കൈതപ്രം വിശ്വനാഥൻ അ.ന്ത.രി.ച്ചു. വിടപറഞ്ഞത് അതുല്യപ്രതിഭ. ആ.ദ.രാ.ഞ്ജ.ലി.കളുമായി താരലോകം.

in News 60 views

മലയാള സിനിമാ സംഗീത ലോകത്ത് നിന്നും മറ്റൊരു വി.യോ.ഗ.വാർത്ത കൂടിയാണ് ഇപ്പോൾ പുറത്തെത്തുന്നത്. സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അ.ന്ത.രി.ച്ചു.. 58 വയസായിരുന്നു. അർബുദ ബാധിതനായി ഒരുവർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. കോഴിക്കോട് എം വി ആർ ക്യാൻസർ സെൻററിൽ വച്ച് അൽപ സമയം മുൻപായിരുന്നു മ.ര.ണം.. ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്.

‘കരിനീലക്കണ്ണഴകി, കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീ ഒരു പുഴയായി, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടടി ആടാടെടി ആലില കിളിയെ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.തട്ടകം, കണ്ണകി ,തിളക്കം, അന്നൊരിക്കൽ, ദൈവനാമത്തിൽ, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്ചാത്തല സംഗീതത്തിന് 2001 ൽഅദ്ദേഹത്തിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചിരുന്നു. 100% മലയാളിത്തമുള്ള സംഗീതമായിരുന്നു കൈതപ്രം വിശ്വനാഥൻ്റെ സവിശേഷത. അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങളിൽ ഭൂരിപക്ഷത്തിനും വരികൾ രചിച്ചത് സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ആയിരുന്നു.

സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസ്സായ ശേഷമാണ് വിശ്വനാഥൻ ചലച്ചിത്രലോകത്തേക്ക് എത്തിയത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കൂടാതെ വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം എന്നീ സഹോദരങ്ങൾ കൂടി അദ്ദേഹത്തിനുണ്ട്. മലയാള സിനിമാ സംഗീത രംഗത്ത് നിന്നും നിരവധി പ്രമുഖർ കൈതപ്രം വിശ്വനാഥന് ആ.ദ.രാ.ഞ്ജ.ലികളർപ്പിച്ചെത്തി.

Share this on...