35 വർഷങ്ങൾ കാത്തിരുന്ന ശേഷം പ്രണയം. ഇതൊരു അത്ഭുത പ്രണയം. കൈയ്യടിച്ച് സോഷ്യൽ മീഡിയ.

in News 50 views

പ്രണയ വിവാഹങ്ങൾക്ക് പെണ്ണിൻ്റെയും ചെറുക്കൻ്റെയും വീട്ടിൽ നിന്നുള്ള എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ചില കുടുംബങ്ങൾ മക്കളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൽപിക്കുമ്പോൾ മറ്റുചിലർ പ്രണയത്തെ ശക്തമായി തന്നെ എതിർക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീട്ടുകാരുടെ എതിർപ്പിൽ മുടങ്ങിപ്പോയ വിവാഹം പിന്നീട് നടന്നത് 35 വർഷങ്ങൾക്ക് ശേഷം. 35 വർഷങ്ങൾക്ക് ശേഷം എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് തൻ്റെ പ്രണയിനിയെ സ്വന്തമാക്കിയ ചിക്കണ്ണയുടെ കഥ എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ്. കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ തേവര മുതരഹള്ളി ഗ്രാമത്തിലെ ജയമ്മയും ചിക്കണ്ണയും ചെറുപ്പം മുതലേ കൂട്ടുകാരായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരു കുടുംബങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നു.

എന്നാൽ നിർമാണ തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ലെന്ന് ജയമ്മയുടെ മാതാപിതാക്കൾ ശക്തമായി പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം ഇവരുടെ പ്രണയം വകവെക്കാതെ മകളെ മാതാപിതാക്കൾക്ക് ഇഷ്ടമുള്ള ഒരാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു.ജയമ്മയുടെ അനുവാദം പോലും വാങ്ങാതെ ആയിരുന്നു വിവാഹം കഴിപ്പിച്ച് വിട്ടത്. വിവാഹത്തിന് ശേഷവും ജയമ്മ ഭർത്താവിനൊപ്പം അതേ ഗ്രാമത്തിൽ തന്നെയായിരുന്നു താമസിച്ചുവന്നിരുന്നത്. ചിക്കണ്ണയ്ക്ക് ഇതൊന്നും കണ്ട് സഹിക്കാനാവാതെ മൈസൂരിനടുത്തുള്ള മെറ്റള്ളിയിലേക്ക് താമസം മാറി. അവിടെ കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയി.ചിക്കണ്ണ വിവാഹം കഴിക്കാതെ ഒറ്റയ്ക്കായിരുന്നു. തൻ്റെ ജീവിതത്തിൽ ജയമ്മ അല്ലാതെ മറ്റാരും ഉണ്ടാകില്ലെന്ന് അദ്ദേഹം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.

ജയമ്മയുടെ ശേഷം അവർ ഒരിക്കലും കണ്ടുമുട്ടിയില്ല. സുഹൃത്തുക്കൾ വഴിയും ബന്ധുക്കൾ വഴിയും ജയമ്മയുടെ വിശേഷങ്ങൾ അന്വേഷിച്ചറിയാറുണ്ടായിരുന്നു.ജയമ്മയുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു മകനെ ജയമ്മ പ്രസവിച്ചിരുന്നു. ഭർത്താവ് ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ കാരണം ജയമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് ജയമ്മ മകൻ്റെ കൂടെ മൈസൂരിലേക്ക് താമസം മാറി. ഇതെല്ലാം അറിഞ്ഞ് ചിക്കണ്ണയുടെ മനസ്സിൽ വീണ്ടും പ്രണയം പൂത്തുലഞ്ഞു.ഇരുവരും പരസ്പരം മോതിരമണിഞ്ഞ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ജയമ്മയുടെ മകൻ്റെ വിവാഹത്തെക്കുറിച്ചൊന്നുമറിയില്ല.

മകന് 25 വയസ്സ് ആണ്. മൈസൂരിൽ ഗതാഗത വകുപ്പിലാണ് ജയമ്മയുടെ മകൻ ജോലി ചെയ്യുന്നത്. മകൻ അടുത്ത വർഷത്തോടെ വിവാഹിതനാകുമെന്നും അതിനുശേഷം ഞങ്ങൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുമെന്നും ചിക്കണ്ണ പറയുന്നു.ജയമ്മയുടെ മകനെ സ്വന്തം മകനായി അംഗീകരിച്ച് വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും ഉണ്ടാവുകയുള്ളൂ എന്ന് ചിക്കണ്ണ കൂട്ടിച്ചേർത്തു. എന്തായാലും പ്രണയവിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത്.

Share this on...