100 കോടി വരുമാനം ലഭിക്കുന്ന കമ്പനിയുടെ ഓർണർ 16 ക്കാരൻ

in News 471 views

100 കോടി വരുമാനം ലഭിക്കുന്ന ഒരു കമ്പനിയുടെ ഓണർ ആയ 16കാരനെ കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ പറയുന്നത്. മുംബൈയിൽ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന തിലക്മേത്ത എന്ന് പറയുന്ന കൗമാരക്കാരൻ ആണ് ഈ സംരംഭകൻ. പേപ്പേഴ്സ് ആൻറ് പേഴ്സസ് എന്ന് പറയുന്ന ഒരു പാർസൽ കമ്പനി പതിമൂന്നാം വയസിലാണ് അവൻ തുടക്കംകുറിക്കുന്നത്. പിന്നീട് ഈ ഒരു കമ്പനി പുരോഗതി പ്രാപിച്ചു നൂറുകോടിയിലധികം വരുമാനം ലഭിക്കുന്ന ഒരു സംരംഭമായി മാറുകയുണ്ടായി. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായിട്ടാണ് 16കാരനായ തിലക് മേത്ത അറിയപ്പെടുന്നത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ആണ് ഒരു സംരംഭം തുടങ്ങണമെന്ന് തീരുമാനമെടുത്തത്. എന്നാൽ എന്ത് എന്ന ചോദ്യം അവനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഒരിക്കൽ അവൻ്റെ പിതാവ് വിശാൽ മെത്ത ഓഫീസിൽ നിന്ന് മടങ്ങി വന്ന സമയത്ത് അവന് ആവശ്യമായ കുറച്ച് പുസ്തകങ്ങൾ വാങ്ങി കൊണ്ടു വരാൻ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അന്ന് പിതാവ് വീട്ടിലേക്ക് വന്നത് വെറുംകൈയോടെ ആയിരുന്നു. അവന് ആവശ്യമായ പുസ്തകങ്ങൾ വാങ്ങാൻ മറന്നുപോയിരുന്നു. അതുകൊണ്ട് തന്നെ അവൻ പുസ്തകങ്ങളെല്ലാം കൊറിയർ വഴി വരുത്താൻ തീരുമാനിച്ചു.ഈ ഒരു കാര്യം പിതാവിനോട് അറിയിച്ചപ്പോൾ നഗരത്തിൽ നിന്ന് വരുന്നത് കൊണ്ട് തന്നെ പുസ്തകത്തിന് നൽകുന്ന പണത്തേക്കാൾ ഇരട്ടി ചാർജ് കൊറിയർ ഫീസായി നൽകേണ്ടി വരുമെന്ന് പിതാവ് അവനോട് പറഞ്ഞു. ഈ ഒരു വാക്ക് അവൻ്റെ മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുകയുണ്ടായി.

ഇതിൽ നിന്നും ഒരു കൊറിയർ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് അവൻ പിതാവുമായി ചർച്ചചെയ്തു. വിശാൽ മെത്ത അവന് പ്രോത്സാഹനവും പ്രചോദനവും നൽകി. മാത്രവുമല്ല സംരംഭത്തിന് ആവശ്യമായ മൂലധനവും അദ്ദേഹം നൽകാമെന്ന് അവനോട് പറഞ്ഞു. അങ്ങനെ പിതാവിൻ്റെ സഹായത്തോടുകൂടി അവൻ പതിമൂന്നാം വയസിൽ ഡിജിറ്റൽ കൊറിയർ സർവീസിന് രൂപം നൽകുകയുണ്ടായി. ഒരു മൊബൈൽ അപ്ലിക്കേഷൻ വഴി 200 ജോലിക്കാരെ വെച്ച് കൊണ്ടാണ് അവൻ ഈ ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ജനങ്ങൾക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും അവൻ്റെ ഈ ഒരു കമ്പനി കൊറിയർ ആയിനൽകുന്ന ഒരു സിസ്റ്റത്തിലേക്ക് മാറി.

കൊറിയർ സാധനത്തിൻ്റെ ഭാരം അനുസരിച്ച് 40 മുതൽ 180 വരെ ചാർജ് ഈടാക്കി കൊണ്ടാണ് അവരുടെ സർവീസ് മുന്നോട്ടുപോകുന്നത്. ഇന്ന് ആയിരത്തിലധികം കൊറിയറുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന വലിയൊരു സംരംഭമായി പേപ്പേഴ്സ് ആൻറ് പാർസൽസ് ഉയർന്നു.ഇതിലൂടെ കേവലം 16 വയസ് മാത്രം പ്രായമുള്ള തിലക് മേത്ത ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി അറിയപ്പെടുകയും ചെയ്തു. 100 കോടി വരുമാനം ലഭിക്കുന്ന ഒരു കമ്പനിയുടെ ഉടമയായി അവൻ മാറുകയും ചെയ്തു.

Share this on...