ശരീര സൗന്ദര്യം വീണ്ടെടുത്ത് കാവ്യ.. സര്‍വ്വ കല്യാണ വീടുകളിലും ദിലീപിനൊപ്പം എത്തുമ്പോള്‍

in News 177 views

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് ദിലീപും കാവ്യമാധവനും. ഓൺ സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ട ജോടികൾ അല്പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യവിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കുവാനുള്ള തീരുമാനമെടുത്തത്. 2016 നവംബർ 25 നായിരുന്നു ഇവരുടെ വിവാഹം. മകൾ മീനാക്ഷിയുടെ നിർബന്ധപ്രകാരമാണ് രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഏറെനാൾ ദിലീപ് കാവ്യ ബന്ധം ഏറെ ഗോസിപ്പായി നിലനിന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം പ്രഖ്യാപനം വന്നത്.വിവാഹം കഴിഞ്ഞ് 6 വർഷം പൂർത്തിയാക്കിയ ഇരുവരും അപൂർവമായി മാത്രമേ ഒരുമിച്ച് എത്താറുള്ളൂ.

ഇപ്പോഴിതാ കൊച്ചിയെ ഒരു വിവാഹ റിസപ്ഷന് ഇരുവരും ഒരുമിച്ച് എത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കറുത്ത ചുരിദാറും തിളങ്ങുന്ന ഷാളുമിട്ട് അതി സുന്ദരിയായി കാവ്യയും, കരിനീല ഷർട്ടും പാൻറും ഇട്ട് സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ് എത്തിയിരിക്കുന്നത്. രണ്ടാം വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത കാവ്യ പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും, ദിലീപിനും, മക്കൾക്കുമൊപ്പം എത്തുമ്പോഴുമൊക്കെ യാ ണ് കാവ്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുളളത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇരുവരും ഒരു മുസ്ലിം കല്യാണത്തിനെത്തിയ ചിത്രങ്ങളൾ വൈറലായിരുന്നു. അന്ന് മമ്മൂട്ടിയും മനോജ് കെ ജയനും അടക്കമുള്ള വൻതാര നിരയും, ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും രണ്ടുപേരും ഒരുമിച്ച് എത്തിയിരിക്കുകയാണ്.

സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും മുൻനിർത്തി മുന്നേറുകയാണ് താരദമ്പതികൾ. ഇവർക്ക്
മഹാലക്ഷ്മി എന്ന ഒരു മകൾ കൂടിയുണ്ട്. കഴിഞ്ഞദിവസം ഒരുവിവാഹത്തിന് സെറ്റ് സാരിയിൽ അതിസുന്ദരിയായി കാവ്യ എത്തി ചേർന്ന ചിത്രം വൈറൽ ആയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങളും എത്തിയിരിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ ഇപ്പോൾ. മഹാലക്ഷ്മിയെ നോക്കി വീട്ടിൽ തന്നെയാണ് താരം കഴിയുന്നത്. പൊതു വേദികളിലും മറ്റും വളരെ വിരളമായി മാത്രമാണ് കാവ്യ എത്താറുള്ളത്. വിശേഷദിവസങ്ങളിൽ ആരാധകർക്കായി തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ ദിലീപ് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കാറുള്ളത്.

വളരെ അപൂർവമായി മാത്രമാണ് ഇവരുടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്താറുള്ളത്. അതു കൊണ്ടുതന്നെ അതെല്ലാം പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്.അടുത്തിടെ കാവ്യ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർ ഏറ്റെടുത്തിരുന്നു. തൻ്റെ ഗുരുവിൻ്റെ പുതിയ വിദ്യാലയത്തെ കുറിച്ചുള്ള വീഡിയോയും ആയിട്ടാണ് കാവ്യ എത്തിയത്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സജീവമാവുകയാണ്.നിരവധി ചിത്രങ്ങൾ ആണ് നടൻ്റെതായി അണിയറയിലൊരുങ്ങുന്നത്. വോയ്സ് ഓഫ് സത്യനാഥൻ, ബാദ്ര, പറക്കും പപ്പൻ എന്നിവയാണ് ചിത്രങ്ങൾ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളിലൂടെ നടൻ്റെ ഒരു വമ്പൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയാണ് കാവ്യ. ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചതോടെ മകളുടെ കാര്യങ്ങൾ നോക്കുകയാണ്.

Share this on...