വേറെ ആരും ഇല്ല – ഇപ്പോൾ സിനിമയുമായി ജീവിക്കുന്നു – മനസ് തുറന്ന് കുളപ്പുള്ളി ലീല

in News 34 views

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് കുളപ്പുള്ളി ലീല. ചെറിയ വേഷങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഹാസ്യ കഥാപാത്രങ്ങളാണ് താരം അധികം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. രജനികാന്ത് ചിത്രമായ അണ്ണാത്ത യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുളപ്പുള്ളിയുടെ അഭിമുഖമാണ്. തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമയിൽ എത്തിയതിനെക്കുറിച്ചും ഒക്കെ അഭിമുഖത്തിൽ താരം പറയുന്നു. ഏഴാം ക്ലാസ് വരെയാണ് ലീല പഠിച്ചത്. അമ്മയുടെ പിന്തുണ കൊണ്ടാണ് സിനിമയിലെത്തിയത് എന്നും താരം പറയുന്നു. നമ്മൾ കഴിവതും ആരെയും ഉ,പ,ദ്ര,വി,ക്ക,രു,തെ,ന്നും ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ ലീല വെളിപ്പെടുത്തി.

താരത്തിൻ്റെ വാക്കുകളിങ്ങനെ. കുടുംബത്തെക്കുറിച്ചും ഭർത്താവിൻ്റെയും മക്കളുടെയും വിയോഗത്തെക്കുറിച്ചും പറയുന്നുണ്ട്. രണ്ട് ആൺകുട്ടികളായിരുന്നു. രണ്ടുപേരും ഭർത്താവും മ,രി,,ച്ചുപോയി. ഒരാൾ ജനിച്ചതിൻ്റെ എട്ടാം ദിവസം, മറ്റേയാൾ പതിമൂന്നാം വയസ്സിൽ ആണ് മ,ര,ണ,പ്പെ,ട്ട,ത്.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അ,പ,ക,ടം സംഭവിക്കുകയായിരുന്നു. അച്ഛൻ്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിച്ചത്. പോയതൊന്നും തിരിച്ച് കിട്ടില്ല. ഇനി വരാൻ ഉള്ളതാണ് ചിന്തിക്കേണ്ടത് എന്നും ലീല പറയുന്നു. തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്ത കുറിച്ചും ലീല പറയുന്നുണ്ട്. മലയാളത്തിൽ കാണാത്തതിനെ കുറിച്ചു ചോദിച്ചപ്പോഴാണ് വ്യാജവാർത്തയെ കുറിച്ച് പറയുന്നത്. താൻ മലയാളത്തിൽ സിനിമ ചെയ്യില്ല എന്ന വാർത്ത പ്രചരിച്ചിരുന്നു.

അത് വെറുതെയാണ്. മുൻപ് ഇതുപോലൊരു സംഭവം ഉണ്ടായി. കുളപ്പുള്ളി ലീലയെ വിളിച്ചാൽ കിട്ടുകയില്ല. ലീല മൊത്തം തമിഴ്നാട്ടിലാണ് പെ,റ്റ് കിടക്കുന്നത് എന്ന്. ഒരു അഭിമുഖത്തിനായി ഒരാൾവിളിച്ചപ്പോൾ തന്നെ കുറിച്ച് പറഞ്ഞിരുന്നു. അതിനു ശേഷം വിളി വന്നു എന്നും ലീല പറയുന്നു. ഇപ്പോഴത്തെ സിനിമയിൽ അമ്മയില്ല, അമ്മൂമ്മയില്ല, ഒന്നുമില്ലെന്ന് ലീല നേരത്തെ പറഞ്ഞതിൻ്റെ ബാക്കിയായി താരം പറയുന്നു. പുളിയുറുമ്പ് കടിച്ച മാതിരി തട്ടിക്കളയണം. തുണിയും വേണ്ട, മണിയും വേണ്ട, ഒന്നും വേണ്ട. നാല് കിലുക്കം കാണിച്ചാൽ സിനിമയായി എന്നാണ് ലീല പറയുന്നത്. ഇതു കൊള്ളാം കേട്ടോ എന്നാണ് ആനിയുടെ മറുപടി.പക്കാ നാടൻ മനുഷ്യൻ എന്ന് പറഞ്ഞാൽ ഇതാണ്.

കാരണം ഓരോ അമ്മമാരോടും എനിക്കിങ്ങനെ വർത്തമാനം പറയാൻ ഇഷ്ടമാണെന്ന് ആനി പറയുന്നു.കൂടാതെ വർത്തമാനത്തിൽ തന്നെക്കാളും സീനിയർ ആണെന്നും താരം പറയുന്നു. എനിക്ക് കിട്ടാനുള്ള പണത്തെക്കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നു. ആരെങ്കിലും ചേച്ചിയോട് കടം ചോദിച്ചാൽ കൊടുക്കുമോ എന്നുള്ള ആനിയുടെ ചോദ്യത്തിന് ആയിരുന്നു തനിക്ക് കിട്ടാനുള്ള പണത്തെക്കുറിച്ച് പറഞ്ഞത്. തനിക്ക് 45 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നാണ് ലീല പറയുന്നത്.കണക്ക് കൂട്ടിയാൽ അതിൽ കൂടുതലായിരിക്കും. കാൻസർ രോഗികൾക്കും മറ്റും സഹായം
ചെയ്യുമായിരുന്നു.

പബ്ലിസിറ്റി എനിക്കിഷ്ടമല്ല. അതുകൊണ്ട് ഇത് എവിടെയും ഞാൻ പറയാറില്ല. ഇപ്പോൾ കുറച്ചുനാളായി ഒന്നും ചെയ്യാനായിട്ടില്ല എന്ന് കുളപ്പുള്ളി ലീല പറഞ്ഞു. എന്നെ സംബന്ധിച്ച് ആരും സഹായിക്കാന്നില്ല. അപ്പോൾ മൂട് ഔട്ടായിരുന്നിട്ടും ,മുഖം വീർപ്പിച്ച് ഇരുന്നിട്ട് ഒരു കാര്യമില്ലെന്ന് മനസ്സിലായി. അപ്പോൾ ആളുകൾ പറയും കണ്ടോ അവൾക്കിപ്പോൾ ഗതി ഇല്ലാഞ്ഞിട്ട കരഞ്ഞു വിളിച്ചു നടക്കുന്നതെന്ന്. എന്തിനാണ് അത്. ദൈവത്തിനോട് പറയുക. എല്ലാം ദൈവത്തിനോട് പറഞ്ഞിട്ടുണ്ട്. തരാൻ ഉള്ളവരോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ അവർക്ക് എന്നെങ്കിലും തോന്നുമെന്ന് കുളപ്പുള്ളി ലീല പറയുന്നു.

Share this on...