ഹോട്ടൽ സപ്ലെയറിൽ നിന്നും ഡോക്ടറേറ്റ് നേടാൻ ഒരുങ്ങിയ ആർദ്രയുടെ ജീവിതം

in News 27 views

ജീവിതം എന്നത് ഒന്നേയുള്ളൂ.അത് വളരെയധികം ധൈര്യപൂർവ്വം നേരിടുക അത്ര ചില്ലറ കാര്യം ഒന്നും തന്നെയല്ല. എന്നാൽ എല്ലാ പ്രതിസന്ധികളെയും സ്വന്തം ഇച്ഛാശക്തികൊണ്ടും മനോധൈര്യം കൊണ്ടും നേരിടുന്നവർ ഏറെയാണ്. അത്തരത്തിൽ ഏതു സാഹചര്യത്തെയും മനോധൈര്യം കൊണ്ടുപോരാടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ആർദ്ര അപ്പുകുട്ടൻ എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ജീവിതത്തിൽ ദു,രി,ത,മനു,ഭവിക്കുന്നവർക്ക് ആർദ്ര എന്ന പെൺകുട്ടി ഒരു മാതൃകയായി മാറിയിരിക്കുകയാണ്. കുടുംബത്തിൽ മറ്റുള്ളവർ നടത്തുന്ന ഹോട്ടലിൽ സപ്ലൈയറായി നിന്ന് ആർദ്ര ഒരു വർഷം കൂടി പിന്നിടുമ്പോൾ പിഎച്ച്ഡി ഡോക്ട്രേറ്റ് നേടും.

പത്തുവർഷത്തോളമായി ആർദ്ര ഹോട്ടലിലെ സപ്ലെയറായി ജോലി ചെയ്തു തുടങ്ങിയിട്ട്.ആർദ്ര സോഷ്യൽ മീഡിയ വഴി കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്.ആർദ്രയുടെ കുറിപ്പ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് ആർദ്ര. ഒരു വർഷം കൂടി കഴിഞ്ഞാൽ പിന്നെ പൂർത്തിയാക്കേണ്ടവൾ.10 വർഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലൈയർ. ഡോക്ടർ ആർദ്ര അപ്പുക്കുട്ടൻ എന്ന് വരുംനാളുകളിൽ അറിയപ്പെടേണ്ടവൾ. അടൂർ മുക്കം വഴി കൊച്ചിക്ക് പോകുമ്പോൾ അടൂർ മാർക്കറ്റിന് എതിർവശം ആദ്യം കാണുന്നത് ആദർശ് എന്ന ചെറിയ കുടുംബം ഹോട്ടലിലാണ് ജോലി ചെയ്യുന്നത്.

അച്ഛൻ അപ്പുക്കുട്ടനും അമ്മ മോളിക്കും ഒരു കൈത്താങ്ങായി മക്കൾരണ്ടുപേരും ജോലിയും പഠനവും ഒന്നിച്ചു കൊണ്ടുപോകുന്നു. ഇതു പോലുള്ള മക്കൾ ഡിജിറ്റൽ കാലത്ത് അപൂർവമായേ കാണൂ. രാവിലെ 5.30 മണി മുതൽ തുടങ്ങുന്ന ചായയുടെ പണിമുതലുള്ള പാചകം. അമ്മയും മുത്തശ്ശിയും. അതുകഴിഞ്ഞ് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഏവർക്കും ടേബിളിൽ ഭക്ഷണം എത്തിക്കുന്നത് നമ്മുടെ ഈ മിടുക്കി തന്നെയാണ്. 10 മണിക്ക് കോളേജിലേക്ക് എത്തണം. വീണ്ടും വൈകിട്ട് തിരികെ ഹോട്ടലിലേക്ക് തന്നെ.

സമ്മതിക്കണം. രാത്രി 9. 30 വരെ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന അനുജൻ ആദർശാണ് ആർദ്ര ഇല്ലാത്ത സമയം അച്ഛനും അമ്മയ്ക്കും സഹായിയായി എത്തുന്നത്. ഏത് തൊഴിലിനും അതിൻ്റേ തായ മഹത്വം ഉണ്ട്. മുന്നിൽ ഇരിക്കുന്നവർക്ക് വയറുനിറയെ ഭക്ഷണം കൊടുക്കുന്നത് മികച്ചതായി എന്തുണ്ട്. വിവാഹമല്ല ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും പ്രധാനലക്ഷ്യം. അവരുടെ സ്വപ്നക്കളുടെ സാക്ഷാത്കാരമാണ് എന്ന അഭിപ്രായമാണ് ആർദ്ര. ഏതു നേരം നോക്കിയാലും മൊബൈൽ ഫോണിൽ നോക്കി തലതാഴ്ത്തി നിൽക്കുന്ന പുതുതലമുറ കണ്ടു പഠിക്കേണ്ടതാണ്.

തലയുയർത്തി സമൂഹത്തിൽ ജീവിക്കുന്ന ആർദ്ര എന്ന ഈ ചെറുപ്പക്കാരിയെ .ഇതിനേക്കാൾ വലിയ മോട്ടിവേഷൻ വേറെ എന്തുണ്ട്. മുന്നോട്ടുള്ള യാത്രകൾക്ക് ആശംസകൾ എന്നാണ് അവൾ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആർദ്രയെ പോലെ നിരവധി ആളുകളാണ് ഇന്ന് സമൂഹത്തിൽ മാതൃകയായിട്ടുള്ളത്.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ഉയർച്ചയിലേക്ക് എത്തിയവർ നിരവധി പേരാണ്. അങ്ങനെ നിരവധി പേരുടെ കഥയാണ് സോഷ്യൽ മീഡിയയിലൂടെ തന്നെ പുറത്തുവരുന്നത്.ജീവിതത്തിൻ്റെ എല്ലാ പ്രതിസന്ധികളെയും മനോ ശക്തികൊണ്ടും ധൈര്യം കൊണ്ടും പോരാടുക .പോരാട്ടത്തിലൂടെ മാത്രമേ ഉയർന്ന ജീവിതം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂവെന്നും ആർദ്ര ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.

Share this on...