ഈ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കണ്ണുകൾ നിറഞ്ഞു ദിലീപ്.

in News 28 views

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വിദ്യാർത്ഥിയായിരിക്കെ മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയത്. കലാഭവൻ ഗ്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങുകയും പിന്നീട് കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലെ ചെറിയൊരു വേഷം ചെയ്തത് സിനിമാരംഗത്തെത്തിയത്. ഇതിനുശേഷം കൈനിറയെ ചിത്രങ്ങൾ ദിലീപിനെ തേടിയെത്തുകയായിരുന്നു. വെള്ളരിപ്രാവിൻ്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിൻ്റെ മികച്ച നടനുള്ള 2011ലെ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു. ഏവരുടെയും പ്രിയങ്കരിയായ മഞ്ജു വാര്യരെയായിരുന്നു ദിലീപ് ആദ്യം വിവാഹം ചെയ്തത്. മഞ്ജുവാര്യരുമാ യുള്ള 16 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു. ദിലീപ് പിന്നീട് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു.

2016 ലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ദിലീപ്-മഞ്ജു ബന്ധത്തിൽ പിറന്ന മകൾ മീനാക്ഷി ഇപ്പോഴും ദിലീപിനൊപ്പം ആണ്. കൂടാതെ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു പെൺകുഞ്ഞുമുണ്ട്. 2017-ൽ മലയാള സിനിമയിലെ പ്രമുഖ വാഹനത്തിനുള്ളിൽ ആ,ക്ര,മി,ക്ക,പ്പെ,ട്ടു എന്ന കേ,സിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നാലുതവണ ജാമ്യത്തിന് അപേക്ഷിച്ചു എങ്കിലും അപ്പോഴെല്ലാം തള്ളിപ്പോയി. ഒടുവിൽ ഒക്ടോബർ മൂന്നിന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അദ്ദേഹം നേടി. കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപ് മൂന്നുമാസത്തോളം ആലുവ സബ്ജയിൽ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ നീതിക്കും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും ഈ യുദ്ധത്തിൽ ജനങ്ങളുടെ പിന്തുണ വേണമെന്നും പറയുകയാണ് ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം എന്താണെന്ന് നിങ്ങൾക്ക് അറിയാമെന്നും, ജ,യി,,ലി,ൽ നിന്ന് വന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് എനിക്ക് ആവേശം പകർന്നതെന്നും താരം പറയുന്നു.

പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ ചേർത്തു നിർത്തിയത് നാടാണെന്ന് മറക്കില്ല. തെറ്റ് കാരനെന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്താതെ നിങ്ങളോടൊപ്പം ചേർത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈ ഒരു നിമിഷം ഉണ്ടല്ലോ,ഇത് എന്നെ സംബന്ധിച്ചെടുത്തോളം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണെന്ന് ദിലീപ് കൂട്ടിച്ചേർത്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ലോഗോ പ്രകാശനവും തീം സോങ്ങ് അവതരണവും ദിലീപ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Share this on...