സോനുവിൻ്റെ ജീവിതത്തിലെ സന്തോഷവാർത്ത… ആശംസകളുമായി കുടുംബവും സുഹൃത്തുക്കളും..

in News 24 views

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനു സതീഷ്. നായികയായും, വില്ലത്തിയായുമൊക്കെ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ അഭിനയ രംഗത്തുനിന്നും ചെറിയ ഇടവേള ആയിരിക്കുകയാണ് സോനു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവം തന്നെയാണ് താരം. സോഷ്യൽ മീഡിയകളിൽ തൻ്റെ കുടുംബത്തിൻ്റെ ചിത്രങ്ങളൊക്കെ തന്നെ സന്തോഷകരമായ കാര്യങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇപ്പോൾ മറ്റൊരു ചിത്രം കൂടി സന്തോഷവുമായി പങ്കുവെക്കുച്ചത് വൈറലായി മാറുകയാണ്. സോനുവിൻ്റെയും ഭർത്താവിൻ്റെയും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നിമിഷങ്ങൾൾ കൊണ്ട് ഇത് വൈറലായി എന്നു തന്നെ പറയാം.

സോനുവിനോടെ അത്രയേറെ ഇഷ്ടമുണ്ട് ആരാധകർക്ക്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ് ഭർത്താവ് അജിയുടെ പിറന്നാളിന് അദ്ദേഹത്തിന് ആശംസകളുമായി നടി എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആശംസകൾ നേർന്നു. ഹാപ്പി ബർത്ത്ഡേ ഡിയർ ഹബി എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .ആരാധകരും, സഹപ്രവർത്തകരും ,സഹ സുഹൃത്തുക്കളുമൊക്കെ തന്നെ പിറന്നാൾ ആശംസകളുമായി ഇതിൻ്റ കമൻറ് ബോക്സിൽ നിറഞ്ഞിട്ടുണ്ട്. 2017 സെപ്റ്റംബറിലായിരുന്നു സോനുവും അജിയും തമ്മിലുള്ള വിവാഹം നടന്നത്. ബാംഗ്ലൂരുവിലെ ഐടി എൻജിനിയറാണ് അജി.ഭാര്യ എന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയി ലായിരുന്നു സോനുവിൻ്റെ വിവാഹം.

ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളൊക്കെ തന്നെ ഭംഗിയായി ചെയ്ത് തീർത്തതായിരുന്നു സോനു. വിവാഹത്തിനുശേഷം കുറച്ചുനാൾ മിനിസ്ക്രീനിൽ നടി സജീവമായിത്തന്നെ നിന്നു. അഭിനയത്തിന് മികച്ച ഒരു നർത്തകി കൂടി തന്നെയാണ് സോനു.ഭരതനാട്യം, കുച്ചിപിടി, നാടോടി നൃത്തം എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുച്ചുപിടിയിൽ ഡോക്ട്രേറ്റ് നേടാനുള്ള പരിശ്രമത്തെക്കുറിച്ച് മുൻപ് താരം വളരെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ കലാ രംഗത്ത് സജീവമായിരുന്നു സോനു.സോനുവിനെ ഡോക്ടർ ആക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.

എന്നാൽ മെഡിസിൻ കിട്ടാതെ വന്നതോടെയായിരുന്നു സോനു ലിറ്ററേച്ചർ ഏറ്റെടുത്തത്.അങ്ങനെ തിരിഞ്ഞു വന്നതിൻ്റെ ഭാഗ്യവും താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അമ്മ ആഗ്രഹിച്ചതു പോലെ തന്നെ ഡോക്ടറാവാനുള്ള ശ്രമത്തിലാണ് സോനു എന്ന് മുൻപ് ഒരു അഭിമുഖത്തിൽ നടി തന്നെവ്യക്തമാക്കി യിട്ടുണ്ടായിരുന്നു. ഇപ്പോൾ സോനുവിൻ്റെ ഈ പുതിയ വിശേഷമാണ് ആരാധകർക്കിടയിൽ വീണ്ടും വൈറലാകുന്നത്. ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോനുവിൻ്റെ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. അത് സോനു മുൻപ് ചെയ്ത നല്ല നല്ല കഥാപാത്രങ്ങളെ ഓർത്തും അവർ നൽകിയ സ്നേഹത്തെക്കുറിച്ചും തന്നെയാണ്.

Share this on...