അമ്മയറിയാതെയിലെ അമ്പാടിയുടെ അമ്മ.. ഗ്ലാമര്‍ നടന്റെ ഭാര്യ… ആ സീരിയല്‍ താരങ്ങള്‍ ദമ്പതികള്‍..

in News 33 views

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരകളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പരയാണ് ‘അമ്മയറിയാതെ ‘. ഇതിൽ അമ്പാടി അർജുൻ എന്ന കഥാപാത്രത്തിൻ്റെ അമ്മയായി എത്തുന്ന ദ്രൗപതി ചേച്ചിയെ എല്ലാവർക്കും വളരെ പ്രിയമാണ്. അതുപോലെ നെഗറ്റീവ് കഥാപാത്രങ്ങളും ഈ പരമ്പരയിൽ ഒരുപാടായി ഉണ്ട്. ഇതിൽ വിനയചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്ന ആളെയും ആളുകൾ മറക്കുവാൻ ഇടയില്ല. ഈ പരമ്പരയിൽ ദ്രൗപതി ചേച്ചി ആയി അതായത് അമ്പാടിയുടെ അമ്മയായി എത്തുന്നത് പൂർണിമ എന്ന അഭിനേത്രിയാണ്. വില്ലൻ കഥാപാത്രമായി വിനയചന്ദ്രൻ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് ആനന്ദാണ്.

എന്നാൽ ദ്രൗപതിയായെത്തുന്ന പൂർണിമയും വിനയചന്ദ്രൻ ആയി എത്തിയ ആനന്ദും ശരിക്കും ജീവിതത്തിൽ ഭാര്യഭർത്താക്കന്മാർ ആണെന്ന് അധികമാർക്കും അറിയുവാൻ വഴിയില്ല. സിനിമ-സീരിയൽ പ്രേക്ഷകർക്ക് സുപരിചിതരാണ് ഇവരെങ്കിലും ഇവർ താരദമ്പതികൾ ആണെന്ന് പലർക്കും അറിയാൻ കഴിയാത്ത കാര്യം തന്നെയാണ്. സീരിയലുകളിൽ ഇരുവരും വില്ലൻ വേഷങ്ങളാണ് കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. ഇവർ ദമ്പതിമാരാണെന്നുള്ള കാര്യം പ്രേക്ഷകരിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ എന്ന് തന്നെയാണ് സത്യം. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവർ. കാരണം ഇവരുടെ പ്രണയം അത്രയധികം രഹസ്യമായ ഒന്നു തന്നെയായിരുന്നു. മിനിസ്ക്രീനിൽ തിളങ്ങി ബിഗ് സ്കീനിലേക്ക് ചുവടുവച്ച താരമായിരുന്നു പൂർണിമ.

സൂപ്പർസ്റ്റാറുകൾക്കൊപ്പം നിരവധി വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ് ആനന്ദ്.ബിഗ് സ്ക്രീനിൽ നിന്ന് ആനന്ദ മിനിസ്ക്രീനിലേക്ക് എത്തുന്നത്.17 വയസ് മുതൽ അഭിനയരംഗത്തേക്ക് വളരെ സജീവമായ ആനന്ദിൻ്റെ മിക്ക ചിത്രങ്ങളിലും സൂപ്പർ താരങ്ങളായിരുന്നു എത്തിയിരുന്നത്. എങ്കിലും അവസരങ്ങൾ താരത്തിന് വളരെ കുറച്ചു തന്നെയായിരുന്നു ലഭിച്ചിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ആനന്ദ് മാത്രമല്ല പ്രിയതമ പൂർണിമയും പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിലും തിളങ്ങിയിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായ പൂർണിമ ഇപ്പോൾ നല്ലൊരു കുടുംബിനിയായി ആണ് ജീവിക്കുന്നത്. എങ്കിലും ഇപ്പോൾ പരമ്പരകളിൽ സജീവമാണ് താരം. ആനന്ദ് ആരംഭിച്ച ബിസിനസ് സംരംഭത്തിനു മേൽനോട്ടവും പൂർണിമയ്ക്ക് തന്നെയാണ്. 2009ലാണ് ആനന്ദും പൂർണ്ണിമയും വിവാഹിതരാകുന്നത്.

തമിഴിൽ ഒരു കാലത്ത് ഉയർന്ന ഒരു താരമായിരുന്നു ആനന്ദ്. മണി രക്തത്തിക്ക് റ തിരുടാതിരുടി, കമലഹാസൻ്റെ സത്യ വിജയകാന്ത് ചിത്രം പൂന്തോട്ട കാവൽക്കാരൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ ആനന്ദ് എത്തിയിരുന്നു.1988-ൽ തുടങ്ങിയ അഭിനയ ജീവിതമായിരുന്നു ആനന്ദിൻ്റേത്. തെന്നിന്ത്യയിൽ നാല് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒളിമ്പ്യൻ അന്തോണി ആദം, ചിന്താമണി കൊലക്കേസ്, സേതുരാമയ്യർ സിബിഐ, മഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും സുപരിചിതയാണ് മലയാളികൾക്ക് പൂർണിമ. തിരുവല്ല സ്വദേശിയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട പൂർണിമ എന്ന അഭിനേത്രി.

കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിലെ യക്ഷിയുടെ വേഷത്തിലെത്തിയ
താരത്തിൻ്റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തമിഴ് ഫിലിമിലെ ഷൂട്ടിങ്ങിനിടെയാണ് ആനന്ദും പൂർണ്ണിമയും പരിചയപ്പെടുന്നത്. അവിടെവെച്ചാണ് ആദ്യമായി കാണപ്പെടുന്നതും,ഇവരുടെ സൗഹൃദം ആരംഭിക്കുകയും ചെയ്യുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു. വിവാഹത്തിലെത്തിച്ചേർന്ന ഇവർ സന്തോഷത്തോടുകൂടി ഒരു കുടുംബജീവിതം നയിക്കുകയാണ്. അതേസമയം അഭിനയത്തിലേക്ക് ഇവർ രണ്ടുപേരും അത്ര സജീവമായിരുന്നില്ല.

തിരുവനന്തപുരത്തേക്ക് താമസം മാറിയ ആനന്ദും പൂർണ്ണിമയും ഇടയ്ക്ക് ബിസിനസ് രംഗത്താണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. പൂർണ്ണിമയ്ക്കൊപ്പം അഭിനയിച്ചപ്പോൾ തന്നെ പ്രണയം തോന്നി എന്നും അതാണ് വിവാഹത്തിലേക്ക് നയിച്ചിരുന്ന മുൻപ് ആനന്ദ് തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പൂർണ്ണിമയും ആനന്ദ് വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. അഭിനയത്തിൽ സജീവമാണെങ്കിലും ഇപ്പോൾ റസ്റ്റോറൻറ് രംഗത്ത് സജീവമായിരിക്കുകയാണ് ഇപ്പോൾ ആനന്ദ്. ആനന്ദ് ഇടയ്ക്കുവെച്ച് ‘അമ്മ അറിയാതെ ‘ എന്ന പരമ്പരയിലെ വിനയചന്ദ്രൻ എന്ന കഥാപാത്രത്തിൽ നിന്നും പിന്മാറിയിരുന്നു.

പിന്നീട് മറ്റൊരാളാണ് വിനയചന്ദ്രൻ എന്ന കഥാപാത്രം കൈകാര്യം ചെയ്യാൻ വേണ്ടി എത്തിയിരുന്നത്. പിന്നീട് പെട്ടെന്നൊരു ദിവസം വിനയചന്ദ്രൻ എന്ന കഥാപാത്രം സീരിയലിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. അതായത് പരമ്പരയിൽ ഈ കഥാപാത്രം മരിക്കുന്നത് ആയിട്ടാണ് കാണിക്കുന്നത്. എന്നാൽ ദ്രൗപതി എന്ന അമ്പാടി അർജുൻ്റെ കഥാപാത്രം ഇപ്പോഴും സജീവമാണ്. നല്ലൊരു സ്ത്രീയെന്ന നിലയിൽ ആ കഥാപാത്രത്തിൽ നിരവധി ആരാധകരാണുള്ളത്. പൂർണിമ ഇപ്പോഴും അഭിനയരംഗത്ത് സജീവം തന്നെയാണ്.

Share this on...