സൗദിയിൽ നിന്നും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ പ്രവാസിക്ക് സംഭവിച്ചത്. നടുക്കം മാറാതെ വീട്ടുകാർ.

in News 2,398 views

രണ്ടു വർഷം മുൻപ് ജിദ്ദയിലേക്ക് യാത്രയാക്കിയ ഭാര്യയും മക്കളും, പ്രായമായ അമ്മയും കഴിഞ്ഞ 15 മുതൽ അഞ്ചു ദിവസം വഴിക്കണ്ണുമായി ജലീലിനെ കാത്തിരിക്കുകയായിരുന്നു. 15-ന് രാവിലെ നെടുമ്പാശ്ശേരി വിമാനം ഇറങ്ങിയ ശേഷം ദു.രൂ.ഹ സംഭവങ്ങൾ ഏറെ ഉണ്ടായെങ്കിലും ഭർത്താവ് ഉടൻ എത്തുമെന്ന കണക്കുകൂട്ടലിലായിരുന്നു ഭാര്യ ഉബൈഷീറ. 17 വരെ ഫോണിൽ ഇടയ്ക്ക് സംസാരിക്കുകയും ചെയ്തിരുന്നു. 18-ന് വിവരം ഒന്നുമില്ലായിരുന്നു. 19-ന് രാവിലെ അജ്ഞാതൻ നെറ്റ് കോൾ വിളിച്ച് അറിയിച്ച പ്രകാരം 9:30ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിയപ്പോഴാണ് ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മർദനമേറ്റ പരുക്കുണ്ടായിരുന്നു. മീൻ വരഞ്ഞ പോലെ കത്തി കൊണ്ട് വരഞ്ഞ ശരീരമാണ് കണ്ടത്.

ജലീലിൻ്റെ ബന്ധുക്കളിൽ ഒരാൾ സങ്കടത്തോടെ പറയുന്നു. രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമേ ഉള്ളൂ എന്നും ഡോക്ടർമാർ അപ്പോൾ തന്നെ അറിയിച്ചിരുന്നു. ശരീരമാസകലം മുറിവേറ്റ ആ.ഘാ..ത.ത്താൽ വൃക്കകളടക്കം തകരാറിലായിരുന്നു. ഇന്നലെ പുലർച്ചെ 12:15നായിരുന്നു കുടുംബത്തെയും നാടിനെയും തീരാ നൊമ്പരത്തിലാക്കിയ വി.യോ.ഗം. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ആക്കപ്പറമ്പിൽ റോഡരിൽ അബോധാവസ്ഥയിൽ കണ്ടെത്തി എന്ന് പറഞ്ഞാണ് ജലീലിനെ ഒരാൾ ആശുപത്രിയിലെത്തിച്ചത്. ഉമ്മയും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമാണ് ജലീലിൻ്റെ മ.ര.ണ.ത്തോ.ടെ ഇല്ലാതായത്.

പത്തുവർഷമായി ഗൾഫിൽ ആണെങ്കിലും, അഗലയിൽ മൂന്ന് സെൻ്റ് സ്ഥലവും പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ച കൊച്ചുവീടും അല്ലാതെ കാര്യമായ സമ്പാദ്യം ഒന്നുമില്ല. രണ്ടുവർഷം മുൻപാണ് ഇപ്പോഴത്തെ ജോലിക്കായി പോയത്, ഹൗസ് ഡ്രൈവർ ആയിരുന്നു. തുച്ഛമായ വരുമാനം നാട്ടിലേക്ക് കൃത്യമായി അയച്ചു കൊടുത്തിരുന്നു. മൂത്തമകൻ 20 വയസ്സ് ഉണ്ട്. രണ്ടാമത്തെയാൾ പത്താം ക്ലാസിലും, ചെറിയ കുട്ടി ഏഴാം ക്ലാസിലും പഠിക്കുന്നു. പരിചിതർക്കെല്ലാം പ്രിയങ്കരനായിരുന്നു ജലീൽ. എപ്പോഴും ചിരിയോടെ മാത്രമേ ജലീലിനെ കാണാറുള്ളു. അടുത്തുള്ളവർക്കെല്ലാം സന്തോഷം പകരുന്ന സ്വഭാവമായിരുന്നു. രണ്ടുവർഷത്തോളം പത്രവിതരണകാരനായിരുന്നു. ഡ്രൈവറായും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്.

15 – ന് ജലീൽ വീട്ടിൽ എത്തുമെന്നായിരുന്നു കുടുംബത്തിൻ്റെ പ്രതീക്ഷ. നെടുമ്പാശ്ശേരിയിൽ നിന്നും സുഹൃത്തിനോടൊപ്പം പെരിന്തൽമണ്ണ എത്തും എന്ന് പറഞ്ഞു ജലീലിനെ കൂട്ടിക്കൊണ്ടുവരാൻ 15-ന് വാഹനവുമായി പോയ ഭാര്യ മകനും ജലീൽ പറഞ്ഞതനുസരിച്ച് മണ്ണാർക്കാട് നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീടുള്ള ദു.രൂ.ഹ. നിറഞ്ഞ മണിക്കൂറുകൾ നാടിനും വീടിനും ആശങ്ക നിറഞ്ഞതായിരുന്നു. സ്വർണക്കടത്ത് സംഘത്തിൻ്റെ ഇരയായതാകാമെന്നാണ് ബന്ധുക്കളുടെ സംശയം. ഒടുവിൽ മ.ര.ണ.വി.വരം അറിഞ്ഞതോടെ കുടുംബം തളർന്നുപോയി. ഇന്നലെ വൈകീട്ട് ആറരയോടെ എത്തിച്ച മൃ.ത.ദേ.ഹം. രാത്രിയാണ് അഗളി ഖ.ബ.ർ.സ്ഥാ.നിൽ മറവു ചെയ്തത്.
All rights reserved News Lovers.

Share this on...