വൈറലായ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത് പറഞ്ഞ് പോലീസ്. സത്യം ഇതോ.

in News 61 views

കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ കേരള പോലീസ് മർദ്ധിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്പി പ്രാഥമിക റിപ്പോർട്ട് നൽകി. മാഹിയിൽ നിന്ന് മദ്യപിച്ച് കയറിയവനാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മദ്യപിച്ച് രണ്ടുപേർ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ അറിയിച്ചു,ഒരു യാത്രക്കാരൻ തീർത്തും മോശം അവസ്ഥയിലായിരുന്നു. ഒരു യാത്രക്കാരൻ രണ്ട് പെൺകുട്ടികൾ ഇരുന്ന സ്ഥലത്തിരുന്നു. ഇയാളെ മാറ്റുന്നതിനിടയിൽ നിലത്ത് വീണു. അതിനിടയിലാണ് ഷൂ കൊണ്ട് എഎസ്ഐ ചവിട്ടിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം ദൃശ്യങ്ങൾ പുറത്ത് വന്നിട്ട് താൻ ചെയ്തതിനെ ന്യായികരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ.

ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇറക്കിവിടുക മാത്രമാണ് ചെയ്തത് എന്നും ഇയാളെ മർദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എ എസ് ഐ വിശദീകരിക്കുന്നു. യാത്രക്കാരൻ ആരെന്ന് അറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. മാവേലി എക്സ്പ്രസിൽ വച്ചാണ് എ എസ് ഐ യാത്രക്കാരനെ മർദ്ദിച്ചത്. കൃത്യമായി ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തു എന്ന കുറ്റത്തിന് യാത്രക്കാരനെ പോലിസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസ് കാരൻ ടിക്കറ്റ് ചോദിച്ച് എത്തി സ്ലീപ്പർ കംപാർട്ട്മെൻറിൽ ഇരിക്കുന്ന ആളെ മർദ്ദിച്ചത്. സ്ലീപ്പർ കംപാർട്ട്മെൻറിലേക്ക് പരിശോധനയുമായെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റിന് ചോദിച്ചു.

സ്ലീപ്പർ ടിക്കറ്റ് ഇല്ലെന്നും, ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. കൈയിലുള്ള ടിക്കറ്റെടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു.ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദിക്കുകയും ചെയ്തുവെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ടുകൊണ്ട് നെഞ്ചിൽ ചവിട്ടു എന്ന് ചെയ്തുവെന്ന ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. മാവേലി എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് മർദ്ദനമുണ്ടായത്. യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ചു പോലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ബൂട്ട് ഇട്ട് ചവുട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂരമായ മർദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു പോലീസ് കാത്റെ വിശദീകരണം. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസുകാരൻ തന്നോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ടി ടി എ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താൻ പറഞ്ഞുവെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മദ്യപിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നിയമനടപടികൾ എടുക്കുകയാണ് വേണ്ടത് എന്നിരിക്കെ ക്രൂരമായി മർദ്ദിക്കുകയാണ് പോലീസുകാരൻ ചെയ്തതെന്നും ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറയുന്നു.
All rights reserved News Lovers.

Share this on...