സന്തോഷ വാർത്ത പങ്കുവച്ച് ഫഹദ് ഫാസിലും നസ്രിയയും, ആശംസകൾ നേർന്നു ആരാധകരും..

in News 21 views

മലയാള സിനിമ പ്രേമികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ് നസ്രിയ.അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രം വഴി ആയിരുന്നു ഇരുവരും ആദ്യമായി ജോഡികൾ ആയി എത്തിയത്.അവിടെ തുടങ്ങിയ പ്രണയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്.വിവാഹ ശേഷം നസ്രിയ സിനിമയിൽ സജീവമല്ല എങ്കിലും ഇടക്ക് എല്ലാം ചില സിനിമയിൽ വന്നു പോകാറുണ്ട്.വർഷങ്ങൾക്ക് ഇപ്പുറവും സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ.വിശേഷം എല്ലാം നസ്രിയ പങ്കു വെക്കാറുണ്ട്.

ഇപ്പോൾ ഇതാ പുതിയ സന്തോഷത്തിലാണ് താര ദമ്പതിമാർ.ഫഹദിനും നസ്രിയക്കും യു എ ഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്.ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും ഉള്ള താര ദമ്പതിമാർക്ക് യു എ ഇ ഗോൾഡൻ വിസ ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്.ഇരുവരും ഇ സി എച് ആസ്ഥാനത്തു എത്തി കൊണ്ട് ഗോൾഡൻ വിസ ഏറ്റു വാങ്ങി.യു എ ഇ നൽകിയ അംഗീകാരത്തിന് ഇരുവരും നന്ദി അറിയിച്ചു.വിത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ആയി യു എ ഇ നൽകി വരുന്ന പത്തു വർഷത്തെ താമസ വിസയാണ് ഗോൾഡൻ വിസ നിരവധി പ്രമുഖ താരങ്ങൾക്കും ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു.

Share this on...