നിന്നെ പോലെ കാണാൻ കൊള്ളാത്ത ഒരാൾ വേണ്ട എന്നു സംവിധായകൻ പറഞ്ഞു – മനസു തുറന്ന് മൊട്ട പോലീസ്

in News 106 views

കുടുംബ വിളക്ക് സീരിയൽ പോലെ അതിലെ താരങ്ങളും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സുമിത്രയുമായി ബന്ധപ്പെട്ടുള്ള എല്ലാവർക്കും അതേ സ്നേഹമാണ് പ്രേക്ഷകർ നൽകുന്നതും. സീരിയലിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടിയെടുത്ത താരമാണ് പത്മ കുമാർ. ഇങ്ങനെ ഒരു പേര് പറഞ്ഞാൽ പെട്ടെന്ന് അധികമാർക്കും മനസ്സിലാവുകയില്ല. എന്നാൽ കുടുംബ വിളക്കിലെ മൊട്ട പോലീസ് എന്ന് പറഞ്ഞാൽ എല്ലാവരും തിരിച്ചറിയും. അത്രത്തോളം കഥാപാത്രത്തിലൂടെ ശ്രദ്ധ നേടാൻ പത്മകുമാറിന് സാധിച്ചിരുന്നു. വനിതാ പൊലീസുകാർ ഇടയ്ക്ക് വന്നു വെറുപ്പിച്ചിട്ട് പോയെങ്കിലും മൊട്ട പോലീസ് ഇപ്പോഴും ശക്തമായി തുടരുകയാണ്. കേവലം ഒന്നോ രണ്ടോ സീരിയലിൽ മാത്രം അഭിനയിക്കാനാണ് താൻ കുടുംബവിളക്കിലേക്ക് വന്നത്.

പിന്നീടിങ്ങോട്ട് മുഴുനീള വേഷം ആയി മാറുകയായിരുന്നു എന്നാണ് പത്മകുമാർ ഇപ്പോൾ പറയുന്നത്.കുടുംബ വിളക്ക് താരം ആനന്ദ് നാരായണൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേ സമയം തന്നെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ചും പത്മ കുമാർ വെളിപ്പെടുത്തി. പത്ത്, പതിനൊന്ന് വയസുള്ളപ്പോൾ മുതൽ അഭിനയിക്കണം എന്ന ആഗ്രഹം മനസ്സിൽ കയറിയതാണ്.

എൻ്റെ പിതാവിൻ്റെ വീട്ടുകാരിൽ ചിലർ അഭിനയിക്കുന്നുമുണ്ട്. ചിലപ്പോൾ അങ്ങനെ കിട്ടിയതായിരിക്കും അഭിനയത്തിനോടുള്ള മോഹമെന്ന് പത്മകുമാർ പറയുന്നു.എനിക്ക് 23 വയസ്സുള്ളപ്പോൾ ഒരു സംവിധായകൻ പറഞ്ഞു. എനിക്ക് രണ്ടു മൂന്നു പേരെ വേണം. നിന്നെ പോലെ വൃത്തികെട്ട മുഖമുള്ളവരെ വേണ്ട എന്നാണ്. ഏതൊരാളും കടന്നു പോകുന്ന ഒരു അവസ്ഥയാണത് .എനിക്കത് ഉള്ളിൽ ഫീൽ ചെയ്തിട്ടൊന്നുമില്ല.

എൻ്റെ മുഖത്തെ പാടുകൾ ഒക്കെ കണ്ടിട്ട് കോളേജിൽ പഠിക്കുമ്പോൾ സഹപാഠികളൊക്കെ കളിയാക്കുമായിരുന്നു. എന്നാലും ഉള്ളിൻ്റെ ഉള്ളിൽ എനിക്ക് ഫീൽ ചെയ്തിട്ടില്ല. അതാണ് സത്യം. ഏതൊരു അഭിനേതാവിനെ എടുത്തു നോക്കിയാലും ഒരു അവഗണനയിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കും.

ദാസേട്ടന് പാടാൻ അറിയില്ല, മോഹൻലാലിൻ്റെ ശബ്ദം കൊള്ളി, മമ്മൂക്കയുടെ ശബ്ദം കൊള്ളില്ല എന്നൊക്കെ പറഞ്ഞവരുണ്ടെന്നും പത്മകുമാർ പറയുന്നു. എന്നെയും അഭിനയിക്കാൻ കൊള്ളില്ല എന്നു പറഞ്ഞു ലൊക്കേഷനിൽ നിന്ന് പറഞ്ഞു വിട്ടിട്ടുണ്ടെന്ന് ആനന്ദ് പറയുന്നു. മലയാള സിനിമയിലെ താരങ്ങൾ ഇങ്ങനെ സുന്ദരന്മാർ ആയിരിക്കണം. മുഖത്ത് പാട് ഉണ്ടാവരുത്.

എന്നിങ്ങനെയുള്ള നിബന്ധനകൾ ഉണ്ടായിരുന്നു. 2010ന് ശേഷം ആണ് ആ ട്രെൻറ് മാറിയത്. കാണാൻ കൊള്ളില്ലെങ്കിലും അഭിനയിക്കാൻ അറിയുന്നവരെ ഇപ്പോൾ തിരഞ്ഞെടുക്കുന്നവരാണ് കൂടുതൽ സീരിയലുകളും. അങ്ങനെ നടന്മാരോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായെന്നും പത്മകുമാർ പറയുന്നു. ഒരുപാട് മനപ്രയാസങ്ങളൊക്കെ ഉണ്ടായതിനുശേഷം ആണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. അല്ലാതെ ഒറ്റയടിക്ക് വന്നതല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. 25 വയസിലാണ് ആദ്യമായിട്ട് സീരിയലുകളിലെ ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നും നടൻ സൂചിപ്പിച്ചു.

Share this on...