2ാം വിവാഹത്തെപറ്റി മനസുതുറന്ന്‌ മഞ്ജു വാര്യർ, ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തിരിച്ചടി

in News 1,514 views

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുടെ സ്നേഹം ലഭിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. മഞ്ജു കടന്നുപോയ കഠിന ജീവിതവഴികൾ ഓരോ മലയാളിക്കും അറിയാം. നായികയായി തിളങ്ങി നിൽക്കുമ്പോൾ ദിലീപിനെ വിവാഹം ചെയ്ത് 14വർഷം നൃത്തം പോലും ഉപേക്ഷിച്ച് വീട്ടമ്മയായി കഴിഞ്ഞ ആളാണ് മഞ്ജു. എന്നാൽ എന്നും ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞ ദിലീപും മഞ്ജുവും വേർപിരിഞ്ഞു. അതിനു പിന്നിലെ കാരണം ദിലീപും കാവ്യയും ആയുള്ള ബന്ധം ആണെന്ന് സൂചനകളും പുറത്തെത്തി. മലയാളത്തിലെ പ്രശസ്തയായ ഒരു നടി വരെ ഇക്കാരണത്താൽ ആക്രമിക്കപ്പെട്ടു. എന്തായാലും വേർപിരിഞ്ഞ ശേഷം തൻ്റെ വിധിയെ പഴിച്ചിരിക്കാതെ നൃത്തത്തിലും സിനിമയിലുമായി മഞ്ജു തിരിച്ചെത്തി.

ആരെയും അസൂയപ്പെടുത്തുന്ന നിലയിലേക്ക് വളർന്നു. ഇതിനിടയിൽ ദിലീപ് ആകട്ടെ കാവ്യയെ വിവാഹം കഴിച്ച് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പെറ്റമ്മയായ മഞ്ജുവിനെ പറ്റി ഒരു വാക്കുപോലും എവിടെയും ഉരിയാടാറില്ല. പക്ഷേ കാവ്യ മാധവനുമായുള്ള ചിത്രങ്ങളും കാവ്യയോടുള്ള സ്നേഹവും എല്ലാം മീനാക്ഷി നിരന്തരമായി പങ്കുവയ്ക്കുന്നതും പലപ്പോഴെങ്കിലും പ്രേക്ഷകരുടെ വിമർശനം നേരിടാറുണ്ട്. പെറ്റമ്മയെ മറന്ന് പോറ്റമ്മയെ സ്നേഹിക്കുന്ന മീനാക്ഷിയെ പലരും കുറ്റപ്പെടുത്താറുണ്ട്. പലപ്പോഴും ആരാധകൻ ചോദിക്കാറുണ്ട്. മീനാക്ഷി പോലും മറന്ന മഞ്ജുവിന് രണ്ടാമതൊരു വിവാഹം ചെയ്തു കൂടെ എന്ന്.

പലപ്പോഴും ഇതിനെ പറ്റി ഗോസിപ്പുകൾ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴിതാ തൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ആദ്യമായി വെളിപ്പെടുത്തുകയാണ് മഞ്ജു. മഞ്ജുവിന് പോസ്റ്റിനു താഴെയാണ് ഒരു ആരാധകൻ മഞ്ജുവിന് മറ്റൊരു വിവാഹം കഴിച്ചു കൂടെ എന്ന് കമൻറ് ഇട്ടത്. എന്നാൽ ഇതിന് മറുപടിയായി ‘ഞാൻ ഒരു അമ്മയാണ് ‘ എന്നാണ് മഞ്ജു കുറിച്ചത്. ഇത്തരത്തിൽ ഒരു മറുപടി ദിലീപ് പോലും പ്രതീക്ഷിച്ചു കാണില്ല എന്നാണ് ആരാധകർ പറയുന്നത്. അതേസമയം നടനും സംവിധായകനുമായ പാർത്ഥിവൻ മഞ്ജുവിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത് ഇപ്പോൾ വൈറലാവുകയാണ്. ഒരു സ്ത്രീ തന്നിലെ ശക്തി തിരിച്ചറിഞ്ഞാൽ മഞ്ജുവാകും.

പെണ്ണിൻ്റെ ശക്തി എന്താണ്. അഴക് എന്താണ് എന്നതിൻ്റെ തെളിവാണ് മഞ്ജു എന്നും അദ്ദേഹം പറയുന്നു. ഒരു കമ്പി അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി കടന്നു പോയാൽ അത് തുരുമ്പിക്കില്ല. ഒരു പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചുപോകും. തന്നിൽ സ്ത്രീത്വത്തിൻ്റെ ബോധമുള്ള ഒരാളാണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജറ്റിക് ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

Share this on...