26 ആം പിറന്നാൾ കുഞ്ഞിനൊപ്പം ആഘോഷമാക്കി മൃദുല വിജയ്

in News 3,261 views

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് യുവയും മൃദുലയും. മലയാളി സീരിയൽ ലേറ്റസ്റ്റ് അച്ഛനും അമ്മയും ആണ് ഇവർ. കാത്ത് കാത്തിരുന്ന കുഞ്ഞ് എത്തിയതിൻ്റെ സന്തോഷം അന്നു തന്നെ ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൃദുലയ്ക്ക് യുവ നൽകിയ സർപ്രൈസ് ഗിഫ്റ്റിൻ്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. തൻ്റെ 26 ആം പിറന്നാൾ കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. കുഞ്ഞിനൊപ്പം ആദ്യമായി പിറന്നാളാഘോഷിച്ചത് ആശുപത്രിയിൽ വച്ചാണ്. അതിൽ യുവ സർപ്രൈസായി ഒരു ഗിഫ്റ്റും കൊടുത്തിട്ടുണ്ട്. അന്ന് രാത്രി തന്നെ മധുരം നൽകിയാണ് യുവ മൃദുലയുടെ ഇരുപത്തിയാറാം പിറന്നാളാഘോഷിച്ചത്. ഒരു സർപ്രൈസ് ഗിഫ്റ്റ് കൂടി ഇതിലേക്ക് നൽകിയിരുന്നു.

ഒരു ഗോൾഡ് കൈ ചെയിനും അതിൽ ഒരു ആശംസ ലെറ്ററുമാണ് യുവ തൻ്റെ പ്രിയസഖിക്ക് നൽകിയത്. ഇതിനൊപ്പം കുഞ്ഞിനൊപ്പം തൻ്റെ 26 പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കൂടാതെ മറ്റൊരു വീഡിയോയും മൃദുല ആരാധകർക്കായി പങ്കുവച്ചിരുന്നു. അച്ഛപെണ്ണ് എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മൃദുല ഒരു വീഡിയോ പങ്കുവെച്ചിരുന്നത്. കോട്ട് വായ ഇട്ട് കൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന യുവയെയാണ് വീഡിയോയിൽ കാണുന്നത്. കുഞ്ഞുവാവയെ വീഡിയോയിൽ കാണിക്കുന്നുണ്ട് എങ്കിലും മുഖം വ്യക്തമല്ല.

മൃദുല ഗർഭിണിയാണെന്ന റിഞ്ഞപ്പോൾ മുതൽ ഉള്ള എല്ലാ വിശേഷങ്ങളും താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. മഴവിൽ മനോരമയിലെ തുമ്പപൂവ് എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു. ഗർഭിണിയായപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം സീരിയലിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. തുടക്കത്തിൽ മൃദുലയ്ക്ക് ഭക്ഷണത്തിൻ്റെ ഒരു മണം പോലും പിടിക്കിലായിരുന്നു. മൂക്ക് പൊത്തി ഭക്ഷണം കഴിക്കുന്ന വീഡിയോ എല്ലാം യുവ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

തുടർന്നിങ്ങോട്ട് ഗർഭകാലത്തു ആഗ്രഹങ്ങളെ കുറിച്ചും ചെക്കപ്പ് വിവരങ്ങളും എല്ലാം മൃദുല നിരന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബേബിഷവർ ഫോട്ടോഷൂട്ടും ചടങ്ങുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആൺ കുഞ്ഞാണോ, പെൺ കുഞ്ഞാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ആരായാലും ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടിയാൽ മതി എന്നാണ് യുവയും മൃദ്യലയും പറഞ്ഞത്.

Share this on...