വെള്ളിനക്ഷത്രത്തിൽ യക്ഷിയായി തിളങ്ങിയ മീനാക്ഷിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ

in News 203 views

ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമേ കൈകാര്യം ചെയ്തിട്ടുള്ള എങ്കിലും, അവർ കൈകാര്യം ചെയ്ത കഥാപാത്രങ്ങളും, ആ കഥാപാത്രങ്ങളെ അഭിനയിപ്പിച്ച നായകന്മാരും നായികമാരുമൊക്കെ വർഷങ്ങൾക്കിപ്പുറവും അവരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവർ തന്നെയാണ്. അത്തരത്തിൽ നിരവധി പേരാണ് പ്രത്യേകിച്ച് മലയാളത്തിലുള്ളത്. അതും നായികമാരുടെ കൂട്ടത്തിൽ. ദേ വന്നു ദാ പോയി എന്നുള്ള അവസ്ഥയിൽ ആയിട്ടുള്ള പല നായികമാരും മലയാളത്തിൽ വന്നുപോയിട്ടുണ്ട്. അത്തരത്തിൽ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മുഖം തന്നെയാണ് മീനാക്ഷിയുടേത്. മീനാക്ഷി എന്നു പറയുന്നതിനേക്കാൾ വെള്ളിനക്ഷത്രത്തിലെ യക്ഷിയായെത്തിയ ആ ഒരു പെൺകുട്ടിയെ ആരും മറക്കില്ല എന്ന് പറയുന്നതായിരിക്കും ഏറ്റവും നല്ല ഒരു കാര്യം. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മീനാക്ഷി അഭിനയിച്ചിട്ടുള്ളത്.

വശ്യതയാർന്ന സൗന്ദര്യവും,ഒരു കള്ള ചിരിയും ഒക്കെ കൊണ്ട് മീനാക്ഷിയെ പ്രേക്ഷകർ എന്നും ഓർത്തു വയ്ക്കാറുണ്ട്. സൗന്ദര്യവും കഴിവും ഒക്കെ ഉണ്ടായിട്ടും സിനിമയിൽ ഭാഗ്യം തെളിഞ്ഞിട്ടില്ലാത്ത ഒരു നായികയായിരുന്നു മീനാക്ഷി എന്ന് പറയുന്നതിൽ വലിയ തെറ്റൊന്നുമില്ല. മീനാക്ഷി നായികയായെത്തിയ പല ചിത്രങ്ങളും ബോക്സോഫീസിൽ തലകുത്തനെ വീഴുകയും ചെയ്തിരുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ മീനാക്ഷിയുടെ അച്ഛക്ത ആഗ്രഹം മീനാക്ഷിയെ ഒരു ഡോക്ടറോ, ടക്കിയോയൊക്കെ ആക്കണം എന്നായിരുന്നു. മീനാക്ഷിയുടേത് മീനാക്ഷി എന്നല്ല യഥാർത്ഥ പേര്. ശർമിള എന്നായിരുന്നു. കാക്ക കറുമ്പൻ എന്ന ചിത്രത്തിലാണ് ഷർമിള മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആ സിനിമയിൽ എത്തിയ ശേഷമാണ് ഷർമിള മീനാക്ഷി എന്നുള്ള പേര് ജീവിതത്തിലും സ്വീകരിക്കുന്നത്. ആദ്യം അഭിനയിക്കുന്നത് തമിഴിലായിരുന്നു. എങ്കിലും ആ ചിത്രങ്ങൾ പരാജയമായി. പിന്നീട് തെലുങ്കിലും മീനാക്ഷി ഒരു കൈ ശ്രമിച്ചു. പക്ഷേ ചിത്രങ്ങളൊന്നും തന്നെ ഈ വിജയം നേടിയില്ല. കാക്കക്കറുമ്പൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയെങ്കിലും, മലയാളത്തിലും രാശി തെളിഞ്ഞില്ല. തമിഴിലും തെലുങ്കിലുമൊക്കെ മീനാക്ഷിയെ പിന്തുടർന്ന ആ പരാജയം മലയാളത്തിലും ആവർത്തിച്ചു. കാക്കക്കറുമ്പൻ ബോക്സ് ഓഫീസിൽ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല.

പിന്നീട് മീനാക്ഷി മറ്റു ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. ജൂനിയർ സീനിയർ, യൂത്ത് ഫെസ്റ്റിവൽ ,വെള്ളിനക്ഷത്രം ,പൊന്മുടി പുഴയോരത്ത് തുടങ്ങിയ ചിത്രങ്ങളിലെ മീനാക്ഷിയുടെ സാന്നിധ്യം കാണാൻ തുടങ്ങി. വിനയൻ ചിത്രമായ ‘വെള്ളിനക്ഷത്രം’ മാത്രമായിരുന്നു ബോക്സ് ഓഫീസിൽ ഒരു ചെറിയ ചലനം എങ്കിലും സൃഷ്ടിച്ചിരുന്നത്. വെള്ളിനക്ഷത്രത്തിലെ ആ സുന്ദരിയായ യക്ഷി എന്ന കഥാപാത്രഞ്ഞ ആരാധകർ അത്രപെട്ടെന്നൊന്നും മറക്കില്ല. എങ്കിലും താരത്തിൻ്റെ ശരീരസൗന്ദര്യം കൂടി പല ചിത്രങ്ങളിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു. വശ്യതയാർന്ന കഥാപാത്രങ്ങളായിരുന്നു അവയിലധികവും. ഏറ്റവും അവസാനം ചിത്രത്തിൽ ഒരു ഐറ്റം സോംഗിൽ ആണ് താരം എത്തിയത്.താരം അഭിനയിച്ചിട്ടുള്ള സിനിമകൾ ഒന്നും തന്നെ അത്ര വിജയം കണ്ടെത്തിയിട്ടില്ല എങ്കിലും താരം അഭിനയിച്ച പല പാട്ടുകളും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടവ തന്നെയായി മാറിയിട്ടുണ്ട്.

വെള്ളിനക്ഷത്രത്തിലെ ഗാനങ്ങളും, അതുപോലെതന്നെ പൊന്മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലെ ‘ഒരു ചിരി കണ്ടാൽ…’ എന്നുള്ള ഒരു പാട്ട് ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഈ പാട്ടുകളൊക്കെ കാണുമ്പോഴും എന്നും എപ്പോഴും ആരാധകർ മീനാക്ഷിയെ ഓർക്കാറുണ്ട്. താരം ഒരിക്കൽ മമ്മൂട്ടിക്കൊപ്പമുള്ള ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി അങ്ങോട്ട് പരിചയപ്പെട്ടിരുന്നു. ആ സമയത്ത് നടിയോട് മമ്മൂട്ടി പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് നിങ്ങളെ അറിയാം. തമിഴിൽ അഭിനയിക്കുന്ന കാലം മുതൽ തന്നെ. ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്. ഒരുപക്ഷേ മെഗാസ്റ്റാറിൻ്റെ നാവിൽനിന്നും അത്തരത്തിൽ ഒരു വാചകം കേട്ട ആദ്യനായിക മീനാക്ഷി ആയിരിക്കും. പക്ഷേ എന്നിട്ട് പോലും മീനാക്ഷിക്ക് തുടർച്ചയായി പരാജയങ്ങൾ മാത്രമാണ് ലഭിച്ചത് എന്ന് പറയുന്നത് വളരെ വിഷമകരമായ ഒരു കാര്യം മാത്രമാണ്.

Share this on...