നിറവയറില്‍ ലേബര്‍റൂമില്‍ ഡാന്‍സ് ചെയ്ത് സൗഭാഗ്യയും താരകല്യാണം.. പിന്നാലെ പ്രസവും.

in News 39 views

നടി താരാ കല്യാണിൻ്റെ മകളും, നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും, അർജുനും. ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് സൗഭാഗ്യയും,അർജുനും വിവാഹിതരായത്. 2019 ലായിരുന്നു ഇവർ വിവാഹിതരായത്. തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ അവരുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യ ഗർഭിണിയായതു മുതലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വിവരങ്ങൾ പങ്കുവച്ചിരുന്നു. ഒക്ടോബർ മാസത്തിൽ നടത്തിയ സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

സൗഭാഗ്യയുടെ മെറ്റേർണിറ്റി ഫോട്ടോ ഷൂട്ടിൽ പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കുവച്ചിരുന്നു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയുടെ കൂടെ പങ്കുവെച്ച വരികൾ വൈറലായി മാറിയിരുന്നു. ഒരു അമ്മയുടെ സന്തോഷം എന്നത് കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് ആദ്യമായി കേൾക്കുമ്പോഴാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു സൗഭാഗ്യയുടെ കുറിപ്പ് തുടങ്ങുന്നത്. ഇപ്പോഴിതാ സൗഭാഗ്യയ്ക്കും, നടൻ അർജുൻ സോമശേഖരനും പെൺകുട്ടി ജനിച്ച വിവരം താരാകല്യാണും, അർജുനും കൂടിയാണ് പങ്കു വച്ച് എത്തിയിരിക്കുന്നത് .അതേസമയം നല്ലൊരു നർത്തകി കൂടിയായ സൗഭാഗ്യ ലേബർ റൂമിൽ പോലും നൃത്തംചെയ്യുന്ന വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ്. നിറവയറിൽ നൃത്തം ചെയ്യുകയും, അമ്മയ്ക്കൊപ്പം ഡബ്സ്മാഷ് ചെയ്യുന്നതുമായ വീഡിയോകളാണ് വൈറലായി മാറുന്നത്. എന്നാൽ വീഡിയോയ്ക്ക് നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു. പ്രസവം അടുത്തപ്പോൾ ഇങ്ങനെയൊരു ഡാൻസ് നല്ലതാണോ എന്നതരത്തിലുള്ള നിരവധി കമൻറുകളാണ് ഉയർന്നു വന്നത്.

Share this on...