സ്വന്തം കുഞ്ഞിനെ എടുത്താൽ ഈ അമ്മക്ക് സംഭവിക്കുന്നത് കണ്ടോ

in News 28 views

സ്വന്തം കുഞ്ഞിനെ തൊട്ടാൽ ശരീരം ചൊറിഞ്ഞു പൊട്ടുന്ന അലർജിയിൽ സങ്കടപ്പെട്ടു യുവതി.നൊന്തു പെറ്റ കുഞ്ഞിനെ ലാളിക്കാൻ പോലും കഴിയാതത്തലുള്ള നിരാശയിലാണ് ഈ യുവതി.ലോകത്തിലെ 50,000 സ്ത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയിലാണ് ഒരു അമ്മ. അടുത്തിടെ അമ്മയായ ഈ യുവതി സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞ് പൊട്ടുകയാണ്.ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ ജീവിക്കുന്ന ഫിയോണ ഹൂകെര്‍ എന്ന 32കാരിക്കാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഫിയോണ 31 ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തില്‍ വയറില്‍ ചൊറിച്ചിലും ചുവന്ന വലിയ പാടുകളും അനുഭവപ്പെട്ട് തുടങ്ങിയത്.
പിന്നീട് ഇത് കൂടി വന്നു.

മകനെ പ്രസവിച്ച ശേഷവും വയറിലാകെ ചൊറിച്ചിലും ചുവന്ന പാടുകളും കുമിളകളും നിറഞ്ഞു.ചൊറിച്ചില്‍ കൂടിയതിനെ തുടര്‍ന്ന് ചര്‍മ്മരോഗ വിദഗ്ധന്റെ ആദ്യം സമീപിച്ചു. തുടര്‍ന്ന് സ്റ്റിറോയിഡ് ക്രീം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. പ്രസവിച്ച് 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പാടുകളും കുമിളകളും പ്രത്യക്ഷപ്പെട്ടു. കുഞ്ഞിനെ പിടിക്കുന്നിടത്തെല്ലാം ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടാനും ഇത് ചൊറിഞ്ഞ് പൊട്ടാനും തുടങ്ങി. മാസങ്ങളോളം ഈ അവസ്ഥ തുടര്‍ന്നു. പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണിതെന്ന് പിന്നീട് കണ്ടെത്തി.

ഫിയോനയുടെ ശരീരം അവളുടെ മകന്റെ ഡി.എന്‍.എയിലെ ഒരു ജീനിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രോഗപ്രതിരോധ സംവിധാനം ആ ശരീരത്തെ തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിഹാരത്തിനായി അലര്‍ജി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡ് കഴിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ക്രീമുകളും ഉപയോഗിച്ചു. ആറുമാസത്തിനുശേഷം അലര്‍ജി കുറഞ്ഞ് തുടങ്ങി. എന്നാല്‍ ക്രീമുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കേണ്ടി വരുന്നുണ്ട് -ഫിയോണ പറയുന്നു

Share this on...