20 ആം വയസിൽ 33 വയസുകാരനുമായി പ്രണയിച്ചു വിവാഹം പിന്നീട് ആ വീട്ടിൽ നടന്നത് യുവതിയുടെ കുറിപ്പ് വൈറൽ

in News 601 views

ജീവിതം സമ്മാനിച്ച ഇരുണ്ട അധ്യായങ്ങളെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് സിൻസി അനിൽ. വാശിപിടിച്ച് നേടിയ ജീവിതം തനിക്ക് നൽകിയ വേദനകളെക്കുറിച്ച് സിൻസി കുറിക്കുമ്പോൾ ഹൃദയും നീറുമെന് ഉറപ്പ്. ഉയർന്നു പറക്കേണ്ട ഒരു ജീവിതം ഇരുപതാം വയസ്സിൽ തന്നെ സ്വയം ചവിട്ടിയരച്ചതിൻ്റെ നിരാശയിൽ നിന്നുമാണ് സിൻസി കുറിപ്പ് ആരംഭിക്കുന്നത്. നഷ്ടങ്ങളുടെ തുലാസിലേറി ജീവിതം മുന്നോട്ടു പോകുമ്പോൾ ചില കാര്യങ്ങൾ കൂടി അവർ ഓർമിപ്പിക്കുന്നു. സ്വപ്നം കണ്ടതോ, കണക്കുകൂട്ടിയത് ഒന്നും ആയിരിക്കില്ല മുൻപിൽ ഉള്ള ജീവിതം. അതുകൊണ്ട് ഒരു സ്ഥിരവരുമാനം ഇല്ലാതെ ഒരു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കരുത്. സൗന്ദര്യമോ കുടുംബമഹിമയോ ഭർത്താവിൻ്റെ വരുമാനമോ കണ്ട് പെൺമക്കളെ ഒരു മാതാപിതാക്കളും പറഞ്ഞേക്കരുത് എന്ന് സിൻസി കുറിക്കുന്നു.

സിൻസിയുടെ ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ: ‘ എൻ്റെ ഇരുപത്തിയൊന്നാം വയസ്സിൽ ആയിരുന്നു മകൻ്റെ ജനം.തീർത്തും മാനസികമായും ശാരീരികമായും ഒട്ടും സുരക്ഷിതമായിരുനില്ല അവനെ ഉദരത്തിൽ പേറിയുള്ള ഗർഭകാലം. ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്ത കാലം.
അനുവാദം ചോദിക്കാതെ ഓടിയെത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നത് കണ്ണുനീർ മാത്രമാണ്. ഉയർന്നു പറക്കേണ്ട ഒരു ജീവിതം. ഇരുപതാം വയസ്സിൽ തന്നെ സ്വയം ചവിട്ടിയരച്ചതിൻ്റെ നിരാശ കൂടിയാണ്. പ്രണയ വിവാഹമായിരുന്നു. ആത്മഹത്യാ ഭീക്ഷണി വരെ നടത്തി അതു മാത്രംമതിയെന്ന് ഒറ്റക്കാലിൽ തപസ്സു ചെയ്ത് അപ്പനെ കൊണ്ട് സമ്മതിപ്പിച്ചെടുത്ത വിവാഹം.

33 വയസുളള ആൾക്ക് 20 വയസുകാരിയായ എൻ്റെ മാനസികാവസ്ഥയിലേക്ക് ഇറങ്ങി ചിന്തിക്കാനോ, 20കാരിയായ എനിക്ക് 33കാരൻ്റെ പക്വതയിലേക്ക് എത്താനോ സാധിക്കില്ല എന്ന് ഞാൻ മനസ്സിലാക്കി വന്നപ്പോഴേക്കും മകനെ ഗർഭം ധരിച്ചിരുന്നു. മാനസികമായി തകർന്നു കൊണ്ടിരിക്കുന്ന ഞാൻ ഏഴര മാസത്തിൽ അവനെ പ്രസവിച്ചു. സന്തോഷകരമായ ഒരു ജീവിതം തീർക്കേണ്ട ഗർഭകാലം അതിനുള്ളിലെ കുഞ്ഞിൻ്റെ മാനസികനില എത്ര സ്വാധീനിക്കുമെന്നതിന് ഉദാഹരണമാണ് എൻ്റെ മകൻ.

ചെറുപ്പത്തിൽ അപസ്മാരം എന്ന അവസ്ഥ എനിക്ക് ഉണ്ടായിരുന്നതുകൊണ്ട്, അമിതമായി ലാളിച്ച് വളർത്തിയതുകൊണ്ടാകാം, ചെറിയ കാര്യങ്ങൾ പോലും എനിക്ക് പെട്ടെന്ന് മുറിവേൽക്കുന്നതായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. എൻ്റെ മകനെ നീ വശീകരിച്ചെടുത്തു. നീ എൻ്റെ ഭർത്താവിനെ വശീകരിക്കാൻ അല്ലേ നീ നടക്കുന്നതെന്ന ചോദ്യം കയറി ചെന്നയിടത്തെ എന്നെ നരകമാക്കി മാറ്റി. നീ എന്തുകൊണ്ട് വന്നെടി എന്ന ചോദ്യം ദിവസവും കേൾക്കാൻ തുടങ്ങി. ചേർത്തു പിടിക്കുന്നിടത്ത് നിന്ന് മൗനവും.

Share this on...