വേദന കൊണ്ടു പുളഞ്ഞു ബാലഭാസ്കറിന്റെ ഭാര്യ.. കണ്ടു നിൽക്കാനാകില്ല ഈ കാഴ്ച.

in News 447 views

പാതിയിൽ മുറിഞ്ഞ വയലിൻ തന്ത്രികൾ പോലെ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 3 വർഷം പിന്നിട്ടിരിക്കുകയാണ്. 2018 സെപ്റ്റംബർ 25 ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് ജീവിതത്തോടും, കലാലോകത്തോടും വിടപറഞ്ഞത്. ബാലു അവശേഷിപ്പിച്ച ശൂന്യതയിൽ അദ്ദേഹത്തിന് വേണ്ടി നിരവധി പേരായിരുന്നു രംഗത്തെത്തിയത്.വാഹനാപകടം എന്ന നിലയിൽ രാജ്യാന്തര മാനങ്ങളുള്ള സ്വർണ്ണക്കടത്ത് ശൃംഖലകൾ ചേർത്തുവച്ചാണ് രണ്ടു വർഷത്തിനിപ്പുറം ബാലഭാസ്കറിൻ്റെ മരണത്തെ കേരളം നോക്കിക്കാണുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചെങ്കിലും മരണത്തിലെ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ ബാലഭാസ്കറിൻ്റെ മരണത്തിൻ്റെ ദുരൂഹത മറനീക്കി പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. 2018 സെപ്റ്റംബർ 25 ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വെച്ചാണ് വാഹന അപകടം ഉണ്ടായത്. വാഹനാപകടത്തെ തുടർന്ന് ആദ്യം ബാലുവിൻ്റെ പിഞ്ചുമകൾ തേജസ്വിനി മരണത്തിന് കീഴടണങ്ങി. ദിവസങ്ങൾക്കപ്പുറം ഒക്ടോബർ രണ്ടിനായിരുന്നു ബാലു പോയത്.വാഹനത്തിൽ ഉണ്ടായിരുന്ന ബാലുവിൻ്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ ഇപ്പോൾ ആ മ,ര,ണ,ത്തി,ൻ്റെ ദുരൂഹതകൾ തേടിപ്പോകുന്ന അന്വേഷണം അവസാനിപ്പിക്കുന്നുവെന്നാണ് പുതുതായി ലഭിക്കുന്ന വാർത്തയും. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിൻ്റെ അച്ഛൻ കെ സെ ഉണ്ണി പറയുകയും ചെയ്തു .ബാലഭാസ്കറിൻ്റെ മരണം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ഓർമ്മകളിൽ നെഞ്ചിലേറ്റുന്ന പ്രിയ സുഹൃത്ത് ഇഷാൻ ദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇഷാൻ ദേവിൻ്റ ജീവിതത്തിലെ 5 പ്രധാനപ്പെട്ട ആളുകളിൽ ഒരാളാണ് ബാലഭാസ്കർ. അദ്ദേഹത്തിൻ്റെ കുടുംബവുമായി അത്രയെറെ ബന്ധമാണ് ഇഷാനുള്ളത്.കോളേജ് കാലം മുതൽ തുടങ്ങിയ സൗഹൃദമായിരുന്നു ഇരുവരുടേതും. ഇഷാൻ്റെ സീനിയർ ആയിരുന്നു ബാലഭാസ്കർ.

സംഗീതത്തിൽ ഗുരു താനും. തൻ്റെ മക്കളെ എഴുത്തിനിരുത്തിയത് ബാലഭാസ്കർ ആയിരുന്നു. ഒരു സംഗീത ഉപകരണം പോലും ബാലഭാസ്കർ അറിയാതെ ഞാൻ വാങ്ങിയിട്ടില്ല. അത്ര അടുപ്പമായിരുന്നു അദ്ദേഹം എന്നാണ് ഇപ്പോൾ ഇഷാൻ പറയുന്നത്. അതേ സൗഹൃദമായിരുന്നു ബാലഭാസ്കറിൻ്റെ ഭാര്യയുമായി ഇഷാനുള്ളത്. സ്വാഭാവികമായും പ്രിയ സുഹൃത്തിൻ്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ ഭാര്യ ഇത്തരത്തിലൊരു ആക്രമണം നേരിടുമ്പോൾ അവർക്കൊപ്പം നിൽക്കുക എന്നത് എൻ്റെയും കുടുംബത്തിൻ്റെയും കടമയെന്നുമാണ് ഇഷാൻ ഇപ്പോൾ പറയുന്നത്. ബാലഭാസ്കറിൻ്റെ മ,ര,ണ,ത്തിന് പിന്നാലെ അദ്ദേഹത്തെ നെഗറ്റീവായി ചിത്രീകരിക്കാനായിരുന്നു പലരും മുന്നോട്ടെത്തിയത്.

സുഹൃത്തെന്ന നിലയിൽ അത് വലിയ വേദന ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ വ്യാജ വാർത്തകൾക്കെതിരെ പലപ്പോഴും പ്രതികരിക്കാൻ സാധിക്കാറുമില്ല. ലക്ഷ്മി ചേച്ചി അങ്ങനെ ഒരു അവസ്ഥയിലാണ്. അവരുടെ നഷ്ടം അവർക്ക് മാത്രമാണ് മനസ്സിലാകുന്നത്. വർഷങ്ങളോളം ഭാര്യ ഭർതൃ ബന്ധത്തിൻ്റെ സത്യസന്ധത ഒപ്പം ജീവിച്ച ഭാര്യക്ക് തെളിയിക്കേണ്ടി വരിക എന്നുള്ള സാഹചര്യം ആണ് ലക്ഷ്മി നേരിടേണ്ടിവന്നത്. മനുഷ്യത്വപരമായ ഈ അവസ്ഥ ചിന്തിക്കാൻ സാധിക്കുകയുള്ളൂ.

ലക്ഷ്മി ചേച്ചിയോടുള്ള സോഷ്യൽ മീഡിയയില്ല ഒരു വിഭാഗത്തിൻ്റെ നിലപാട് തീർത്തും മര്യാദകേട് ആണെന്നാണ് ഇപ്പോൾ പറയുന്നത്. പറയേണ്ടകാര്യങ്ങൾ ലക്ഷ്മി ചേച്ചി പറയേണ്ട ഇടത്ത് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ലക്ഷ്മി ചേച്ചി ചാനലിൽ ഇരുന്ന് ഇൻറർവ്യൂ കൊടുക്കണം. കാലും കൈയും ഒടിഞ്ഞ പടം വച്ച് ലക്ഷ്മി അത്യാസന്ന നിലയിലെന്ന് വാർത്ത വരണമെന്നൊക്കെ ആഗ്രഹിക്കുന്നതാണ് ഏറെയും. അങ്ങെനെയൊന്നും അവർക്ക് താൽപര്യവും ഇല്ല .ലക്ഷമിയും ബാലഭാസ്കറും ഒരുമിച്ചുള്ള അഭിമുഖങ്ങൾ ഒന്നും പുറത്ത് അധികം വന്നിട്ടുമില്ല.

അതേസമയം ലക്ഷ്മിക്കിപ്പോൾ ഇപ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. കൈയിലും, കാലിലും കമ്പിയിട്ടിരിക്കുകയാണ്. വയറ്റിൽ പരിക്കുകളും ഉണ്ട്. മരുന്നു കഴിച്ചു കൊണ്ടാണ് ലക്ഷ്മി ഇപ്പോൾ തൻ്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇത്രയും നാളുകൾക്കിടയിൽ ലക്ഷ്മിയുടെ ചികിത്സയെ കുറിച്ച് ആരും തന്നെ തിരക്കി വന്നിട്ടില്ല. എല്ലാവർക്കും അവരുടെ ജീവിതം മോശമാക്കി ചിത്രീകരിക്കാനുള്ള തത്രപ്പാടിലാണ്.

അതേസമയം ലക്ഷ്മിയെ ഒടുവിൽ ആയി ഇഷാൻ കാണുമ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം നടക്കാൻ പറ്റാതെ കാലിൽ പിടിക്കുകയും, വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നതെന്നുമാണ് ഇഷാൻ ഇപ്പോൾ പറയുന്നത്. ഇപ്പോൾ ലക്ഷ്മി സ്വന്തം വീട്ടിലാണ് കഴിഞ്ഞുപോകുന്നത്. ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ചിന്തിക്കുന്നതിനും അപ്പുറമാണ്. അതിനിടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.

Share this on...