കുഞ്ഞിന് എന്തെങ്കിലും അംഗവൈകല്യം ഉണ്ടെന്നറിഞ്ഞാൽ അവരെ വളർത്താൻ മടിക്കുന്നവരുണ്ട്. അതുപോലെതന്നെ ഇക്കാരണത്താൽ അവരെ ഉപേക്ഷിക്കുകയും. അങ്ങനെ അംഗവൈകല്യമുള്ള കാരണത്താൽ ഉപേക്ഷിക്കപ്പെട്ട ജീവിതം മാറിമറിഞ്ഞ ഒരു പെൺകുട്ടിയുടെ കഥയാണ് നിങ്ങൾക്ക് മുമ്പിലെത്തുന്നത്. ജനിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി നമുക്ക് അറിയാൻ കഴിയും. ഹന്ന പെൺകുട്ടിയുടെ അവസ്ഥ ഡോക്ടർ മാതാപിതാക്കളോട് പറഞ്ഞു. കുട്ടിക്ക് വളർച്ച കുറവാണെന്നും, കൂടാതെ ഹൃദയം, കരൾ എന്നിവ എല്ലാം അപകടാവസ്ഥയിൽ ആണെന്നും, ചികിത്സിക്കാനായി ഒരുപാട് പണം ചിലവാക്കേണ്ടി വരുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. ജനിച്ചയുടനെ ഇക്കാരണത്താൽത്തന്നെ കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചു.ഈ അസുഖങ്ങൾ ഉള്ള കാരണം ഹന്നയെ ആരും ദത്തെടുത്തില്ല.
എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഹന്നയെ എടുക്കുന്നതിനായി ഒരു കുടുംബം മുന്നോട്ടു വന്നു. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടെങ്കിലും ഹന്നയുടെ അവസ്ഥ കണ്ട് അവർ ദത്തെടുക്കാൻ തയ്യാറായി. നല്ലൊരു ജീവിതം ആയിരുന്നു പിന്നീട് ഹന്നയ്ക്ക് ഉണ്ടായിരുന്നത്. എങ്കിലും കൂടെയുള്ളവൾ വളരുന്നത് കണ്ടു ഹന്നയിൽ വിഷമമുണ്ടാക്കി. ഡോക്ടർമാർ പറഞ്ഞതുപോലെ തന്നെ ഹന്നയ്ക്ക് വളർച്ചയില്ലായിരുന്നു. കൂടാതെ മറ്റ് അസുഖങ്ങളും. ഒരിക്കൽ തന്നെ ഒപ്പം പഠിക്കുന്ന ഒരു കുട്ടിയോട് ഹന്ന തൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു. എന്നാൽ ഹന്നയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെ ആയിരുന്നു. നിന്നെ ഒന്നും ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് ആയിരുന്നു ആ കുട്ടി പറഞ്ഞത്.
ഒരുപാട് പേരിൽ നിന്നും ഒറ്റപ്പെടൽ അനുഭവിച്ചു ഹന്ന എങ്കിൽ പോലും, അവൾ തളരാതെ മുന്നോട്ടു നീങ്ങി. അവളുടെ അസുഖമൊന്നും വകവെക്കാതെ അവൾ ആടാനും പാടാനും തുടങ്ങി. ഇതോടെ അവൾ ജന ശ്രദ്ധേയമായി. ഒരുപാട് സെലിബ്രിറ്റികൾ അവളെ കാണാൻ എത്തി. അവളുടെ ഇൻറർവ്യൂകൾ വൈറലായി.
പിന്നീട് ഹന്ന തന്നെ പോലെ തന്നെ ആരോഗ്യസ്ഥിതി ഉള്ള ഒരാളെ വിവാഹം കഴിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹം മ,ര,ണ,പ്പെ,ട്ടു എങ്കിലും അവൾ തളരാതെ വീണ്ടും മുന്നോട്ടു നീങ്ങി. സന്തോഷത്തോടെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവൾ തീരുമാനിച്ചു.ഹന്നയുടെ ഈ ജീവിതം കണ്ടു അവളെ ഉപേക്ഷിച്ച് പോയ മാതാപിതാക്കൾ ഇപ്പോൾ അസൂയപ്പെടുന്നുണ്ടാകും.