കോട്ടയത്തെ ഈ ഇരട്ട പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിച്ചത് കണ്ട് അത്ഭുതപ്പെട്ട്‌ നാട്ടുകാര്‍..

in News 26 views

ഒരേ ദിനത്തിൽ ജനിച്ച ഇരട്ടകളുടെ വിവാഹവും മ,ര,ണ,വും എല്ലാം മാധ്യമശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കോട്ടയത്തുനിന്നും അപൂർവവും അമ്പരപ്പിക്കുന്നതുമായ ഇരട്ടകളുടെ വാർത്തയാണ് എത്തുന്നത് 1995 ഒക്ടോബർ 11ന് കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ചന്ദ്രശേഖരൻ നായരുടെയും അംബിക ദേവിയുടെയും ഇരട്ടകൺമണിളായിട്ടായിട്ടായിരുന്നു ശ്രീ പ്രിയയുടെയും ശ്രീ ലക്ഷ്മിയുടെയും ജനനം. പരസ്പരം തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവരുടെ വസ്ത്രധാരണം പോലും ഒരുപോലെയായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ ഇണ പിരിയാതെ ഒന്നിച്ചാണ് ഇവർ കഴിഞ്ഞത്. ബികോം ചാർറ്റേഡ് അക്കൗണ്ടിംഗ് കോഴ്സും ഒന്നിച്ച് പാസായ ഇവരുടെ വിവാഹവും ഒരേ ദിവസം ആയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 11ന് ഒരു വേദിയിലെ ഇരു മണ്ഡപങ്ങളിൽ ഒരു മുഹൂർത്തത്തിൽ ഇവർ വിവാഹിതരായി. ശ്രീപ്രിയയുടെ ഭർത്താവ് കൊല്ലം സ്വദേശി വിനൂപ് പി പിള്ളയാണ്. ശ്രീലക്ഷ്മിയുടെ തിരുവനന്തപുരം സ്വദേശിയായ ആകാശ് നാഥും. വിവാഹം കഴിഞ്ഞ് രണ്ട് വീടുകളിലേക്ക് പോകുന്നതിൻ്റെ വി,ഷ,മം ഉണ്ടായിരുന്നെങ്കിലും ഭർത്താക്കന്മാർ ഇവരെ ചേർത്തുനിർത്തി. ഫോണിലൂടെ ഇവർ പരസ്പരം എപ്പോഴും ഒപ്പമുണ്ടായി. പിന്നീടായിരുന്നു ട്വിസ്റ്റ്. ഒരാഴ്ചയുടെ മാത്രം വ്യത്യാസത്തിലാണ് ഇരുവരുടെയും പ്രഗ്നന്സി ടെസ്റ്റിൽ പോസിറ്റീവ് വര തെളിഞ്ഞത്. അന്നു തൊട്ടുള്ള പ്രസവ ശുശ്രൂഷകളും തുടർ ചികിത്സകൾ എല്ലാം ഒരുമിച്ച് ഒരു ഡോക്ടറുടെ കീഴിലായി. കോട്ടയംകാരിത്താസ് ആശുപത്രിയിലായിരുന്നു ചികിത്സയും പ്രസവവും എല്ലാം. പക്ഷെ ശരിക്കും ഞെട്ടിച്ചത് കുഞ്ഞുങ്ങളുടെ വരവായിരുന്നു.

ഒരേ ദിവസമാണ് ശ്രീപ്രിയയും ശ്രീ ലക്ഷ്മിയും പ്രസവിച്ചത് എന്നതാണ് ബന്ധുക്കളെ പോലും ഞെട്ടിച്ചത്. നവംബർ 29ന് ഒരുമിച്ച് ഒരേ സമയത്താണ് ഇവരുടെ രണ്ടു പെൺകുഞ്ഞുങ്ങൾ ജനിച്ചത്. ഇതെങ്ങനെ കിറുകൃത്യമായി എന്നൊക്കെയാണ് പലരും ചോദിച്ചത്. എന്നാണ് ശ്രീപ്രിയയും ശ്രീ ലക്ഷ്മിയും പറയുന്നത്. കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ റെജി ദിവാകറാണ് ഈ അപൂർവ്വത സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഞങ്ങൾ സ്നേഹിച്ചതുപോലെ ഞങ്ങളുടെ മക്കളും പരസ്പരം സ്നേഹിച്ചു വളരട്ടെ. മൂല്യമുള്ളവരായി ഈ ഭൂമിയിൽ ജീവിക്കട്ടെ. എന്നാണ് ശ്രീപ്രിയ പറയുന്നത്.

Share this on...