വിതുമ്പി മലയാള സിനിമാ ലോകം. പ്രിയനടൻ അ,ന്ത,രി,ച്ചു. മലയാള സിനിമയിൽ കാരണവർക്ക് വിട.

in News 44 views

2021 ഇന്ന് അവസാനിക്കുകയാണ്. ഈ വർഷം നിരവധി മ,ര,ണ,ങ്ങളാണ് സിനിമാ സീരിയൽ രംഗത്ത് നിന്നും ഉണ്ടായത്. പുനിത് രാജ് കുമാർ, നെടുമുടി വേണു, റിസബാവ, തമിഴ് നടൻ വിവേക്, കോഴിക്കോട് ശാരദ, ബിച്ചു തിരുമല, മേള രഘു, വലിയശാല രമേശ് അങ്ങനെ നീളുന്നു ഈ വർഷം മ,ൺ,മ,റ,ഞ്ഞ പ്രതിഭകളുടെ നിര. ഇതിൽ അവസാനത്തേതായി ഇപ്പോൾ മറ്റൊരു വി,യോ,ഗ വാർത്ത കൂടിയാണ് എത്തുന്നത്. പ്രശസ്ത സിനിമാ സീരിയൽ നടൻ ജി കെ പിള്ള അ,ന്ത,രി,ച്ചു.97 വയസ്സായിരുന്നു.

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് രാവിലെ 8:00 മണിയോടെയായിരുന്നു, മ,ര,ണം മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ചലച്ചിത്ര നടൻ കൂടിയാണ് വി,ട പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലെ കാരണവർ എന്ന് തന്നെ ജി കെ പിള്ളയെ വിശേഷിപ്പിക്കാം. വർക്കലയിൽ ജനിച്ച ജി കെ പിള്ള 15 വർഷം സൈനിക സേവനം അനുഷ്ഠിച്ച ശേഷമാണ് സിനിമയിലേക്ക് എത്തിയത്.

325 ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി കെ പിള്ള വി,ല്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്.പ്രേം നസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ പിള്ളയെ സിനിമയിലെത്തിച്ചത്.ഉയരമേറിയ ശരീരപ്രകൃതിയും, ശബ്ദഗാംഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. അഭിനയ ജീവിതത്തിൽ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു. ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലൂടെ ‘കാര്യസ്ഥൻ’ എന്ന സിനിമയിലും ശ്രദ്ധേയ വേഷത്തിലും ജി കെ പിള്ള എത്തി. ‘മേഘം’ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും പ്രേം നസീർ അവാർഡും, സമഗ്ര സംഭാവനക്കുള്ള life time achievement പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തിക്കുറിശ്ശി, സത്യൻ, നസീർ, മധു, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങി ദിലീപ് വരെയുള്ള താരങ്ങളോടൊപ്പം അഭിനയിച്ച നടനാണ് ജികെ. ഡ്യൂപ്പില്ലാതെയായിരുന്നു പല സിനിമകളിലും സ്റ്റണ്ട് സീനുകളിൽ അദ്ധേഹം അഭിനയിച്ചത്. വർക്കല യിലെ ഇടവയിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഭാര്യ പരേതയായ ഉല്പലാക്ഷി അമ്മ. പ്രതാപചന്ദ്രൻ, ശ്രീകല, ആർ നായർ ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ എന്നിവരാണ് മക്കൾ.

Share this on...