻ എന്നീ വിശേഷങ്ങളിലൂടെ യാണ് മോഹിത് അറിയപ്പെട്ടിരുന്നത്. ഒരു സ്വകാര്യ ചാനലിലെ പരമ്പരയിലൂടെ മഹാദേവൻ ആയി വേഷമിട്ട് ലക്ഷക്കണക്കിന് ആരാധകരെ ആണ് മോഹിത് സ്വന്തമാക്കിയത്. മഹാദേവനെ ഓർമിക്കുമ്പോൾ മോഹിത്തിൻ്റെ രൂപം മനസ്സിലേക്ക് വരുന്നു എന്ന് പറഞ്ഞവരും ചുരുക്കമല്ല. ഇപ്പോഴിതാ മോഹിത് റെയ്ന വിവാഹിതനായെന്ന് വാർത്തയാണ് പുറത്തുവരുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് മോഹിത്തിൻ്റെ വിവാഹ വാർത്ത ആരാധകർ അറിയുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് വിരാമമിട്ടു കൊണ്ടാണ് മോഹിത്ത് അതിഥിയെ സ്വന്തമാക്കിയത്. ഒന്നും പ്രണയത്തിന് തടസ്സമല്ല. പ്രതീക്ഷയോടെ അതിർവരമ്പുകൾ എല്ലാം മറികടന്ന് ഇത് ലക്ഷ്യത്തിലെത്തും. അതേ പ്രത്യാശയും മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് ഞങ്ങൾ ഇപ്പോൾ രണ്ടല്ല ഒന്നാണ്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും ആവശ്യമാണ്. അതിഥി ആൻഡ് മോഹിത് എന്നാണ് മോഹിത്പങ്കുവെച്ച ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്.

മഹാദേവ പരമ്പരയിലെ സതിയായി വേഷമിട്ടിരുന്ന ചലച്ചിത്ര താരം മൗനി റോയിയുമായി മോഹിത്തിന് അടുപ്പമുണ്ടായിരുന്നു എന്നും വാർത്തകളുണ്ടായിരുന്നു. എങ്കിലും ഔദ്യോഗികമായി താരങ്ങൾ ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല. ദേവോം കെ ദേവ് മഹാദേവ് എന്ന ടെലിവിഷൻ പരമ്പരയ്ക്ക് പുറമേ ഉറൈദ സർജിക്കൽ സ്ട്രൈക്ക് തുടങ്ങിയ ചിത്രങ്ങളിലും മോഹിത് വേഷമിട്ടിരുന്നു.
All rights reserved News Lvoers.

Share this on...