സിദ്ദിഖിന്റെ രണ്ടു മക്കള്‍ വീട്ടിലും ഇങ്ങനെയാണ്.. പുതിയ മരുമകള്‍ പങ്കുവച്ച ചിത്രം കണ്ടോ..!!

in News 85 views

നടൻ സിദ്ദിഖ് ഒരു പാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ഒരു നടനാണ്. എടുത്തു പറയേണ്ടത് വില്ലൻ കഥാപാത്രങ്ങളായി തന്നെ. സഹനടനായി തിളങ്ങിയിട്ടുണ്ടെങ്കിലും വില്ലൻ കഥാപാത്രങ്ങളിൽ ഒരു പ്രത്യേക കഴിവ് തന്നെ നടൻ സിദ്ദിഖ് നമുക്ക് സാധിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറാൻ സിദ്ദിഖിന് അധികസമയവും, അധികം സിനിമകളും വേണ്ടി വന്നില്ല എന്നുള്ളത് ഒരു സത്യം. എന്നാൽ തൻ്റെ കുടുംബവിശേഷങ്ങൾ അധികം ഒന്നും സിദ്ദിഖ് പുറത്തുവിട്ടിട്ടില്ല. ആദ്യ ഭാര്യയുടെ മരണത്തിനുശേഷം തന്നെ സിദ്ദിഖിന് ഒരു പാട് വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ സിദ്ധിഖിൻ്റെ മകൻ്റെ വിവാഹത്തിനു ശേഷമാണ് സിദ്ദിഖിൻ്റെ മറ്റൊരു മകനെക്കുറിച്ചുള്ള കാര്യം കൂടി അറിയുന്നത്.

ഷാഹീൻ സിദ്ദിഖ് എന്നാണ് സിദ്ദിഖിൻ്റെ മകൻ്റെ പേര്.ഈ മകൻ്റെ വിവാഹത്തിനു ശേഷം ഈ മകനോടൊപ്പം തന്നെ ഒരു ബുദ്ധി മാദ്യമുള്ള ഒരു ചെറുപ്പക്കാരൻ, അല്ലെങ്കിൽ ഒരു മകൻ കൂടി സിദ്ദിഖിന് ഉണ്ട് എന്നുള്ളത് ഇപ്പോൾ മനസ്സിലായത്. അതുകൊണ്ടുതന്നെ എല്ലാവരും സിദ്ധിഖിനെ പ്രശംസിച്ച് എത്തുകയായിരുന്നു. മകനെയും രണ്ടു മക്കളെയും ഒരുപോലെ കാണുന്ന സിദ്ദിഖിനെയാണ് കൈ തട്ടുന്നത്. ഒപ്പം ഷാഹിനെയും ഷാഹിൻ്റെ ഭാര്യയെയും ഒരുപോലെ തന്നെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. അത്തരത്തിൽ കൂടുതൽ പ്രശംസിക്കുന്ന ഒരു ചിത്രം തന്നെയാണ് ഷാഹിൻ്റെ ഭാര്യ അമൃത പങ്കുവച്ചിരിക്കുന്നത്. ഷാഹിനും, ഒപ്പം ബുദ്ധിമാധ്യമുള്ള ഈ സഹോദരനുമായി ഒരുമിച്ചിരുന്ന് ടിവി ഹാളിലിരുന്ന സിനിമ കാണുന്ന ഒരു വിശേഷം തന്നെയാണ് അമൃത പങ്കുവച്ച് എത്തിയിരിക്കുന്നത്.

ഷാഹിനും സഹോദരനും ഒരുപോലെ കാലൊക്കെ നീട്ടി സോഫയിൽ നിവർന്ന് ഇരുന്ന് ഒരുമിച്ച് ഹോളിൽ ടിവിയിൽ ഇരുന്ന് കാണുന്നതാണ് ഇപ്പോൾ സന്തോഷം നൽകുന്ന നിമിഷം. ഇത് കാണുമ്പോൾ തന്നെ ഇവർ തമ്മിലുള്ള സ്നേഹം വളരെയധികം നല്ലപോലെ വ്യക്തമാകുന്നു. ഇതിനോടകം തന്നെ ഇവർ തമ്മിലുള്ള സ്നേഹബന്ധം സോഷ്യൽ മീഡിയ വാഴ്ത്തി പാടിയതാണ്. അതുപോലെ തന്നെ ഷാഹിൻ്റെ ഭാര്യ അമൃതയും അന്നത്തെ ദിവസം ആ സഹോദരനെ പൊന്നുപോലെ നോക്കി എന്നാണ് പറഞ്ഞത്. ഇപ്പോൾ അതിനെ കൂടുതൽ താരതമ്യം ചെയ്യുന്ന കൂടുതൽ ഊന്നിപ്പിക്കുന്ന കാര്യങ്ങളാണ് അമൃത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്വന്തം വീട്ടിലിരുന്ന് സഹോദരനോടൊപ്പം സമയം ചെലവഴിക്കുന്ന ഷാഹിനെയും അത് പകർത്തിയ അമൃതയ്ക്ക് സോഷ്യൽ മീഡിയ ഇപ്പോൾ പ്രശംസിക്കുകയാണ്.

Share this on...