75 കാരൻ പിടിയിലാകുമ്പോൾ പുറത്തുവരുന്നത് കേട്ടാൽ ഞെട്ടും

in News 1,019 views

പത്തനംതിട്ട പുല്ലാട് രമ ദേവി കൊലക്കേസിൽ പ്രതി ആയ ഭർത്താവ് ജനാർദനൻ നായരേ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.പതിനേഴ് വര്ഷത്തിന് ശേഷമാണു രമാ ദേവിയെ ഭർത്താവാണ് കൊലപ്പെടുത്തിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.മുൻപ് പ്രസവം നിർത്തിയ ഭാര്യയുടെ ട്യൂബ് പ്രേഗ്നെന്സിയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഭർത്താവ് പറയുന്നത്.

ഭാര്യക്ക് മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നു എന്നും അത് വഴിയാണ് അവർ ഗർഭിണി ആയത് എന്നുമാണ് ഇയാൾ വിശ്വസിച്ചിരുന്നത്.വർഷങ്ങൾക്ക് മുൻപ് പ്രസവം നിർത്തിയ രമാ ദേവിക്ക് ട്യൂബ് പ്രേഗ്നെന്സി ഉണ്ടായതോടെ ആയിരുന്നു പ്രശ്ന തുടക്കം.കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടത്തിയ സർജറി വഴി അത് ഒഴിവാക്കി.എന്നാൽ ഗർഭിണി ആയതോടെ ഭാര്യയുടെ മേലെ ഉള്ള സംശയം ജനാർദനൻ നായർക്ക് വർധിച്ചു എന്ന് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു.

ഈ സമയത്താണ് രമാ ദേവിയുടെ വീടിനു സമീപത്തു കെട്ടിട പണിക്ക് ആയി ഒരു സംഘം തമിഴ് തൊഴിലാളികൾ എത്തുന്നത്.ഇവരിലെ ഒരാളുടെ സ്വഭാവത്തെ കുറിച്ച് നാട്ടിൽ മതിപ്പ് ഉണ്ടായിരുന്നില്ല.ഇവിടെ നിന്നും ഏകദേശം അര കിലോ മീറ്റർ മാറി തമിഴ് നാട്ടിൽ നിന്നും ഉള്ള ഒരു സ്ത്രീയും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു ഇയാൾ.മുത്ത് വീട്ടിൽ വരുന്നത് ജനാർദ്ദൻ നായർക്ക് ഇഷ്ടം അല്ലായിരുന്നു എന്ന് പോലീസ് പറഞ്ഞു.ഭാര്യയെ സംശയം മൂലം ജോലി സ്ഥലത്തു നിന്നും ഇയാൾ കൂടെ കൂടെ വിളിച്ചിരുന്നു.

Share this on...