15 വയസ്സുള്ള മകൻ അമ്മയുടെ മുന്നിൽ വന്നപ്പോൾ ഈ നടപടി മകനെ ഞെട്ടിച്ചു. പക്ഷേ നല്ലത് എന്ന് നാട്ടുകാർ.

in News 17 views

കഞ്ചാവ് ഉപയോഗിച്ച പതിനഞ്ചു വയസുകാരനെ അമ്മ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ചു. തെലുങ്കാനയിലെ സൂര്യ പേട്ട് ജില്ലയിലെ കൊടാട്ടാണ് സംഭവം നടന്നത്. കഞ്ചാവിന് അടിമയായ മകൻ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം. മുളക് തേക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടശേഷം അമ്മ ഒറ്റയ്ക്ക് മുളക് തേക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ടു കൈകളും പിടിച്ചു വച്ച ശേഷമാണ് മുളക് തേക്കുന്നത്.

വീഡിയോ പ്രചരിച്ചതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. ശരിയായ കാര്യമാണ് അമ്മ ചെയ്തതെന്ന് ഒരു വിഭാഗം പറയുന്നു. അപൂർവ്വമായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തതെന്നും, അമ്മയുടെ ഇടപെടൽ വൈകിപ്പോയെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതേസമയം ഇത് വളരെ ക്രൂരമായിപ്പോയി എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു മകൻ.ഗത്യന്തരമില്ലാതെയാണ് അമ്മ ഇങ്ങനെ ഒരു പണി തെരഞ്ഞെടുത്തതെന്ന് പറയുന്നു.

All rights resevred News Lovers.

Share this on...