സ്‌കൂള്‍ മുറ്റത്ത് അലമുറയിട്ട് വിദ്യാര്‍ത്ഥികള്‍, അസ്വഭാവികമായ പെരുമാറ്റത്തില്‍ നടുങ്ങി അദ്ധ്യാപകര്‍

in News 35,525 views

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരുമിച്ചുണ്ടായ അസ്വാഭാവിക പെരുമാറ്റം അധ്യാപകർക്കിടയിലും വിദ്യാര്ഥികൾക്കി ടയിലും ആശങ്കയുണ്ടാക്കി ബുധനാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ഭാഗ്യേശ്വറിലെ സ്‌കൂളിലാണ് സംഭവം നടന്നത് അപ്രതീക്ഷിതമായി കുട്ടികൾ നിലത്തിരുന്ന് നിലവിളിക്കുകയും നിലത്തിരുന്ന് തലതല്ലി കരയുകയുമായിരുന്നു ഇത് അധ്യാപകരെ പരിഭ്രാന്തരാക്കി.കുട്ടികൾ അലമുറയിടുന്നതിന്റെയും അബോധാവസ്ഥയിൽ കിടക്കുന്നതിൻറെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു വിദ്യാർത്ഥികൾ കൂട്ടത്തോടെ നിലവിളിക്കുകയും നിലത്ത് കിടന്ന് ഉരുളുകയും ചെയ്യുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ പിന്നാലെ സർക്കാർ സംഭവത്തിൽ അന്യോഷണത്തിന് ഉത്തരവിട്ടു.തുടർന്ന്

കുട്ടികൾക്ക് കൗൺസിലിംഗ് നൽകാനും ചികിൽസിക്കാനുമായി ഡോക്ടർമാരുടെ സംഗം സ്‌കൂളിലെത്തി ഇത് മാസ് ഹൈസ്റ്റീരിയ ആയിരിക്കാ മെന്നതാണ് ഡോക്ടർമാർ പറഞ്ഞത് കുട്ടികൾ എന്തോ കണ്ട് ഭയന്നത് ,മൂലം ഉണ്ടായതാണെന്നും ഡോക്ടർമാർ വ്യക്തമാക്കി വിദ്യാർത്ഥികൾ ഉറക്കെ നിലവിളിക്കുകയും അതിന് ശേഷം ബോധ രഹിതരാവുകയുമായിരുന്നു അധ്യാപകർ കുട്ടികളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി വീട്ടിലേക്ക് അയക്കുകയായിരുന്നു എന്ത് തന്നേയായാലും കുട്ടികളുടെ ഈ അവസ്ഥയെ കുറിച്ച് അന്യോഷിക്കാൻ ഉത്തരവിട്ടിരിക്കുയാണ് ഉത്തരാഖണ്ഡ് സർക്കാർ.

Share this on...