പണക്കാരിയായ കെപിഎസി ലളിതയ്ക്ക് എന്തിനാണ് സര്‍ക്കാര്‍ സഹായം? മറുപടി നല്‍കി സുരേഷ് ഗോപി

in News 99 views

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടി കെ.പി.എ.സി ലളിതയെ ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ലളിതയുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാർ പറയുന്നത്. വലിയ തുകയാണ് വേണ്ടത്. പറ്റിയ കരൾ കണ്ടെത്തേണ്ടതായും ഉണ്ട്. ഇതിനിടയിൽ ആണ് കെ.പി എ സി ലളിതയുടെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുത്തത്. ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. വര്ഷങ്ങളായി സിനിമ രംഗത്ത് അഭിനയിക്കുന്ന ലളിതയ്ക്ക് എന്തിനാണ് സർക്കാർ പണം നൽകുന്നത് എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. എത്രയും കാലം അധ്വാനിച്ച പണം എവിടെയെന്നും മക്കളായ ശ്രീകുട്ടിയ്ക്കും സിദ്ധാർഥിനും ലളിതയെ സഹായിച്ചുകൂടെയെന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. ‘അമ്മ സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്നായിരുന്നു മറ്റുചിലർ ചോദിച്ചത്.

സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ തുക മാത്രമാണ് കെ പി എ സി ലളിതയ്ക്ക് ഉള്ളതെന്നായിരുന്നു ഇതിനോട് മന്ത്രി വി.അബ്ദുറഹ്മാൻ പ്രതികരിച്ചത്. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.അർഹത ഉള്ളതുകൊണ്ടാണ് ലളിത ചേച്ചിക്ക് സഹായം ലഭിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. വലിയ വിവാദമായി തീരേണ്ട പ്രശ്‌നമല്ല ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. ലളിത ചേച്ചിയുടെ ചികിത്സ സംബന്ധമായ അപേക്ഷ സർക്കാരിൻറെ മുൻപിൽ വന്നിട്ടുണ്ടാകും. അതുകൊണ്ടാകും ചികിത്സ സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായതെന്നും സുരേഷ് ഗോപി എം പി പറയുന്നു.

നടി കെ.പി എ സി ലളിതയ്ക്ക് ചികിത്സ നൽകിയത് സർക്കാർ ആണ്. അപേക്ഷ വന്നിട്ടുണ്ടാകും. അപ്പോൾ സർക്കാർ അത് പരിശോധിച്ചുകാണും അവർക്കത് അത്യാവശ്യം ആണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ലളിത ചേച്ചി ആ വിഭാഗത്തിൽ വരുന്നതാണോ എന്ന് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. സർക്കാരിന്റെ സത്യസന്ധതയെകുറിച്ചു നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ അത് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തു. അല്ലാതെ അതിന്റെ കുറിച്ച് ഇപ്പോൾ പുലബ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
All rights reserved News Lovers.

Share this on...