13 വാടകവീടുകൾക്കു ശേഷം സ്വന്തം വീട്ടിൽ ഉറങ്ങിയ ദിവസം.മൃദുല യുടെ വേദന ആരും അറിഞ്ഞില്ല.

in News 229 views

മൃദുലയും യുവയും മലയാളികൾക്ക് അത്രമേൽ ഇഷ്ടപ്പെട്ട മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ ഇവർ മൃദുല ഗർഭിണിയാണെന്നും, ഇവർ ഉടനെ തന്നെ അച്ഛനുമമ്മയും ആകുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. അതിനിടയിൽ തന്നെയാണ്ട് ഒരു സന്തോഷവാർത്ത മൃദുല പങ്കുവച്ച് എത്തിയത്. അവരുടെ പുത്തൻ വീട്ടിലേക്ക് അവർ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ തന്നെയാണ് മൃദുലാ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്തിയിരിക്കുന്നത്. പുത്തൻ വീടിൻ്റ പാലുകാച്ചൽ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതുകൊണ്ടുതന്നെയാണ് ആരാധകരെ ഇതെല്ലാം അറിയിച്ചതും.

പതിമൂന്ന് വാടകവീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക്,മകൾ എന്ന നിലയ്ക്ക് അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ച് കയറ്റാനായി അഭിമാന മുഹൂർത്തം ആണെന്നും, സ്വന്തം വീട് എന്നത് വലിയ സ്വപ്നസാഫല്യമാണല്ലോ എന്നൊക്കെയാണ് മൃദുല പറയുന്നത്. സീരിയലിലേക്ക് വന്നശേഷം ആദ്യ സീരിയൽ മുതൽ എനിക്ക് കിട്ടുന്ന ഒരോ രൂപയും അമ്മ സമ്പാദിക്കാൻ തുടങ്ങിയെന്ന് മൃദുല നേരത്തെ പറഞ്ഞിരുന്നു. സ്വർണം ആയിട്ടാണ് കൂടുതലും. അങ്ങനെ ശേഖരിച്ച് വച്ചതാണ് എൻ്റെ കല്യാണത്തിന് ഉപയോഗിച്ചത്. എൻ്റെ കല്യാണത്തിൻ്റെ ചിലവുകൾ സ്വയം കണ്ടെത്തിയ ആളാണ് താതെന്ന് മൃദുല നേരത്തെ തന്നെ പറഞ്ഞിരുന്നു.പുതിയ വീടിൻ്റെ പാലുകാച്ചൽ ചടങ്ങുകളും വീഡിയോകളും ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇവരുടെ വിവാഹത്തിനു മുന്നേ ആണ് വീടിൻ്റെ പണി തുടങ്ങിയത്. തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് താമസം മാറിയതിൻ്റെ സന്തോഷത്തിലാണ് യുവയും മൃദുലയും. സ്വന്തമായി ഒരു വീടെന്നത് മൃദുലയുടെയും കുടുംബത്തിൻ്റെയും ഒരുപാട് നളത്തെ ആഗ്രഹമായിരുന്നു. ആ സ്വപ്നമിപ്പോൾ സഫലമായിരിക്കുകയാണ്.തിരുവനന്തപുരം വിഴവൂരിലാണ് വീടിരിക്കുന്നത്.വീടിന് ചുറ്റും പച്ചപ്പും, മലനിരകളും. മൃദുലയുടെ ഐഡിയകൾ പ്രകാരമാണ് വീട് ഒരുക്കിയിരിക്കുന്നത്. യുവയും കൂടി മേൽനോട്ടത്തിലായിരുന്നു ഇൻറീരിയൽ വർക്കുകൾ ഒക്കെതന്നെയും ചെയ്തത്.

വസ്തു നോക്കി കൊണ്ടിരിക്കുന്നതിനിടെയാണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിനടുത്തൊരു പ്ലോട്ടിൻ്റെ പരസ്യം കണ്ടത്. ചെന്ന് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. വാങ്ങുകയായിരുന്നു.എൻ്റെ ഡിസൈൻ പ്രകാരമായിരുന്നു വീട് നിർമ്മാണം. തനിക്ക് ചെറുപ്പം മുതലേ ഈ മേഖലയിൽ വലിയ താല്പര്യമാണെന്നും മൃദുല പറയുന്നു. 1609സ്ക്വയർ ഫീറ്റിൽ 3 ബെഡ് റൂം വീടാണ് വച്ചത്. ഹാളും, ഡൈനിങ്ങ് ഏരിയയും, വർക്കിംങ് കിച്ചനും അടങ്ങുന്നതാണ് വീട്, മൃദുല പറയുന്നു. ഇപ്പോ ഇതിനോടകം തന്നെ അവരുടെ ചിത്രങ്ങളും അതുപോലെ ഈ വീടിൻ്റെ വിശേഷങ്ങളും, വീടിൻ്റെ ഹോം ടൂറുംതന്നെ ഇവർ രണ്ടുപേരും നടത്തിക്കഴിഞ്ഞു.
All rights reserved News Lovers.

Share this on...