വീട്ടിൽ പോകാതെ സ്കൂളിൽ നിന്നും രണ്ടാം ക്ലാസുകാരൻ ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക് കാരണം കേട്ടോ.

in News 94 views

വീട്ടിൽ പോകാതെ സ്കൂളിൽ നിന്നും രണ്ടാം ക്ലാസുകാരൻ ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക് കാരണം കേട്ടോ.പോലീസുകാരെ കാണുമ്പോൾ പേടിച്ചു ഓടുന്നത് ആയിരുന്നു പലരുടെയും കുട്ടിക്കാലം. എന്നാൽ ഇപ്പോൾ പിള്ളേരൊക്കെ വേറെ ലെവലാണ്. സ്കൂൾ വിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തി പരാതിപ്പെട്ട ഒരു മൂന്നാം ക്ലാസുകാരൻ്റെ വീഡിയോയും വാർത്തയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്. തെലുങ്കാനയിലെ പയ്യാരം സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസുകാരൻ അനിൽ എന്ന വിദ്യാർഥിയാണ് സ്റ്റേഷനിലേക്ക് നടന്നെത്തി പരാതിപ്പെട്ടത്.

എസ്ഐ രമാദേവിയുടെ മുന്നിലാണ് കുട്ടി പരാതിയുമായി എത്തിയത്.ക്ലാസ്സിനിടെ ബഹളം വെച്ചതിനും കണക്കിലെ പാഠം പഠിക്കാതെ വന്നതിനും,അനിലിനെ അധ്യാപിക വഴക്ക് പറയുകയും അടിക്കുകയും ചെയ്തിരുന്നു. ഇതോടെ ക്ലാസ് കഴിഞ്ഞതാ പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി നടന്ന് 200 മീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് അനിൽ എത്തുകയായിരുന്നു. വനിതാ എസ്ഐയെ കണ്ട് കാര്യം പറഞ്ഞു. തന്നെ തല്ലിയ സ്കൂൾ അധ്യാപികയ്ക്കെതിരെ കേസെടുക്കണം എന്നായിരുന്നു അനിലിൻ്റെ ആവശ്യം.

കുട്ടിയുടെ പരാതി വിശദമായി കേട്ട എസ്ഐ നേരിട്ട് സ്കൂളിലെത്തി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി.പിന്നീട് പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചാണ് എസ്ഐ മടങ്ങിയത്. കുട്ടിയും അധ്യാപികയും തമ്മിൽ ഒത്തു തീർപ്പിൽ ആയെന്നും കുട്ടികളെ തല്ലരുത് എന്ന് അധ്യാപികയ്ക്ക് നിർദ്ദേശം നൽകിയെന്നും എസ്ഐ വ്യക്തമാക്കി.അനിലിൻ്റ പരാതിയും കാര്യങ്ങൾ സ്നേഹത്തോടെ ചോദിച്ചു മനസ്സിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോയും ഇപ്പോൾ സൈബ്ബർ ഇടങ്ങളിൽ വൈറലായി മാറുന്നത്.

Share this on...