13 ആം വയസ്സിൽ വിവാഹം..കൂടെവിടെയിലെ സൂര്യയുടെ യഥാർത്ഥ ജീവിതം

in News 35 views

കുടുംബ വിളക്ക് താരം ആനന്ദ് നാരായണൻ തൻ്റെ യുട്യൂബ് ചാനലിലൂടെ രസകരമായ അഭിമുഖങ്ങളാണ് പങ്കു വെക്കാറുള്ളത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നിരവധി താരങ്ങൾക്കൊപ്പം ഏതെങ്കിലും റസ്റ്റോറൻറിൽ നിന്നായിരിക്കും ആനന്ദ് അഭിമുഖം എടുക്കുന്നത്. ഏറ്റവും പുതിയതായി നടി അൻഷിതയാണ് ആനന്ദിനൊപ്പം എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലായി കഴിഞ്ഞു. അഭിനയത്തിൻ്റെ തുടക്കകാലത്ത് കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് അൻഷിത മുമ്പും പറഞ്ഞിട്ടുണ്ട്. എന്നാൽ അന്നൊക്കെ തൻ്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നത് എന്നാണ് അഭിമുഖത്തിൽ നടി പറയുന്നത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളും എല്ലാം അൻഷിത പങ്കുവയ്ക്കുന്നു. ആൽബങ്ങളും ഷോർട്ട് ഫിലിം ചെയ്യുന്ന കാലം മുതൽ വിപിൻ ചേട്ടനും താനും സുഹൃത്തുക്കളാണ്. ഇപ്പോൾ മൂന്നാല് വർഷമായി പുള്ളിയുടെ കൂടെ ഞാൻ ഭയങ്കര കംഫർട്ടബിളാണ്. ഞാൻ മാത്രമല്ല വിപിൻ ചേട്ടൻ്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെ പറയുകയുള്ളൂ. എന്ത് സീൻ വന്നാലും അദ്ദേഹം നമുക്ക് സജക്ഷൻ തരും. റൊമാൻസ് സീനുകൾ ആണെങ്കിലും വിപിൻ ചേട്ടൻ അങ്ങനെ ചെയ്താൽ മതിയെന്ന് പറഞ്ഞു തരും. സൂര്യയുടെ പ്രകടനത്തിന് വിപിൻ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റ് എന്നും നടി പറയുന്നു. അതേസമയം കുടുംബവിളക്കിലെ ആനന്ദിൻ്റെ കഥാപാത്രത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഞാൻ ആനന്ദേട്ടനോട് മിണ്ടില്ല.

എന്തിനാണ് ഇന്ദ്രജ എന്ന സ്ത്രീയുടെ പിന്നാലെ നടക്കുന്നതെന്ന് അൻഷിത ചോദിക്കുമ്പോൾ സ്ക്രിപ്റ്റിലുള്ളത് പോലെ അല്ലേ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് താരം തിരിച്ചു പറയുന്നു. അച്ഛൻ്റെ പാത തന്നെ മകനും പിന്തുടരുകയാണ്. ക കെ.കെ മകനെ നശിപ്പിക്കല്ലേ എന്നും അൻഷിത തമാശരൂപേണ കുടുംബ വിളക്ക് താരങ്ങളോടായി പറയുന്നുണ്ട്. ഈ ഫീൽഡിലേക്ക് വരാൻ എല്ലാ സപ്പോർട്ടും തന്നത് എൻ്റെ ഉമ്മ തന്നെയാണ്. പിന്നെ എൻ്റെ ബ്രദറും. ടിവിയിൽ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മിയാണ് എല്ലായിടത്തും കൊണ്ടുപോകുന്നതും സഹായിക്കുന്നതെല്ലാം. തുടങ്ങിയ സമയത്ത് കുടുംബത്തിൽ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിൻ്റെ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചവരുണ്ട്. അതൊന്നും മൈൻ്റ് ആക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടെ എന്നും ഉമ്മിയാണ് പറഞ്ഞത്.

തൻ്റെ ഉമ്മ വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച ആളാണ്. പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തൻ്റെ ഉമ്മി എന്നും നടി പറയുന്നു. പക്ഷേ ഇപ്പോൾ ഫാമിലി അന്നില്ലാത്ത പലതും ഇന്ന് ഉണ്ടാകുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല. പക്ഷേ ഇന്ന് പലരുടെയും ഭാഗത്തുനിന്ന് സ്നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിൻ്റെ സമയം കഴിഞ്ഞു പോയി. എല്ലാവരോടും ഹായ് ബൈ പറഞ്ഞു നടക്കുകയാണെന്ന് അൻഷിത പറയുന്നു. അതേസമയം അൻഷിതയ്ക്കൊപ്പം വിപിൻ ചേട്ടനെയും കൂടി കൊണ്ടുവരാമായിരുന്നു എന്നാണ് ആരാധകർക്ക് പറയാനുള്ളത്. ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയാണ് ഇരുവരും ഇപ്പോൾ.

Share this on...