ഷൈൻ തൻ്റെ ഒരേയൊരു പെങ്ങളുടെ നിശ്ചയത്തിന് കാണിക്കുന്ന കാര്യങ്ങൾ കണ്ടോ.

in News 53 views

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള താരത്തിൻ്റെ കുടുംബത്തിലെ വിശേഷം മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്. മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് ഷൈൻ ടോം ചാക്കോയുടെ ഒരേയൊരു പെങ്ങളുടെ വിവാഹ നിശ്ചയം ചിത്രങ്ങളടക്കം ഏറ്റെടുത്തിരിക്കുന്നത്. ഈ ദിവസവും ഷൈൻ ടോം ചാക്കോയും വളരെ അധികം സന്തോഷവാനാണ് എന്നും, അദ്ദേഹം കാണിക്കുന്ന ഓരോ കാര്യങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കുന്നു. പെങ്ങളെ കാറിൽ നിന്ന് വിളിച്ചിറക്കി, അവളുടെ ഡ്രസ്സക്കെ നേരെയാക്കി, കുഞ്ഞുപെങ്ങളെ പള്ളിയിലേക്ക് ഒരുക്കി ഇറക്കുന്ന ചേട്ടൻ്റെ ദൃശ്യങ്ങളാണ് നമ്മൾ ഇന്ന് കണ്ടത്. ഇത്രയും നാൾ നമ്മൾ കണ്ടത് ഷൈൻ ടോം ചാക്കോ എന്ന അഭിനേതാവിനെയാണ്.

പക്ഷേ ഇന്ന് നമ്മൾ കണ്ടത് തൻ്റെ ഒരു പെങ്ങളുടെ വിവാഹ നിശ്ചയത്തിൽ സന്തോഷത്താൽ തുള്ളിച്ചാടി നിൽക്കുന്ന താരത്തിനെ തന്നെയാണ്. പെങ്ങൾ റിയയെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരൻ എത്തിയ ഉടനെ തന്നെ അദ്ദേഹത്തിനെ കാറിൽ നിന്ന് വിളിച്ചിറക്കി കെട്ടിപ്പിടിച്ച് കൈ കൊടുത്തതിന് ശേഷമാണ് വേദിയിലേക്ക് കൊണ്ടുവന്നതും. വിശാൽ ബെന്നൽ സാമുവലാണ് റിയ മേരി ചാക്കോയെ വിവാഹം കഴിക്കുന്നത്. ഇന്ന് പള്ളിയിൽ വച്ച് നാല് മണിക്ക് ഇവരുടെ വിവാഹനിശ്ചയച്ചടങ്ങ് തുടങ്ങുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ അതിൻ്റെ സന്തോഷത്തിൽ തന്നെയാണ് ഷൈൻ ടോം ചാക്കോ എന്ന അദ്ദേഹത്തിൻ്റെ ഈ പ്രവർത്തികളിലൂടെ തന്നെ നമുക്ക് മനസ്സിലാകുന്നു.

വളരെ സന്തോഷവാനായി അവിടെ നിൽക്കുന്ന എല്ലാവരോടും സംസാരിക്കുകയും, അവരുടെ അടുത്ത് പോയി കെട്ടിപ്പിടിക്കുകയും, അമ്മമാരുടെ കാൽതൊട്ട് വന്ദിക്കുകയും ചെയ്യുന്ന ഷൈൻ ടോം ചാക്കോയെയാണ് ദൃശ്യങ്ങളിലൊക്കെ കാണുന്നത്. അവസാനം പള്ളിയിലച്ഛനുമായി സംസാരിച്ച് അദ്ദേഹത്തിന് സമ്മാനങ്ങൾ നൽകി, കൈകൊടുത്താണ് അവിടെ നിന്ന് പിരിഞ്ഞത് പോലും. അമ്മയുടെ അടുത്ത് മിണ്ടാതെ നിൽക്കുകയും, എല്ലാവരെയും നോക്കി ചിരിക്കുകയും, ഫോട്ടോ എടുക്കാൻ വരുന്നവരെയൊക്കെ നോക്കി കളിപ്പിക്കുകയും ചെയ്യുന്ന ഷൈൻ ടോം ചാക്കോ അതീവ സന്തോഷവാനാണെന്ന് നമുക്ക് മനസ്സിലാകുവെന്ന് ആരാധകർ തന്നെ കുറിക്കുന്നു.
All rights reserved News Lovers.

Share this on...