സിദ്ദിഖിന്റെ സുഖമില്ലാത്ത മകനെ ചേര്‍ത്തു പിടിച്ച് ഒപ്പം നിര്‍ത്തി അമൃത. ഇതാണ് സ്‌നേഹം. ദൃശ്യങ്ങള്‍!!

in News 25 views

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം സിദ്ദിഖിനെ മൂത്തമകൻ ഷാഹിദും സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്.ഇപ്പോഴിതാ ഷാഹിദിൻ്റെ വിവാഹ സൽക്കാര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഡോക്ടറായ അമൃത ദാസനെയാണ് ഷാഹിദ് വിവാഹം കഴിച്ചത്. മതത്തിൻ്റ അതിർവരമ്പുകൾ ഭേദിച്ചുള്ള പ്രണയവിവാഹമാണ് ഇരുവരുടേതും. ഡോക്ടറായിട്ടും സിനിമ മേഖലയിൽ ശ്രദ്ധിക്കുന്ന വിവാഹം ആയിട്ടും സിദ്ധിക്കും കുടുംബവും ആഡംബരങ്ങൾ കാട്ടാതെ മരുമകളെ ഒരുക്കിയത് ആരാധകരുടെ കയ്യടി നേടുമ്പോഴാണ് മറ്റൊരു ദൃശ്യം ശ്രദ്ധനേടുന്നത്. സിദ്ദിഖിൻ്റെ രണ്ടാമത്തെ മകൻ ഒരു സ്പെഷ്യൽ ക്വിഡ് ആണ്.

സിനിമാമേഖലയിൽ എല്ലാവർക്കും അറിയാമെങ്കിലും ആരാധകർക്ക് രണ്ടാമത്തെ മകനെ കുറിച്ചുള്ള വിവരങ്ങൾ വളരെ ചുരുക്കമാണ്. ഷാഹിൻ്റെ വിവാഹ ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് രണ്ടാമത്തെ മകൻ്റെ കാര്യവും ആരാധകർ മനസ്സിലാക്കിയത്. ഷാഹിൻ എവിടെ പോകുമ്പോഴും ഒപ്പം എപ്പോഴും അനിയനെയും കൂട്ടുന്ന ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷാഹിനും കുടുംബവും അനിയനു നൽകുന്ന കെയറിംങും, സ്നേഹവും പുതിയ മരുമകളിൽ നിന്നും കിട്ടുന്നുവെന്നതാണ് വിവാഹ സർക്കാര ചിത്രങ്ങൾ വ്യക്തമാക്കുന്നത്. വിവാഹവേദിയിൽ അനിയൻ്റെ കൈകോർത്തുപിടിച്ച് ഒപ്പം നിർത്തി ഫോട്ടോക്ക് പോസ് ചെയ്യുന്ന അമൃതയാണ് കൈയ്യടി നേടുന്നത്. ഈ മനസ്സ് തന്നെയായിരിക്കും സിദ്ദിഖിനും കുടുംബത്തിനും അമൃതയെ ഇഷ്ടപ്പെടാനുള്ള കാരണവും.

സിനിമ മേഖലയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങൾ സിദ്ദിഖ് കാത്തുസൂക്ഷിക്കുന്നത് കൊണ്ട് തന്നെ താരങ്ങളാൽ നിബിഡമായ ഒരു വിവാഹസൽക്കാരമായിരുന്നു ഇത്. വധൂവരന്മാർക്ക് ആശംസകൾ നേർന്ന് താര രാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാലും എത്തിയിരുന്നു. കൂടാതെ ദിലീപ്, കാവ്യ മാധവൻ, നവ്യ നായർ, ബിജു മേനോൻ, മംമ്ത മോഹൻദാസ്, വൈശാഖ്, സത്യൻ അന്തിക്കാട്, ആൻ്റണി പെരുമ്പാവൂർ തുടങ്ങി നിരവധി താരങ്ങളാണ് പ്രിയ സുഹൃത്ത് സിദ്ദിഖിൻ്റെ മകന് വിവാഹ മംഗളാശംസകൾ നേർന്നു ചടങ്ങിനെത്തിയത്.

Share this on...