സദാചാരക്കാരോട് മാറി നിൽക്കാൻ ഗോപി സുന്ദർ – പരസ്പരം ഇഴുകി പ്രണയിച്ചു ഗോപിയും അമൃതയും

in News 261 views

സംഗീതസംവിധായകൻ ഗോപീസുന്ദറും ഗായിക അമൃത സുരേഷും റിലേഷൻഷിപ്പ് ആയി എന്നുള്ള വാർത്ത അറിഞ്ഞതോടെ ഇരുവരുടെയും പ്രണയവും വിവാഹവും, വിവാഹമോചനങ്ങളും വലിയ ചർച്ചയായിരുന്നു. രണ്ടുപേരുടെയും സ്വകാര്യ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന രീതിയിലുള്ള നിരവധി ചോദ്യങ്ങളും, അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അക്കൂട്ടത്തിൽ ഗോപിസുന്ദറിൻ്റെ മുൻഭാര്യയെ കുറിച്ചും, മക്കളെക്കുറിച്ചും, ജീവിതപങ്കാളിയായിരുന്ന ഹിരൺമയിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. മാത്രമല്ല, ഒപ്പം അമൃതയുടെ മുൻ ഭർത്താവ് ബാലയെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ചോദ്യങ്ങൾ മാത്രമല്ല, നിരവധി ഗോസിപ്പുകളും സൈബർ ആക്രമണങ്ങളും ഇരുവർക്കും നേരിടേണ്ടിവന്നു.

അതിൽ പ്രധാനമായും ചോദിച്ചത് അമൃതയുടെ മകൾ പാപ്പുവിനെ കുറിച്ചാണ്. അവന്തിക എന്നാണ് യഥാർത്ഥപേര്. സിനിമ നടനും, സംവിധായകനും,മുൻ ഭർത്താവുമായ ബാലയുടെയും അമൃതയുടെയും മകളാണ് പാപ്പു എന്ന അവന്തിക. 2019 -ൽ ബാലയുമായി വിവാഹമോചനം നേടിയതിനു ശേഷം പാപ്പു അമൃതയോടൊപ്പമാണ് നിൽക്കുന്നത്. ഗോപീസുന്ദറും അമൃതയും റിലേഷൻ ഷിപ്പിൽ ആയി എന്ന വാർത്ത പുറത്തു വന്നതോടെ എല്ലാവരും അന്വേഷിച്ചതും പാപ്പുവിനെ കുറിച്ച് ആണ്. പുതിയ ഓരോ ഗോസിപ്പുകളിൽ കൂടുതലും പാപ്പുവിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.

മകളെ കളഞ്ഞു പോകുമോ, മകളെ കൂടാതെ സെൽഫി എടുക്കുന്നു തുടങ്ങി നിരവധി കമൻറുകൾ താഴെ വരാറുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കഴിഞ്ഞദിവസം അമൃത കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. എന്നെ ഏറ്റവും അധികം മനസ്സിലാക്കിയിരിക്കുന്നത് എൻ്റെ മകൾ പാപ്പുവാണ്. 10 വയസ്സേ ഉള്ളൂവെങ്കിലും ആവശ്യത്തിലധികം പക്വത അവൾക്കുണ്ട്. പല ഗോസിപ്പുകളും കണ്ടു സങ്കടപ്പെട്ടിരിയ്ക്കുമ്പോൾ അവളാണ് എന്നെ ആശ്വസിപ്പിക്കുന്നതെന്ന് അമൃത പറയുന്നു.ഗോപി സുന്ദറുമായുള്ള ബന്ധം ഞാൻ ആദ്യം പറഞ്ഞതും മകളോടാണ്. അമ്മയ്ക്ക് ചെറിയൊരു ലൗ ഉണ്ടെന്നായിരുന്നു അവളോട് പറഞ്ഞത്.ഗോപി സുന്ദറും അവളോട് സംസാരിച്ചു. അവൾ ഹാപ്പിയാണ്.

വാർത്തകളിലും ഗോസിപ്പിലും അങ്ങനെ ഒന്നുമല്ല വരുന്നത്. ഞാൻ മകളെ ഒഴിവാക്കി, ഭക്ഷണം വാങ്ങി കൊടുത്തില്ല എന്നൊക്കെയാണ്. ഞങ്ങൾ ഗുരുവായൂരിൽ പോയപ്പോൾ എടുത്ത ഒരു വീഡിയോ ഉണ്ടായിരുന്നു. അതിൽ ഞങ്ങൾ സെൽഫി എടുക്കുമ്പോൾ അവൾ പിന്നിലേക്ക് വലിയുന്നത് കാണാം. അതുകണ്ട് ഞാൻ മകൾക്ക് ഭക്ഷണം വാങ്ങി നൽകിയില്ല എന്നും മറ്റും ആണ് ഗോസിപ്പുകൾ വന്നിരുന്നത്. സത്യത്തിൽ ശ്രീകോവിലിൽ നിന്നിറങ്ങിയപ്പോൾ അവൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് സെൽഫി എടുക്കുന്നത്. അത്യാവശ്യമാണെന്ന് പറഞ്ഞാണ് അവൾ വയറിൽ കൈ വച്ചത്. പക്ഷേ വാർത്തകൾ വന്നപ്പോൾ ഞാൻ ഭക്ഷണം നൽകാത്ത അമ്മയായി.

എന്നും വേദനയോടെ അമൃത പറഞ്ഞു. ഗോസിപ്പുകൾ ആദ്യം കാണുന്നതും എന്നോട് പറയുന്നതും, എന്നെ ആശ്വസിപ്പിക്കുന്നതുമൊക്കെ എൻ്റെ പാപ്പു തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയായിരിക്കുന്നത് ഇരുവരും ഒരുമിച്ചു ചെയ്യുന്ന പുതിയ മ്യൂസിക്കലിൻ്റെ വിശേഷങ്ങളെക്കുറിച്ചാണ്. ഗോപീസുന്ദറും അമൃതയും തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരും പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും പങ്കു വച്ചിരുന്നു.

Share this on...