സങ്കടം സഹിക്കാൻ വയ്യ. കണ്ണീരോടെ ബീനാആൻറണി.

in News 140 views

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ബീന ആൻറണിയും മനോജ് കുമാറും. മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴമേറിയ സ്ഥാനങ്ങൾ നേടിയവരാണ് ഇരുവരും. നിരവധി സീരിയലുകളിൽ അഭിനയിച്ച താരങ്ങൾക്ക് ആരാധകരും ഏറെയാണ്. വർഷങ്ങളായി അഭിനയ രംഗത്തുള്ള ഇരുവരും ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ കണ്ട് ചെയ്തിട്ടുണ്ട്. മാതൃകാപരമായ ദമ്പതിമാർ എന്നാണ് മനോജിനെയും ബീനയെയും കുറിച്ച് ആരാധകർ പറയുന്നതും. മനോജ് വിഷൻ എന്ന് സ്വന്തം യൂട്യൂബ് ചാനലും മനോജ് കുമാറിനുണ്ട്. ഇപ്പോൾ കഴിഞ്ഞദിവസമാണ് മനോജിൻ്റെ വയ്യായ്കയെ കുറിച്ച് അല്ലെങ്കിൽ അസുഖത്തെ കുറിച്ച് നമ്മൾ എല്ലാ പേരും അറിയുന്നത്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് മനോജ് തന്നെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയതും, ബെൽസ് പൾസി സുഖമാണ് മനോജിനെ ബാധിച്ചിരിക്കുന്നത്. ഇപ്പോഴിത് ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു എത്തിയിരിക്കുകയാണ് ഭാര്യയായ ബീന ആൻറണി.

ഒരു ദിവസം രാത്രിയിലാണ് പെട്ടെന്ന് ഭർത്താവിന് ചില അസ്വസ്ഥതകൾ തോന്നിയതെന്ന് ബീനാ ൻ്റണി ഓർത്ത് പറയുകയാണ്. അന്നത് വലിയ കാര്യമാക്കിയില്ല എന്നും പിറ്റേദിവസം രാവിലെ മുഖം കഴുകുന്ന സമയത്ത് വാ ചെറുതായി ആകൃതി മാറിയിരിക്കുന്നതായി ശ്രദ്ധിച്ചു എന്ന് ബീന ആൻറണി പറയുന്നു.ഒപ്പം പല്ലു തേക്കുന്ന സമയത്ത് ഖാ യിൽ വെള്ളം കൊണ്ട സമയത്ത് വെള്ളം പുറത്തുപോകാൻ തുടങ്ങിയെന്നും ബീന ആൻറണി പറയുന്നുണ്ട്. അപ്പോഴാണ് കാര്യം ശ്രദ്ധയിൽ പെട്ടത് എന്ന്, പിന്നീട് ഡോക്ടിനെ വീഡിയോ കോളിലൂടെ സംസാരിച്ചു എന്നും, ഇത് ബെൽസ് പൾസി അണ് എന്നും, അപ്പോഴാണ് ഡോക്ടർ പറഞ്ഞത് എന്ന് താരം വ്യക്തമാക്കുന്നു. എങ്കിലും സ്ടോക്ക് ആണോ എന്ന ഭയം മനസ്സിനെ ഒരുപാട് വിഷമപ്പെടുത്തിയെന്നും ബീന പറയുന്നുണ്ട്.

പിന്നീട് ആശുപത്രിയിൽ പോയി ബിപി ഒക്കെ നോക്കിയ ശേഷം ഭർത്താവിനെ കൊണ്ട് റിലാക്സ് ചെയ്യിപ്പിക്കാൻ വേണ്ടി ഓരോ കാര്യങ്ങൾ ചെയ്തു എന്ന് ബീന വ്യക്തമാക്കുന്നു അതുകഴിഞ്ഞ് രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങിയിരുന്നു. ഇപ്പോൾ ഫിസിയോതെറാപ്പി ഒക്കെ ചെയ്യുന്നത് കൊണ്ട് തന്നെ അവസ്ഥയിൽ ചെറിയ വ്യത്യാസം ഉണ്ട് എന്ന് ബീന പറയുകയാണ്. എന്നാൽ അച്ഛൻ്റെ മുഖം പെട്ടെന്ന് ഇങ്ങനെ മാറിയതോടുകൂടി അച്ഛൻ എന്താണ് സംഭവിച്ചതെന്ന് മകൻ വളരെ വിഷമത്തോടെ ചോദിച്ചതാണ് തന്നെ തളർത്തിയത് എന്നാണ് ബീന പറയുന്നത്. അദ്ദേഹത്തിൻ്റെ അവസ്ഥ യെക്കാളും മകൻ്റെ വിഷമമായിയുന്നു തന്നെ തളർത്തിയത് എന്നും തനിക്ക് അതുതന്നെയായിരുന്നു ഏറ്റവും വലിയ വേദന എന്നും ബീന പറയുന്നു.

മുതിർന്നവരെ നമുക്ക് പലപ്പോഴും പറഞ്ഞു മനസ്സിലാക്കാം.പക്ഷേ കൊച്ചുകുട്ടികളെ സമാധാനിപ്പിക്കാൻ വളരെ പാടാണ്. അതുകൊണ്ടുതന്നെ തനിക്ക് വളരെ വേദനയായതും അച്ഛനെക്കുറിച്ചുള്ള മകൻ്റെ വേദനയാണെന്ന് ബീന പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ചെറിയ രീതിയിൽ നേരത്തേതിനേക്കാളു മനോജിന് വ്യത്യാസങ്ങൾ സംഭവിക്കുന്നുണ്ട് എന്നും, ഈ ഫിസിയോതെറാപ്പി ചെയ്തത് വലിയ ഉപകാരമായി എന്ന് പറഞ്ഞിരിക്കുകയാണ് ബീന ആൻറണി തന്നെ.
All rights reserved News Lovers.

Share this on...