10 വർഷം ഒറ്റമുറി ജീവിതം നയിച്ച പ്രണയജോഡികളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!!

in News 1,331 views

ആവശ്യസനീയമായ പ്രണയ കഥയിലെ നായകനെയും നായികയെയും ആരും മറക്കാനിടയില്ല. പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ ഒറ്റമുറിയിൽ പത്തുവർഷക്കാലം ഒളിപ്പിച്ചു പാർപ്പിച്ച റഹ്മാനും, ഒളിവുജീവിതം നയിച്ച സജിതയും ഇന്നും നമുക്ക് ഒരു അത്ഭുതമാണ്. 2010 ഫെബ്രുവരിയിൽ റഹ്മാനോടൊപ്പം ജീവിക്കാൻവേണ്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു സജിത. 2021 നവംബറിലാണ് നെന്മാറ സബ് രജിസ്റ്റർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഒറ്റമുറി ജീവിതത്തിൽ നിന്നും മാറിയുള്ള ഇരുവരുടെയും പുതിയ ജീവിതം ഇപ്പോൾ പ്രാരാബ്ദങ്ങൾക്ക് നടുവിലാണ്.

സജിതയുടെ രോഗവും വാടകവീട് ഒഴിഞ്ഞതും എല്ലാം ചുരുങ്ങിയ കാലയളവിൽ സംഭവിച്ചു. എങ്കിലും താങ്ങും തണലുമായി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിൽ ആണ് രണ്ടുപേരും. സജിതയുടെ കാൽ ഞരവിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്.വാടക വീട്ടിൽ ഒറ്റയ്ക്ക് കഴിയാൻ ആവാത്തതിനാൽ സജിതയുടെ വീട്ടിലാണ് ഇപ്പോൾ ഇരുവരും താമസിക്കുന്നത്. ചികിത്സാചെലവ് ദൈനംദിന ചിലവുകളിൽ നടത്താൻ കടം വാങ്ങേണ്ട സ്ഥിതിയിലായിരിക്കുകയാണ് ഇവരിപ്പോൾ. സജിതയുടെ രോഗം പൂർണമായും വിട്ടൊഴിയുന്നില്ല.

ഇപ്പോൾ പുതിയ ഒരു വാടക വീട് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേതങ്ങൾക്കിണങ്ങുന്ന വാടകയിലുള്ള വീട് കിട്ടാനാണ് പ്രയാസമെന്ന് ഇരുവരും പറയുന്നു. അരിയെങ്കിലും മുടക്കമില്ലാതെ കിട്ടാനായി റേഷൻ കാർഡ് എടുക്കാനുള്ള ഓട്ടത്തിലാണ് റഹ്മാൻ. സ്വന്തമായി ഒരു വീട് എന്നത് ഒരു വിദൂര സ്വപ്നമായി ഇപ്പോഴും അവർക്കിടയിലുണ്ട്. പ്രണയിച്ച പെൺകുട്ടി ആരും കാണാതെ യുവാവ് പത്തുവർഷം ഒറ്റമുറിയിൽ പാർപ്പിച്ച സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ പതിനെട്ടുകാരിയായ സജിത വീടുവിട്ടിറങ്ങിയത്.

ഇലക്ട്രിക്കൽ ജോലിയും പെയിൻറിങും ചെയ്യുന്ന റഹ്മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. 2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക് സമീപത്തുള്ള വാടകവീട്ടിലേക്ക് താമസം മാറി. റഹ്മാനെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ റഹ്മാൻ്റെ സഹോദരൻ നെന്മാറയിൽ വച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയത്തിൻ്റെ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്. 2013 ജൂൺ 7 നാണ് ആയുർ കാരക്കാട്ട് പറമ്പ് സ്വദേശി റഹ്മാനെയും സജിതയുടെയും ജീവിതം ലോകമറിയുന്നത്. പത്തുവർഷംമുമ്പ് 19കാരിയായ സജിത എന്ന പെൺകുട്ടിയെ ഇവിടെ നിന്നും കാണാതായിരുന്നു. നാട്ടുകാരും, വീട്ടുകാരും,പോലീസുകാരും അന്വേഷിച്ചിട്ടും യാതൊരു വിവരവും കിട്ടിയില്ല.

റഹ്മാൻ എന്ന ചെറുപ്പക്കാരനുമായി സജിതയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന സൂചന ലഭിച്ച പോലീസ് ഇയാളെ ചോദ്യം ചെയ്തു. നിരാശയായിരുന്നു ഫലം. അതോടെ അന്വേഷണം വഴിമുട്ടി. എല്ലാവരും എല്ലാം മറന്നു തുടങ്ങിതിനാലാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു ട്വിസ്റ്റ് സംഭവിക്കുന്നത് ഞെട്ടലോടെയാണ് അയൽപക്കത്തെ കൊച്ചുവീട്ടിൽ പത്തുവർഷമായി സജിത ഒളിവുജീവിതം നയിക്കുകയായിരുന്നുവെന്ന് വിവരം നാട് കേട്ടത്.

റഹ്മാൻ്റെ വീട്ടിൽ നിന്നും ഏകദേശം 100 മീറ്റർ മാത്രം അകലെയാണ് സജിതയുടെ വീട്. എന്നും പരസ്പരം കാണാറുള്ള ഇരുവരും പിന്നീട് പ്രണയത്തിലായി. എതിർപ്പുകൾ ഉയരുമെന്ന് ഉറപ്പായതിനാൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു. ആദ്യമൊക്കെ റഹ്മാൻ സ്വന്തം മുറിയിൽ സജിതയ്ക്ക് കാവലിരുന്നു. ആരെയും തന്നെ മുറിയിലേക്ക് കയറ്റിയതും ഇല്ല.

കുറച്ചു ദിവസങ്ങൾ കൊണ്ട് അവസാനിക്കും എന്ന് കരുതി ഒളിവ് ജീവിതം നീണ്ടുപോയത് നീണ്ട 10 വർഷമാണ്. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ മാനസിക വിഭ്രാന്തിയുള്ളതുപോലെ റഹ്മാൻ പെരുമാറി. അതോടെ വീട്ടുകാർ റഹ്മാൻ്റെ കാര്യത്തിൽ കൂടുതൽ ഇടപെടാറായി. ഭക്ഷണവും, വെള്ളവുമെല്ലാം മുറിയിലെത്തിച്ച് കഴിച്ചു തുടങ്ങി. മുറിക്ക് പ്രത്യേക പൂട്ടും ജനൽവഴി ശുചിമുറിയിലേക്ക് പോകാൻ പ്രത്യേക സൗകര്യവും ഒരുക്കി.

റഹ്മാനെ ഇടയ്ക്ക് കാണാതാവുന്നതോടെയാണ് ഒളിവ് ജീവിതം കഥ പുറംലോകം അറിയുന്നുണ്ട്. ദിവസങ്ങൾക്ക് ശേഷം നെന്മാറയിൽ വച്ച് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന റഹ്മാനെ സഹോദരൻ കാണാനിടയായി. വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. റഹ്മാനെ തേടിയെത്തിയ പൊലീസ് കേട്ടത് അവിശ്വസിനീയമായ കഥകളാണ്. തുടർന്ന് പത്ത് വർഷത്തെ അവിശ്വസനീയമായ ഒളിവു ജീവിതത്തിൻ്റെ കഥയും.

Share this on...