എന്ത് വന്നാലും ആണുങ്ങളുടെ തലയിൽ ആണ് – കുറിപ്പ് വൈറൽ ആകുന്നു

in News 34 views

കൂടപ്പിറപ്പിനെ വിവാഹം കഴിച്ച് അയക്കാൻ നെട്ടോട്ടമോടി. ഒടുവിൽ അതിന് കഴിയാതെ വന്നപ്പോൾ മ,ര,ണ,ത്തി,ൽ അഭയം പ്രാപിച്ച വിപിൻ വേദനയായി മാറുകയാണ് എന്ന് മലയാളികൾക്ക് എല്ലാ ബാധ്യതകൾക്കും മാനസിക വ്യഥകൾക്കും അവധി നൽകി വിപിൻ മ,ര,ണ,ത്തി,ലേക്ക് മറയുമ്പോൾ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ് അനുശ്രീ വിഷ്ണു. കുടുംബത്തിൻ്റെ ആവശ്യങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ ജീവിതം തന്നെ നൽകുന്ന ആണുങ്ങളെ കുറിച്ചാണ് അനുശ്രീയുടെ കുറിപ്പ്. ആവശ്യവും അനാവശ്യമായ ബാധ്യതകളുടെ മാറാപ്പുകൾ തലയിലേക്ക് ഇട്ട് കൊടുക്കുന്ന ആൺ കേന്ദ്രീകൃത സമൂഹം തന്നെയല്ലേ അവൻ്റെ സ്വാതന്ത്ര്യം സമാധാനം കളയുന്നത് എന്ന് കുറിപ്പിലൂടെ ചോദിക്കുന്നു. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ.’

ആണിന് വേണ്ടിയും സംസാരിക്കണം.ഈ വാർത്ത കണ്ടപ്പോൾ തൊട്ടടുത്ത വീടുകളിലേക്ക്, നമ്മുടെ തന്നെ സമൂഹത്തിലേക്കാണ് എൻ്റെ നോട്ടം പോയത്. വീടുപണിക്ക് എടുത്ത വായ്പ അടയ്ക്കാൻ, വണ്ടിയെടുത്ത വായ്പ അടയ്ക്കാൻ, പെങ്ങളുടെ കല്യാണം നടത്താനായി കരുതിവെച്ച ചിട്ടി കാശ് അടയ്ക്കാൻ, വീട്ടിലേക്ക് ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങിക്കാൻ, കല്യാണം വന്നാൽ, വിഷു വന്നാൽ ഓണം വന്നാൽ വീട്ടുകാർക്ക് വസ്ത്രമെടുക്കാൻ. ഇതിനൊക്കെ ഓടുന്ന ആണുങ്ങളെ കുറിച്ചും എനിക്ക് വേവലാതി ഉണ്ട് .ഈ ആൺ കേന്ദ്രീകൃത സമൂഹം തന്നെയല്ലേ ആണിൻ്റെ സ്വാതന്ത്ര്യവും സമാധാനവ്യം കളയുന്നത്. പെങ്ങളുടെ വിദ്യാഭ്യാസത്തിൻ്റെയോ, കല്ല്യാണത്തിൻ്റെയോ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കളുടെ മേൽ കെട്ടിവെക്കുന്നത്. അതൊരു കൂട്ട് ഉത്തരവാദിത്തം അല്ലേ.

അച്ഛനുമമ്മയും മക്കളെല്ലാവരും കൂടിയല്ലേ സാമ്പത്തിക ഉത്തരവാദിത്വം പങ്കുവെക്കേണ്ടത്. മകന് മീൻ വറുത്തതും, മകൾക്ക് മീൻചാറും നൽകി അവൻ ആണല്ലേ, അവന് എപ്പോഴും സ്പെഷ്യൽ എന്ന് പറയുന്നത് നിന്നും മാറണം. കുടുംബത്തിൽ നിന്നും മാറ്റം തുടങ്ങണം. മകൻ്റെ കല്യാണ ചെലവ് എന്താണ് മകളോട് ഏറ്റെടുക്കാൻ പറയാത്തത്. സഹോദരൻ്റെ കല്യാണ ചിലവ്, വിദ്യാഭ്യാസ ചിലവ് എന്തുകൊണ്ട് സഹോദരി ഏറ്റെടുക്കുന്നില്ല. അറിഞ്ഞോ അറിയാതെയോ ബാധ്യതകൾ ഒക്കെ എന്തിനാണ് ആണിൻ്റെ മേൽ വീഴുന്നത്. അങ്ങനെ ബാധ്യതകൾ ഉണ്ടെങ്കിൽ തന്നെ ഈ സാമ്പത്തിക ബാധ്യതകൾ നമ്മൾ ഒരുമിച്ച് പങ്കുവെക്കണം എന്ന് പറയാൻ എന്താണ് നമുക്ക് ആൺകുട്ടികൾക്ക് കഴിയാത്തത്.ഈ ആൺ അധികാരം മാറിയാൽ സ്ത്രീയും പുരുഷനും സ്വാതന്ത്ര്യം നേടും

ആൺ കുട്ടികളെ നിങ്ങളും സ്വാതന്ത്ര്യം അർഹിക്കുന്നു. കഴിഞ്ഞദിവസം ഞാനൊരു ആൺകുട്ടിയെ പരിചയപ്പെട്ടു. അവനൊരു ബേക്കറിയിൽ ജോലി ചെയ്യുകയാണ്. ബികോം പകുതിക്ക് വച്ച് പഠനം നിർത്തി. കാരണം ചോദിച്ചപ്പോൾ വീട്ടിൽ കുറച്ച് ബാധ്യതകളുണ്ട് എന്നാണ്. ചേച്ചിക്ക് കല്യാണാലോചന വരുന്നുണ്ട് എന്നാണ്. ഞാൻ പഠിച്ചുകൊണ്ടിരുന്നാൽ ഒന്നും നടക്കില്ല എന്നാണ്. ആ ആൺകുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചത് അവൻ്റെ അച്ഛനും അമ്മയും തന്നെയാണ്. വീട്ടിലെ പ്രാരാബ്ധങ്ങളുടെ ബാണ്ഡം അഴിച്ചുവച്ച് നിങ്ങൾ നിങ്ങളുടെ ആൺമക്കളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കുകയാണ്.

നിങ്ങൾ പെൺമക്കളോട് പറയേണ്ടത്. വിവാഹത്തിന് നിറയെ ആഭരണം ധരിക്കണമെങ്കിൽ നിങ്ങൾ സമ്പാദിക്കണം എന്നാണ്. മളുടെ ഭാവി സുരക്ഷിതമാക്കാൻ മകൻ്റെ സ്വപ്നങ്ങൾ നശിപ്പിക്കാനുള്ളതല്ല. ഭാര്യമാർ ജോലിക്ക് പോയാൽ അന്തസ് പോകും എന്ന് പറഞ്ഞു ആ അധികാരം ആഘോഷിക്കുന്ന ഭർത്താക്കന്മാരോടാണ്. ഭാര്യ വരുമാനമുള്ളവർ ആയാൽ ദാമ്പത്യം കുറേക്കൂടി ഭംഗി ആകും.സാമ്പത്തിക ഉത്തരവാദിത്വം പങ്കുവെക്കേണ്ടത് തന്നെയാണ്. ആണിന് മാത്രമായി ഒരു ബാധ്യതകളും വേണ്ട. ഭർത്താവിനെ, അച്ഛനെ, മകനെ, സഹോദരനെയൊക്കെ ചേർത്തുനിർത്താൻ, കൈത്താങ്ങ് ആകുവാൻ നമ്മൾ പെണ്ണുങ്ങൾക്കും കഴിയട്ടെ.

Share this on...