അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു

in News 27 views

അവൻ അത് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, പെൺകുട്ടി പറയുന്നു.കേവലം 6 മാസത്തെ ആയുസ്സ് മാത്രമേ അവനൊള്ളു എന്ന ഡോക്ടർമാരുടെ മുന്നറീപിനെ അവഗണിച്ചാണ് അവൾ തന്റെ പ്രണയം സ്വന്തമാക്കിയത്. അങ്ങനെ ജീവന്റെ അവസാന ശ്വാസം വരെ അവന്റെ നിഴലായി അവൾ കൂടെ നിന്നു. മുംബൈ സ്വദേശിയായ യുവതി തന്റെ പ്രണയ കഥ പങ്കു വെച്ചത് ഹ്യൂമൻസോഫ്‌ബോമ്പേ എന്ന ഫേസ്ബുക് പേജിലാണ്. അവൻ ഒരു അത്ഭുതമായിരുന്നു ഒരു കോൺഫെറെൻസിലായിരുന്നു ഞങ്ങൾ ആദ്യം കാണുന്നത്. അപ്പോളാണ് ഞങ്ങൾ രണ്ടുപേരും ഒരു കോളേജിലാണ് പടിക്കുന്നത് എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. പരിജയപ്പെട്ട് അതികം കഴിയുന്നതിനു മുമ്പ് ഞങ്ങൾ നന്നായി അടുത്തു. അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവൻ എന്നോട് പറയുമായിരുന്നു അവന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി ഒക്കെ അൽപ്പം മോശമായിരുന്നു.

എന്നോട് മാത്രമേ അവൻ സംസാരികുമായിരുന്നൊള്ളു ആ സമയത്തെല്ലാം അവൻ വല്ലാതെ ക്ഷീണിതനായിരുന്നു. ദിവസങ്ങൾ കഴിയും തോറും അവന്റെ ക്ഷീണം കൂടി കൂടി വന്നു.അവസ്ഥ ഇങ്ങനെ തുടർന്നപ്പോൾ അവൻ ഡോക്ടറെ കണ്ടു. ഡോക്ടറെ കണ്ട ശേഷം തിരിച്ചു വന്ന അവൻ ഒന്നും മിണ്ടാതെ ബാകും എടുത്ത് അവന്റെ ജന്മ നാട്ടിലേക് പോയി അന്ന് രാത്രി അവൻ എന്നെ ഫോൺ വിളിച്ചു എനിക്ക് ക്യാൻസർ ആണ് മൂന്നാം ഘട്ടത്തിലാണ് എന്ന് പറഞ്ഞു. ഞാൻ ഞെട്ടിപോയി ആ നിമിഷമാണ് ഞാൻ അവനെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായത്. സാധാരണ ജീവിതത്തിലേക് മടങ്ങാൻ സാധ്യത ഉണ്ട് എന്ന് ഡോക്ടർ മാർ പറഞ്ഞതിനാൽ കീമോ തറാപ്പി തുടർന്നു. അവൻ കോളേജിലെക് മടങ്ങി വന്ന ദിവസം മുതൽ 24 മണിക്കൂറും ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്നു. അവന്റെ എല്ലാ ആവിശ്യങ്ങൾക്കും കരുതൽ നൽകി ഞാൻ കൂടെ നിന്നു. കോളേജ് കാലം കഴിഞ്ഞു അവൻ എന്നോട് പ്രണയമാണ് എന്നും എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു.

എനിക്ക് എങ്ങനെ പറ്റില്ല എന്ന് പറയാൻ ആവും കാരണം ഞാൻ അപ്പോഴേക്കും അവനുമായി ഭ്രാന്തമായി പ്രണയത്തിലായി കഴിഞ്ഞിരുന്നു.പിന്നീട് വിവാഹ നിക്ഷയത്തിനു ശേഷം ഞങ്ങൾ അവന്നു MRI സ്കാൻ എടുക്കാൻ പോയി ശേഷം ഡോക്ടർ പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു 6 മാസമേ അവൻ ഇനി ജീവിക്കുക ഒള്ളു അവന്റെ ശരീരം മുഴുവൻ രോഗം പിടിപ്പെട്ടിരുന്നു. ശേഷം ഞങ്ങൾ കുറെ ഡോക്ടർമാരെ പോയി കണ്ടു കുറെ സ്ഥലങ്ങൾ സഞ്ചരിച്ചു പക്ഷെ ഒന്നും എവിടെയും എത്തിയില്ല അങ്ങനെ ഒരുനാൾ അവന്റെ ആ ദിവസം വന്നു അവൻ അവസാന ശ്വാസം എടുത്തു. അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ തന്നെ കഴിഞ്ഞിരുന്നില്ല ഞാൻ പിന്നീട് സാധാരണ രീതിയിൽ ആവും എന്ന് വിജാരിച്ചതല്ല. കുറെ കാലം ഒരു ആശ്രമത്തിൽ പോയി നിന്നു പിന്നീട് എനിക്ക് മനസ്സിലായി മറ്റുള്ളവരെ സഹായിക്കുകയാണ് എനിക്കുള്ള മരുന്ന് എന്ന് അങ്ങനെ ഞാൻ മറ്റുള്ള രോഗികളെ എല്ലാം സഹായിക്കാൻ തുടങ്ങി ക്യാൻസർ രോഗികളുമായി സംസാരിക്കാൻ തുടങ്ങി ഇപ്പോൾ ഞാൻ ഡോക്ടർമാരുടെ കൂടെ സജീവമാണ്.

Share this on...