വല്ലിമ്മയെ വീട്ടിലെ ചായ്പ്പിലിട്ട് നരകിപ്പിച്ചു അവര് മരിച്ചു.ഇത് ചെയ്ത സ്ത്രീക്ക് ദൈവം കൊടുത്ത ശിക്ഷ

in News 1,774 views

രചന:റോസ് റാം

ചേച്ചീ ചോറുണ്ടിട്ട് പോകാം ചിക്കൻ കറിയും വെണ്ടയ്ക്ക മെഴുക്ക് പുരട്ടിയും പയറ് തോരനും ഒക്കെയുണ്ട് അവൾ ഞങ്ങളെ സ്നേഹത്തോടെ ക്ഷണിച്ചു വേണ്ട രമണീ ഞങ്ങൾക്ക് ഇനി മൂന്ന് കേസ് കൂടിയുണ്ട്.പൂവ്വാ.. മാസത്തിലെ പാലിയേറ്റിവിലെ ഞങ്ങളുടെ ഒരു ദിവസം.ഒന്ന് രണ്ടുപേരുടെ മൂത്രത്തിൻ്റെ ട്യൂബ് മാറ്റിയിട്ട് മൂന്നാമതായി ഒരു ക്യാൻസർ പേഷ്യന്റിനെ സന്ദർശിക്കാൻ എത്തിയതായിരുന്നുഞങ്ങൾ അവിടെ.കട്ടിലിൽ അന്നനാളത്തിന് ക്യാൻസർ ബാധിച്ച് ഒരു തുള്ളി വെള്ളം പോലും നേരാവണ്ണം ഇറക്കാൻ കഴിയാതെ കഴിയുന്ന ആ സ്ത്രീയെ കാണുമ്പോൾ മനസ്സിൽ വലിയ വിഷമമായിരുന്നു

ദൈവമേ ശത്രുക്കൾക്ക് പോലും ഈയ്യൊരു ഗതി വരുത്തരുതേ അറിയാതെ മനമുരുകി പ്രാർത്ഥിച്ചു പോയി.തീൻ മേശയിലാണെങ്കിൽ വിഭവങ്ങൾ ഒരുക്കി മകളും മരുമകനും കുട്ടികളും കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുഞങ്ങൾ ചെല്ലുമ്പോൾ ആ സ്ത്രീക്കാകട്ടെ എല്ലാത്തിന്റെയും മണം കേട്ടപ്പോൾ എല്ലാം വാരി മൂക്ക് മുട്ടെ കഴിക്കാനുള്ള കൊതിയുണ്ട് താനും പക്ഷെ ഒന്നിനുമാകാതെ എല്ലാം റേസ് ട്യൂബിലൂടെ കഴിക്കേണ്ടി വരുന്ന അവസ്ഥഭീകരമാണ് ട്ടോ…

ഇതൊക്കെ വേദനയോടെ നോക്കിക്കണ്ടപ്പോൾ ഒരു പത്ത് വർഷം മുമ്പ് ഇതേ വീട്ടിൽ പാലിയേറ്റിവ് സന്ദർശകനായി പോകേണ്ടിവന്നപ്പോൾ ഞാൻ ഓർത്ത് പോയി അന്ന് വീടിനോട് ചേർന്ന ഒരു ചായിപ്പിൽ എല്ലും തോലുമായ ഒരു സ്ത്രീ അവിടുത്തെ ‘അമ്മ പ്രായാധിക്യം മൂലം എഴുന്നേറ്റു നടക്കാൻ പരസഹായം വേണമായിരുന്നു ആ വെല്ലിമ്മക്ക് മകനും മകൻറെ ഭാര്യയും തീരെ ചെറുതായ കൊച്ചുമക്കളും കൂടി ഉണ്ടായിരുന്നു ആ വീട്ടിൽ മകൻറെ ഭാര്യയുടെ അമ്മായി ആയിരുന്നു അന്നാ വീടിൻ്റെ സർവ്വാധിപതി അവർ അവരുടെ സ്വത്ത് വകകൾ ഒക്കെ വിറ്റ് ഒരു കറവപ്പശുവിനെ വാങ്ങി ബാക്കി പൈസ ബാങ്കിലുമിട്ട് മകളുടെ കൂടെ താമസം ആരംഭിച്ചു.

സ്വാഭാവികമായും മകളുടെ ‘അമ്മ ആ വീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നത് മകന്റെ അമ്മക്ക് നോക്കി നിൽക്കേണ്ടി വന്നു മകൻറെ ഭാര്യയോട് ആ വല്ലിമ്മ ആയിരുന്ന കാലത്ത് അമ്മായിമ്മ പോര് എടുത്തിരുന്നെത്രെ മകളുടെ അമ്മയുടെ സാനിധ്യം കൂടി ആ വീട്ടിൽ ആയപ്പോൾ അമ്മായിമ്മ പ്പോര് നിലച്ചു അമ്മയും മോളും ആ വല്യമ്മയുടെ നേരെ തിരിഞ്ഞു അങ്ങനെ ഭരണം സർവാധിപത്യം സ്ഥാപിച്ചതോടെ ആവല്യമ്മയെ അവർ ചായിപ്പിലേക്ക് മാറ്റി എന്ന് വെച്ചാൽ ഒരു പട്ടിയെ മാറ്റി താമസിപ്പിക്കുന്നതിന് തുല്യം ആ വല്യമ്മ കൂടെക്കൂടെ മലമൂത്ര വിസർജ്ജനം നടത്തുമെന്ന് പറഞ്ഞ് അവർ ഭക്ഷണത്തിന് പരിമിതി വെച്ചു

മകൻ ജോലിക്ക് പോയി വന്നിട്ട് മാത്രമേ ആ വല്യമ്മയെ അവനിക്ക് നോക്കാൻ കഴിയുകയുള്ളൂ.അപ്പോയെക്കും സ്ഥിതി ആകെ പരിതാപകരമായേക്കും അവൻ വന്ന് അവളെ കുളിപ്പിച്ച് അവിടം വൃത്തിയാക്കി അവരെ ആ പലകക്കട്ടിലിൽ കിടത്തും ഒരു തുണിപോലും ആ കട്ടിലിൽ വിരിക്കാറില്ല.എല്ലാം മൂത്രമൊഴിച്ച് നഷാക്കും എന്നുപറഞ്ഞ്.അങ്ങനെ ഒരു ദിവസം ഞങ്ങൾ പാലിയേറ്റിവ് സന്ദർശനത്തിന് ആ വീട്ടിലേക്ക് ചെന്നു ചായ്പ്പിൽ ഒരു മൂലയിൽ തണുത്ത് വിറച്ച് ആ വല്യമ്മ കിടക്കുന്നു.അരികിലൊരു സ്റ്റൂളിൽ എപ്പോയോ കട്ടൻ ചായ കുടിച്ച് വെച്ച ഗ്ലാസ് അതിൽ നിറയെ ചോണനുറുംബും കട്ടുറുമ്പും.

ആരും ആഭാഗത്തേക്ക് ശ്രദ്ധിക്കുന്നതേയില്ല ആ വല്യമ്മക്ക് ആഹാരം കൊടുത്ത ലക്ഷണമേ ഇല്ല മകൻറെ അമ്മായിഅമ്മയോട് പറഞ്ഞു കഷ്ട്ടമുണ്ട് ട്ടോ..അവർക്ക് നേരാവണ്ണം ഭക്ഷണം കൊടുത്തൂടെ നിങ്ങൾക്ക്.കുറച്ചു തുണി വിരിച്ച് അതിൽ കിടത്തിക്കൂടേ ആ പാവത്തിനെ അന്യായത്തിനെതിരെ പ്രതികരിച്ച ഞങ്ങളെ ആ വീട്ടിൽ നിന്ന് ആട്ടിയില്ലെന്നേ ഒള്ളൂ ആ വല്യമ്മക്കില്ലാത്ത കുറ്റമില്ല അവർക്ക് നിരത്താൻ വല്ല അനാഥാലയത്തിലും കൊണ്ടാക്കാൻ പറഞ്ഞാൽ മകനത് കുറച്ചിൽ

എൻ്റെ അമ്മയല്ലേ നിങ്ങൾ ഇതിൽ ഇടപെടണ്ടാന്ന് നാട്ടുകാരും പറഞ്ഞു ആരുമില്ലാത്തപ്പോൾ ഞങ്ങൾ ഭക്ഷണം കൊണ്ട് കൊടുക്കും ആസ്ത്രീ അറിഞ്ഞാൽ ഞങ്ങളെ നേരെ കടിക്കാൻ വരും അവർക്ക് ഭ്രാന്താ ആ വല്യമ്മയെ ഇട്ട് കഷ്ട്ടപ്പെടുത്തുമ്പോൾ എന്താണാവോ അവർക്ക് കിട്ടുന്നത് അവൻ പാർട്ടിയുടെ താലപ്പത്തിരിക്കുന്നവനാ അവനെതിരെ ശബ്‌ദിക്കാൻ എല്ലാവർക്കും ഭയം പ്രതികരിക്കുന്നവരെ ആ ഭാഗത്തേക്ക് അടുപ്പിക്കില്ല ഒരാഴ്ച കഴിയുമ്പോയേക്ക് ആ സ്ത്രീ മരണമടഞ്ഞു.ദൈവത്തിന് തോന്നിക്കാണും അവരെ ഇങ്ങനെ ഇട്ട് കഷ്ട്ടപ്പെടുത്തേണ്ടെന്ന് ആ വല്യമ്മയോട് അന്നാ സ്ത്രീ കാട്ടിക്കൂട്ടിയതിന് പ്രതിഫലമായിട്ടാവും ദൈവം ആസ്ത്രീക്ക് ഇന്നാ അവസ്ഥ കൊടുത്തത് ആ വല്യമ്മയെ പട്ടിണിക്കിട്ട് കൊന്നപ്പോൾ ഇന്നവർക്ക് ഭക്ഷണം നോക്കി വെള്ളമിറക്കേണ്ടി വരുന്ന അവസ്ഥ

Share this on...