വിവാഹത്തിൽ മരുമകൾ അതീവ സന്തോഷവതിയാണ് – ചിത്രങ്ങൾ കണ്ടു പോലീസ് വീട്ടിലെത്തിയപ്പോൾ

in News 1,001 views

വിചിത്രങ്ങളിൽ വിചിത്രമെന്ന് തോന്നാവുന്ന പല വാർത്തകളും നമ്മുടെ നാട്ടിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ കമിതാക്കളായ രണ്ടു പേർ ആ,ത്മ,ഹ,ത്യ ചെയ്യുകയും അവരുടെ മ,ര,ണ,ശേഷം പ്രതിമയുണ്ടാക്കി അവരെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. തങ്ങളുടെ പിടിവാശി കാരണമാണ് ഞങ്ങളുടെ മക്കൾ ആ,ത്മ,ഹ,ത്യ ചെയ്തതെന്നും, അവർ സ്വർഗ്ഗത്തിൽ ഒന്നിച്ചു കഴിയുമെന്ന വിശ്വാസത്തിൻ്റെ പുറത്തായിരുന്നു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും വീട്ടുകാർ ഇത്തരത്തിലൊരു വിവാഹം നടത്തിയത്. ഇപ്പോൾ അതിനൊടുവിൽ മകൻ മ,രി,ച്ച,തോ,ടെ 28 വയസുകാരിയായ മരുമകളെ വിവാഹം ചെയ്ത 78കാരനായ അമ്മായി അച്ഛനാണ് മാധ്യമങ്ങളിൽ നിറയുന്നത്.

ഉത്തർപ്രദേശിലെ ഗെൽഗൻജിൽ ആണ് സംഭവം.രഹസ്യമായി നടത്തിയ വിവാഹത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കാര്യമറിഞ്ഞപ്പോൾ തന്നെ പൊലീസ് അന്വേഷണവും ആരംഭിച്ചു. കൈലാസ് യാദവ് എന്ന 78 വയസുകാരനാണ് മകൻ്റെ ഭാര്യയായ 28 വയസുകാരി പൂജയെ വിവാഹം ചെയ്തത്. കൈലാസ് യാദവിൻ്റെ മൂന്നാമത്തെ മകൻ്റെ ഭാര്യയാണ് പൂജ.12 വർഷങ്ങൾക്ക് മുൻപ് കൈലാസ് യാദവിൻ്റെ ഭാര്യ ,മ,ര,ണ,പെ,ട്ടിരുന്നു.

മകൻ്റെ മ,ര,ണ,ത്തി,നുശേഷം പൂജയെ കൈലാസ് പുനർവിവാഹം ചെയ്ത് നൽകിയിരുന്നു. എന്നാൽ ഈ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ടതിന് പിന്നാലെ പൂജ ആദ്യ ഭർത്താവിൻ്റെ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിലെ പാറാവ് ജോലിക്കാരനായ കൈലാസ് പൂജയുടെ സമ്മതത്തോടെയാണ് ഇവരെ വിവാഹം ചെയ്തെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആദ്യ ഭർത്താവിൻ്റെ വീട്ടിൽ തിരിച്ചെത്തിയ പൂജയെ കൈലാസ് യാദവ് വിവാഹം ചെയ്ത കാര്യം അയാൾ അയൽക്കാരിൽനിന്നും ബന്ധുക്കളിൽ നിന്നും മറച്ചു വെച്ചിരുന്നു.എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇവരുടെ വിവാഹ ചിത്രം വൈറലായതോടെയാണ് പോലീസ് സ്റ്റേഷനിൽ നിന്നും കൈലാസിൻ്റെ വീട്ടിലേക്ക് അന്വേഷണം നടത്തിയത്.

സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരുടെയും സമൂഹത്തോടുള്ള വിവാഹമാണെന്നും, പരാതി ലഭിച്ചെങ്കിൽ മാത്രമേ സംഭവത്തിൽ അന്വേഷണം നടത്തുമെന്നുമാണ് പോലീസ് പറയുന്നത്.

Share this on...