ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ

in News 33 views

ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ.കൊച്ചിയിൽ മാതാ പിതാക്കളെ തേടി രണ്ടു വയസുകാരൻ ഫോർട്ട് കൊച്ചിയിലെനെഹ്‌റു പാർക്കിനു സമീപത്തു നിന്നുമാണ് ആസാം സ്വദേശി ആയ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നെഹ്‌റു പാർക്കിനു സമീപം കുട്ടിയെ കണ്ടെത്തിയത്.മണിക്കൂറുകളോളം മാതാ പിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.എന്നാൽ സമീപത്തെ സീ സി ടി വി ദൃശ്യങ്ങൾ പരിശോദിച്ചു എങ്കിലും കുട്ടിയുടെ മാതാ പിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല.

കുട്ടിയെ കണ്ടെത്തുബോൾ കുട്ടിയുടെ കയ്യിൽ ഒരു പെയ്ക്കറ്റ് ബിസ്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.ഭാഷാ സഹായിയെ വെച്ച് സംസാരിച്ചപ്പോൾ കുട്ടി സംസാരിക്കുന്നത് ആസാമീസ് ആണെന്നും കുട്ടിയുടെ പേര് രാഹുൽ ആണെന്നും തിരിച്ചറിഞ്ഞു.പ്രിയങ്ക എന്നാണ് കുട്ടിയുടെ അമ്മയുടെ പേര് എന്ന് കുട്ടി പറഞ്ഞു.ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തിൽ പറഞ്ഞത്.ആരോഗ്യ പ്രശ്നമോ മറ്റു ബുദ്ധിമുട്ടോ ഒന്നും ഇല്ല എന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായതോടെ കുട്ടിയെ കളമശേരിയിൽ ഉള്ള ബാല കേന്ദ്രത്തിലേക്ക് കൈമാറി.കുട്ടിയുടെ മാതാ പിതാക്കളെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.ബിസ്‌ക്കറ്റുമായി കൊച്ചിയിലെ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ബാലൻ; ഒടുവിൽ സംഭവിച്ചത് കണ്ടോ

Share this on...