6 വർഷത്തിന് ശേഷം മിത്ര മനസ് തുറക്കുന്നു. സിനിമയിൽ നിന്ന് വിട്ടു നിന്ന മിത്രയുടെ ജീവിതം.

in News 145 views

അഭിമുഖത്തിനായി ഇരിക്കുമ്പോൾ മിത്ര ഗർഭിണിയാണ്. നിറവയറിൽ തലോടിയും കുലുങ്ങിച്ചിരിച്ചും മിത്ര പറഞ്ഞു. ഈസ് ഷെഡ്യൂളിൽ പ്രസവം ഉണ്ടാകും. സൂപ്പർഹിറ്റായ അമ്മമകൾ സീരിയലിലെ മിത്രയുടെ അമ്മ കഥാപാത്രം കുഞ്ഞുവാവയെ കാത്തിരിക്കുന്ന ത്രില്ലിലാണ്. അഭിനയത്തിൽ നിന്നും ചെറിയ ബ്രേക്ക് എടുത്ത ശേഷം സീരിയലിലേക്കുള്ള തിരിച്ചു വരവിലും പ്രസരിപ്പും,കുസൃതിയും കുറയാതെ കൂടെയുണ്ട് മിത്രയ്ക്ക്. സ്ക്രീനിൽ മാത്രമല്ല റിയൽ ലൈഫിലും മിത്ര അമ്മയാണ്. കുറുമ്പ് കാണിക്കുന്ന അമ്മ. എവിടെയായിരുന്നു ഇത്രയും നാൾ എന്ന ചോദ്യമാണ് പ്രേക്ഷകർക്ക് ചോദിക്കാനുള്ളത്. സിനിമയിൽ നിന്നും ഇടവേള എടുത്ത് പോയത് വിവാഹജീവിതത്തിലേക്ക് ആണ്.

2015 ആയിരുന്നു വിവാഹം. ‘ലേഡീസ് ആൻഡ് ജൻ്റിൽമാൻ’ ആണ് അവസാനം അഭിനയിച്ച സിനിമ. എനിക്ക് കരിയർ പോലെ തന്നെ പ്രധാനമാണ് എൻ്റെ കുടുംബവും. അതുകൊണ്ടാണ് ബ്രേക്ക് എടുത്തത്. തിരിച്ചുവരവ് സീരിയലിലേക്ക് മതിയെന്ന് ഉറപ്പിച്ചിരുന്നു. സീരിയൽ ആകുമ്പോൾ കൃത്യമായ ഇടവേളകൾ ലഭിക്കും. ഒരു ജോലി പ്ലാൻ ചെയ്യുന്നത് പോലെ തന്നെ ദിവസങ്ങൾ കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ടു പോകാം. മാസത്തിൽ പത്ത് ദിവസമേ ഷൂട്ടിംഗ് ഉണ്ടാകു. രാവിലെ തുടങ്ങിയാൽ രാത്രി ഒൻപതരയോടെ കഴിയും.ബാക്കിസമയം കുടുംബത്തോടൊപ്പം ചിലവിടാം. മാത്രമല്ല നല്ല ഒരു ഇടവേളയ്ക്കു ശേഷം അല്ലേ വരുന്നത്. ആളുകളുടെ സ്വീകരണമുറിയിലേക്ക് എന്നും എത്തുമ്പോൾ കുറച്ചുകൂടി സ്നേഹം പെട്ടെന്ന് കിട്ടുമല്ലോ. തെട്ട് അരികത്ത് കാണുന്ന ഒരു അടുപ്പം പ്രേക്ഷകൾക്ക് സീരിയൽ താരങ്ങളോട് ഉണ്ട്. എന്നാൽ തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല.

ആറു വർഷത്തിനു ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ആകെ പരിഭ്രമമായിരുന്നു. ഒതും പ്രതീക്ഷിച്ചതുപോലെ സ്മൂത്തായി പോകുന്നില്ല. ആ ടെൻഷനിൽ നിന്ന് എന്നെ കരകയറ്റിയത് സീരിയലിൻ്റെ സംവിധായകൻ ഫൈസൽ അടിമാലി ആണ്. ബോഡി ലാംഗ്വേജ്, എക്സ്പ്രഷൻസ് എല്ലാം കൃത്യമായി പറഞ്ഞു തന്നു ചെയ്യിപ്പിക്കാൻ ആൾ ഉണ്ടായത് ഭാഗ്യം. ബോഡിഗാർഡിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. നയൻതാരയോട് അന്ന് സൗഹൃദം ഉണ്ടായിരുന്നു. വർഷം എത്ര കഴിഞ്ഞിട്ടും സേതുലക്ഷ്മി എന്ന കഥാപാത്രത്തെ ജനങ്ങൾ ഓർക്കണം എങ്കിൽ എത്രത്തോളം സ്നേഹം ആ കഥാപാത്രത്തോട് ഉണ്ടാകും എന്ന് ഓർത്തു നോക്കൂ.

ബോഡിഗാഡ് നൽകിയതാണ് ഇന്ന് കാണുന്ന ഈ ജീവിതം.സിദ്ദിഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. നയൻതാരയുമായി ഷൂട്ടിങ് സമയത്ത് നല്ല സൗഹൃദം ഉണ്ടായി.പിന്നീട് നയൻതാരയെ കാണുന്നത് ഭാസ്കർ ദ റാസ്കൽ സെറ്റിൽ വച്ചാണ്. എന്നെറെ കല്യാണം തീരുമാനിച്ച സമയമായിരുന്നു. വിശേഷങ്ങളൊക്കെ സംസാരിച്ചു. ബോഡിഗാഡിൻ്റെ തമിഴ് പതിപ്പ് സീനും വിജയ്ക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി. ശേഷംഅവർക്കൊപ്പം വർത്തമാനം പറഞ്ഞും, ഭക്ഷണം കഴിച്ചു കോളേജ് ലൈഫ് പോലെ ആസ്വദിച്ചു ആ ലൊക്കേഷൻ. ഇങ്ങനെയൊക്കെയാണെങ്കിലും സൗഹൃദം സൂക്ഷിക്കുന്നതിൽ വളരെ പിറകിലാണ് ഞാൻ. സിനിമയിൽ പോലും എനിക്ക് സൗഹൃദങ്ങൾ കുറവാണ്. അഭിനയിച്ച ചിത്ര o’ ariങ്ങളിലെ താരങ്ങളോട് ഇന്നും കാണുമ്പോൾ നല്ലതുപോലെ പഴയ അതേ വൈബിൽ സംസാരിക്കും. അല്ലാതെ ആരുമായും എപ്പോഴും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന രീതി ഇല്ല.
All rights reserved News Lovers.

Share this on...