മലയാളികളുടെ ആക്ഷൻ ഹീറോ ആണ് നമ്മുടെ എല്ലാം പ്രിയപ്പെട്ട സുരേഷ് ഗോപി .അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗ് കേൾക്കാൻ അന്നും ഇന്നും ആരാധകർ ഒരുപോലെ കാത്തിരിക്കുകയാണ്.പോലീസ് വേഷത്തിൽ മലയാളത്തിൽ സുരേഷ് ഗോപിയോളം ഒപ്പം എത്താൻ മറ്റാരും ഇല്ല എന്നാണ് ആരാധകർ പറയുന്നതും.അദ്ദേഹത്തിന്റെ ആക്ഷൻ ചിത്രം എല്ലാം തന്നെ പ്രേക്ഷകർക്ക് അന്നും ഇന്നും പ്രിയമാണ്.ഒരു അഭിനേതാവ് എന്നതിൽ ഉപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ അല്ലെങ്കിൽ ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ആരാധകർക്ക് ഏറെ പ്രിയമാണ് സുരേഷ് ഗോപി.ജനത്തിന് വേണ്ടി എപ്പോഴും നല്ല കാര്യം ചെയ്യാൻ സുരേഷ് ഗോപി ശ്രദ്ധിക്കും എന്നാണ് എപ്പോഴും എല്ലാവരും പറയുക.
എന്നാൽ അഭിനയത്തിൽ നിന്നും താരം വിട്ടു നിന്നതിനെ കുറിച്ച് അധികം ആർക്കും അറിയില്ല.സിനിമയിൽ സജീവം ആയി എങ്കിലും അഭിനയത്തിൽ നിന്നും അഞ്ചു വർഷത്തോളം താരം വിട്ടു നിന്നു .അതിനു ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം വഴിയാണ് സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്.അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് .ഞാൻ സിനിമ രംഗത്ത് നിന്നും വിട്ടു നിന്നപ്പോൾ അതിനെ കുറിച്ചു എന്റെ സഹ പ്രവർത്തകർ ആരും എന്നോട് വിളിച്ചു ചോദിച്ചിട്ടില്ല.എന്റെ ഏറ്റവും അടുത്ത സുഹ്യത്തായ ലാൽ എന്നെ വിളിച്ചു ചോദിച്ചിട്ടില്ല എന്താണ് ഇങ്ങനെ ഗ്യാപ് എടുക്കുന്നത് എന്ന്.സിനിമ ചെയ്യൂ എന്നും എന്നോട് ആരും പറഞ്ഞിട്ടില്ല.എന്നാൽ ദിലീപ് വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ് സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കല്ലേ പടങ്ങൾ ചെയ്യണം എന്തേലും ഒന്ന് അഭിനയിക്കുക ഞാൻ ചെയ്യാം പടം അല്ലെങ്കിൽ രഞ്ജിയേട്ടന്റെ അടുത്ത് പറയട്ടെ എന്നാണ് ദിലീപ് പറഞ്ഞത്.