മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് മനോജ് കുമാർ. നടി ബീന ആൻറണിയുടെ ഭർത്താവ് കൂടിയാണ് മനോജ് കുമാർ. ഇരുവരും മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ്. ഇരുവരും നിരവധി സീരിയലുകളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാത്രമല്ല ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയാനും ഇരുവരും എത്തുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ബിഗ് ബോസിനെ കുറിച്ച് വീഡിയോ ചെയ്താണ് ഇവർ ഫേസ്ബുക്കിലൂടെ വൈറലായിരുന്നത്. പിന്നീട് യൂ ട്യൂബിലൂടെയും തൻ്റെ അഭിപ്രായങ്ങൾ അദ്ദേഹം അറിയിക്കുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹം ചെയ്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ബെൽസ് പൾസി എന്ന രോഗം തന്നെ ബാധിച്ചതിനെക്കുറിച്ചാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മുഖത്തിൽ ചെറിയ ഒരു കോഡൽ ഉണ്ടായിരിക്കുന്നു എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹം മാസ്ക് ധരിച്ചു കൊണ്ടാണ് വീഡിയോയിലൂടെ സംസാരിച്ചിരിക്കുന്നത്. നവംബർ 28-ാം തീയതി ആണ് ഈ അസുഖം തന്നെ ബാധിച്ചതെന്ന് അദ്ദേഹം പറയുന്നു . എന്നാൽ ഭയക്കേണ്ട കാര്യമില്ല എന്നും ഈ രോഗം മാറുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് എന്നദ്ദേഹം പറയുന്നു. ഇപ്പോൾ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. ഫിസിയോതറാപ്പി അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ചുണ്ടിൻ്റെ ഭാഗത്തായിട്ടാണ് കോഡൽ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സംസാരത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട് .ആദ്യം സ്ടോക്കാണെന്ന് ഭയന്ന അദ്ദേഹം അദ്ദേഹത്തിൻ്റെ അച്ഛൻ്റെ അനുജനായ ഡോക്ടറെ വിളിച്ചപ്പോഴാണ് ഇത് ബെൽസ് പൾസി എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ആശുപത്രിയിൽ ചെല്ലുകയും അവർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു എന്നാൽ ഭയക്കേണ്ടതില്ല താൻ വളരെയധികം ഭയന്നുവിറച്ചു. ഇനി ഒരാളും ഇങ്ങനെ ഭയക്കാൻ സാഹചര്യം ഉണ്ടാകരുത് എന്ന് കരുതിയാണ് ഈ വീഡിയോ ചെയ്യുന്നതെന്നും അദ്ദേഹം തൻ്റെ വീഡിയോയിലൂടെ വ്യക്തമാക്കി. നിരവധി പേരാണ് ആശ്വാസവാക്കുകളുമായും, കമൻറുകകളുമായി എത്തിയിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് നിരവധി പേരും കമ്മൻ്റുകൾ ഇട്ടിരിക്കുന്നത്.
All rights reserved News lovers.